Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SUVAccident

America

മി​സോ​റി​യി​ൽ കാർ കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞു; മൂ​ന്നു വ​യ​സു​കാ​രി​ക്ക് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

സെ​ന്‍റ് ലൂ​യി​സ്: അ​മേ​രി​ക്ക​യി​ലെ മി​സോ​റി​യി​ൽ മൂ​ന്നു വ​യ​സു​കാ​രി ത​നി​ച്ചി​രു​ന്ന എ​സ്‌​യു​വി കാർ നി​യ​ന്ത്ര​ണം വി​ട്ട് കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞു. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി​യെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

വാ​ഹ​നം പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. മി​സോ​റി​യി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

മേ​ഗ​ൻ കോ​ൾ​ഹാ​സ് എ​ന്ന സ്ത്രീ ​ത​ന്‍റെ ജി​എം​സി യൂ​ക്കോ​ൺ എ​സ്‌​യു​വി കു​ള​ത്തി​ന് സ​മീ​പം നി​ർ​ത്തി​യ​ശേ​ഷം മ​റ്റ് മൂ​ന്ന് കു​ട്ടി​ക​ളെ സ്കൂ​ൾ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ മൂ​ന്നു​വ​യ​സു​കാ​രി​യാ​യ മ​ക​ൾ വാ​ഹ​ന​ത്തി​നു​ള്ളി​ൽ ത​നി​ച്ചാ​യി​രു​ന്നു. കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ഗി​യ​ർ മാ​റ്റി​യ​താ​കാം എ​സ്‌​യു​വി മു​ന്നോ​ട്ടു​നീ​ങ്ങി കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

വാ​ഹ​നം വെ​ള്ള​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത് ക​ണ്ട് അ​മ്മ​യും മ​റ്റ് കു​ട്ടി​ക​ളും നി​ല​വി​ളി​ച്ചെ​ങ്കി​ലും നി​മി​ഷ​ങ്ങ​ൾ​ക്ക​കം എ​സ്‌​യു​വി വെ​ള്ള​ത്തി​ലേ​ക്ക് താ​ഴ്ന്നു.

ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്ത​ത്.

വാ​ഹ​നം പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന​തി​ന് ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യ​ത് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

തു​ട​ർ​ന്ന് കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ൽ അ​മ്മ മേ​ഗ​ൻ കോ​ൾ​ഹാ​സി​ന്റെ കാ​ലി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച നാ​ട്ടു​കാ​രെ അ​മ്മ​യും കു​ടും​ബ​വും അ​ഭി​ന​ന്ദി​ക്കു​ക​യും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Latest News

Corehub Up