നിലമ്പൂര്‍: എസ്വൈഎസ് നിലമ്പൂര്‍ സോണ്‍ കമ്മിറ്റി ജില്ലാ ആശുപത്രിയിലേക്ക് വീല്‍ചെയറുകള്‍ നല്കി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുറഹ്മാര്‍ ദാരിമി വിതരണോദ്ഘാടനം നിര്‍വഹിച്ചു. അത്യാഹിത വിഭാഗം സന്നദ്ധ പ്രവര്‍ത്തകരുടെയും രോഗികളുടെയും വലിയ പ്രയാസമായിരുന്നു വീല്‍ ചെയറുകളുടെ അഭാവം.
ഇത് കണക്കിലെടുത്താണ് എസ്വൈഎസ് വീല്‍ ചെയറുകള്‍ വിതരണം ചെയ്തത്. അലവിക്കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ആശുപത്രി ആര്‍എംഒ ഡോ. ജലാലുദ്ധീന്‍, എല്‍.എസ്. സുരേഷ് ബാബു, എസ്വൈഎസ് ജില്ലാ കമ്മിറ്റിയംഗം സി.എ. അന്‍വര്‍,സോണ്‍ സെക്രട്ടറിമാരായ ജലീല്‍ കരിമ്പുഴ, സൈനുല്‍ ആബിദ് സഖാഫി, ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് എന്നിവര്‍ പ്രസംഗിച്ചു.