തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ടു ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ പോലീസ് വിജിലൻസിന്റെ വിശദ അന്വേഷണം ആവശ്യപ്പെട്ടു ദേവസ്വം മന്ത്രി കെ. മുരളീധരൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു കത്തു നൽകി.
ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലുകൾ സഹിതമാണ് കത്തു നൽകിയത്. 2025 ഒക്ടോബർ എട്ടു മുതൽ 26 ജനുവരി അഞ്ചുവരെ 26 ലോഡ് നെയ്യ് പന്പയിലെത്തി.
ഇതിൽ ആറു ലോഡിലെ 22210 ടിൻ നെയ്യ് പരിശോധനയ്ക്ക് സമർപ്പിച്ചെങ്കിലും ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.