Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Safe Childhood

Wayanad

‘സു​ര​ക്ഷി​ത ബാ​ല്യം-​വി​ക​സി​ത​ഭാ​ര​തം’ കാ​മ്പ​യി​ന്‍ ഒ​ന്നാം ഘ​ട്ടം പൂ​ര്‍​ത്തി​യാ​യി

ഏ​ച്ചോം: ദേ​ശീ​യ​ത​ല​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന ബാ​ല​സു​ര​ക്ഷാ ക​ള​ക്ടീ​വി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ന​ട​ന്നു​വ​രു​ന്ന സു​ര​ക്ഷി​ത​ബാ​ല്യം-​വി​ക​സി​ത ഭാ​ര​തം വി​വ​ര​ശേ​ഖ​ര​ണ കാ​മ്പ​യി​നി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യി. കു​ട്ടി​ക​ള്‍ അ​തി​ക്ര​മ​ങ്ങ​ള്‍​ക്കും
ചൂ​ഷ​ണ​ങ്ങ​ള്‍​ക്കും അ​വ​ഗ​ണ​ന​യ്ക്കും വി​വേ​ച​ന​ത്തി​നും ഇ​ര​യാ​കാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി തി​രി​ച്ച​റി​യു​ക​യും അ​വ ത​ട​യു​ന്ന​തി​ന് ശ​ക്ത​മാ​യ പ്ര​തി​രോ​ധ ശൃം​ഖ​ല സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് കാ​മ്പ​യി​ന്‍ ല​ക്ഷ്യം.

തെ​ര​ഞ്ഞെ​ടു​ത്ത ഗ്രാ​മീ​ണ-​ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ​യും മു​തി​ര്‍​ന്ന​വ​രെ​യും ഉ​ള്‍​പ്പ​ടു​ത്തി ക്ലൗ​ഡ് എ​ക്‌​സ​ര്‍​സൈ​സ് എ​ന്ന പ​ങ്കാ​ളി​ത്ത പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്. അ​ന്താ​രാ​ഷ്‌​ട്ര ബാ​ലാ​വ​കാ​ശ ദി​ന​ത്തി​ല്‍​ഏ​ച്ചോം ഗ്രാ​മ​ത്തി​ല്‍ ന​ട​ന്ന വി​വ​ര​ശേ​ഖ​ര​ണ​ത്തി​ല്‍ വി​വി​ധ ഊ​രു​ക​ളി​ല്‍​നി​ന്നു​ള്ള കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും പ​ങ്കാ​ളി​ക​ളാ​യി. തു​ടി നാ​ട്ട​റി​വ് പ​ഠ​ന കേ​ന്ദ്രം, ബാ​ല​സു​ര​ക്ഷാ ക​ള​ക്ടീ​വ് വ​യ​നാ​ട് കേ​ന്ദ്രം, ജോ​യി​ന്‍റ് വോ​ള​ന്‍റ​റി ആ​ക്‌​ഷ​ന്‍ ഫോ​ര്‍ ലീ​ഗ​ല്‍ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ്‌​സ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പി.​വി. സ​തീ​ഷ്‌​കു​മാ​ര്‍, മു​ഹ​മ്മ​ദ് സാ​ലി, അ​രു​ണ്‍​രാ​ജ്, വി.​കെ. ഗൗ​രി, ക​മ​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.​ര​ണ്ടാം​ഘ​ട്ടം വി​വ​ര​ശേ​ഖ​ര​ണം ഡി​സം​ബ​ര്‍ 31ന് ​അ​വ​സാ​നി​ക്കും

Latest News

Corehub Up