വികസിത ഭാരതം വിവരശേഖരണ കാമ്പയിനില്‍നിന്ന്.
ഏച്ചോം: ദേശീയതലത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബാലസുരക്ഷാ കളക്ടീവിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്നുവരുന്ന സുരക്ഷിതബാല്യം-വികസിത ഭാരതം വിവരശേഖരണ കാമ്പയിനിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. കുട്ടികള്‍ അതിക്രമങ്ങള്‍ക്കും
ചൂഷണങ്ങള്‍ക്കും അവഗണനയ്ക്കും വിവേചനത്തിനും ഇരയാകാനിടയുള്ള സാഹചര്യങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുകയും അവ തടയുന്നതിന് ശക്തമായ പ്രതിരോധ ശൃംഖല സൃഷ്ടിക്കുകയുമാണ് കാമ്പയിന് ലക്ഷ്യം.
തെരഞ്ഞെടുത്ത ഗ്രാമീണ-നഗര പ്രദേശങ്ങളില്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഉള്‍പ്പടുത്തി ക്ലൗഡ് എക്സര്‍സൈസ് എന്ന പങ്കാളിത്ത പ്രക്രിയയിലൂടെയാണ് വിവരശേഖരണം നടത്തിയത്. അന്താരാഷ്ട്ര ബാലാവകാശ ദിനത്തില്ഏച്ചോം ഗ്രാമത്തില്‍ നടന്ന വിവരശേഖരണത്തില്‍ വിവിധ ഊരുകളില്‍നിന്നുള്ള കുട്ടികളും മുതിര്‍ന്നവരും പങ്കാളികളായി. തുടി നാട്ടറിവ് പഠന കേന്ദ്രം, ബാലസുരക്ഷാ കളക്ടീവ് വയനാട് കേന്ദ്രം, ജോയിന്റ് വോളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്സ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പി.വി. സതീഷ്കുമാര്‍, മുഹമ്മദ് സാലി, അരുണ്‍രാജ്, വി.കെ. ഗൗരി, കമല എന്നിവര്‍ നേതൃത്വം നല്കി.രണ്ടാംഘട്ടം വിവരശേഖരണം ഡിസംബര്‍ 31ന് അവസാനിക്കും
Tags : Safe Childhood Childhood NattuVishesham DistrictNews