ഡാളസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ കാത്തോലിക്കാ ദേവാലയത്തിൽ ഞായറാഴ്ച ഭക്തിപൂർവവും സന്തോഷപൂർവവുമായി മാതൃദിനം ആഘോഷിച്ചു.
ഇടവക വികാരി ഫാ. മാത്യൂസ് മൂഞ്ഞനാട്ട് എല്ലാ അമ്മമാർക്കുവേണ്ടിയും പ്രത്യേക പ്രാർഥനകൾ നടത്തുകയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയിൽ അമ്മമാർ വഹിക്കുന്ന പങ്ക് അനുസ്മരിക്കുകയും ചെയ്തു.

മാതൃത്വം വലിയൊരു ദാനവും അനുഗ്രഹവുമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതൊടൊപ്പം നമ്മിൽ നിന്നു വേർപ്പെട്ടുപോയ അമ്മമാരെ അനുസ്മരിച്ച് പ്രത്യേക പ്രാർഥനയും നടത്തി.
തുടർന്ന് ആഘോഷങ്ങളുടെ ഭാഗമായി എല്ലാം അമ്മമാർക്കും റോസാപ്പൂക്കൾ നൽകി ആദരിച്ചു.

വിമൻസ് ഫോറത്തിലെ എല്ലാം വനിതകളും തുടർന്ന് ചർച്ച് ഓഡിറേറാറിയത്തിൽ ഒന്നിച്ചു കൂടി ഫോട്ടോകൾ എടുക്കുകയും സൗഹൃദസംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
ദേവാലയ ട്രസ്റ്റിമാരുടെ സംയുക്ത നേതൃത്വത്തിൽ മാതൃദിനാഘോഷം ഭംഗിയായി സംഘടിപ്പിക്കപ്പെട്ടു.
Tags : st alphonsa church coppell mothers day celebration