x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​സ്‌​വൈ​എ​സ് വീ​ല്‍​ചെ​യ​റു​ക​ള്‍ കൈ​മാ​റി


Published: June 30, 2026 07:51 AM IST | Updated: June 30, 2026 07:51 AM IST

നി​ല​മ്പൂ​ര്‍: എ​സ്‌​വൈ​എ​സ് നി​ല​മ്പൂ​ര്‍ സോ​ണ്‍ ക​മ്മി​റ്റി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് വീ​ല്‍​ചെ​യ​റു​ക​ള്‍ ന​ല്‍​കി. കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ കൂ​റ്റ​മ്പാ​റ അ​ബ്ദു​റ​ഹ്‌​മാ​ര്‍ ദാ​രി​മി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗം സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും വ​ലി​യ പ്ര​യാ​സ​മാ​യി​രു​ന്നു വീ​ല്‍ ചെ​യ​റു​ക​ളു​ടെ അ​ഭാ​വം.

ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് എ​സ്‌​വൈ​എ​സ് വീ​ല്‍ ചെ​യ​റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. അ​ല​വി​ക്കു​ട്ടി സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി ആ​ര്‍​എം​ഒ ഡോ. ​ജ​ലാ​ലു​ദ്ധീ​ന്‍, എ​ല്‍.​എ​സ്. സു​രേ​ഷ് ബാ​ബു, എ​സ്‌​വൈ​എ​സ് ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സി.​എ. അ​ന്‍​വ​ര്‍,സോ​ണ്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ജ​ലീ​ല്‍ ക​രി​മ്പു​ഴ, സൈ​നു​ല്‍ ആ​ബി​ദ് സ​ഖാ​ഫി, ആ​ശു​പ​ത്രി ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham SYS wheelchairs handed

Recent News

Corehub Up