കൊച്ചി: ശബരിമല ദര്‍ശനത്തിന് അനുമതി തേടി ട്രാന്‍സ്ജെന്‍ഡര്‍ നല്കിയ ഹര്‍ജി തള്ളണമെന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം.
കൃത്യമായ മെഡിക്കല്‍ പരിശോധന നടത്താതെയും നിയമപരമായി യോഗ്യതയുള്ള മെഡിക്കല്‍ അധികൃതരുടെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റില്ലാതെയും ദര്‍ശനത്തിന് അനുമതി നല്‍കാനാകില്ലെന്ന് ഹര്‍ജിയെ എതിര്‍ത്ത് റവന്യൂ (ദേവസ്വം) സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതേ നിലപാടാണു നേരത്തേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സ്വീകരിച്ചത്.