Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Childhood

Kottayam

വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍ പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ യു​ഗ​പ്ര​ഭാ​വ​ന്‍: മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

പാ​ലാ: ജാ​തി​മ​ത ഭേ​ദ​മെന്യേ ഏ​വ​രു​ടെ​യും സ്‌​നേ​ഹ​വും ബ​ഹു​മാ​ന​വും നേ​ടി​യ വ്യ​ക്തി​ത്വ​മാ​ണ് തേ​വ​ര്‍​പ​റ​മ്പി​ല്‍ കു​ഞ്ഞ​ച്ച​ന്‍ എ​ന്നും പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ത്തി​ന്‍റെ യു​ഗ​പ്ര​ഭാ​വ​നാ​ണ് അ​ദ്ദേ​ഹ​മെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. വാ​ഴ്ത്ത​പ്പെ​ട്ട തേ​വ​ര്‍​പ​റ​മ്പി​ല്‍ കു​ഞ്ഞ​ച്ച​ന്‍റെ ജീ​വി​ത​വും ദ​ര്‍​ശ​ന​ങ്ങ​ളും പു​തു​ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​നാ​യി രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ല്‍ ആ​രം​ഭി​ച്ച വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍ ചെ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

കു​ഞ്ഞ​ച്ച​ന്‍ അ​തി​മാ​നു​ഷ​നാ​യ ഒ​രു പു​ണ്യാ​ത്മാ​വാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ദ​ളി​ത് സ​മൂ​ഹ​ത്തോ​ടു​ള്ള സ്‌​നേ​ഹ​വും ലാ​ളി​ത്യ​വും ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​നു വ​ലി​യൊ​രു പാ​ഠ​മാ​ണെ​ന്നും മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. ദൈ​വ​ത്തോ​ട് അ​ടു​ക്കു​ന്ന​വ​ന്‍ മ​നു​ഷ്യ​രി​ല്‍​നി​ന്ന് അ​ക​ന്നു​പോ​കു​ക​യ​ല്ല, മ​റി​ച്ച് മ​നു​ഷ്യ​രോ​ട് കൂ​ടു​ത​ല്‍ അ​ടു​ക്കു​ക​യാ​ണെ​ന്ന് ബെ​ന​ഡി​ക്‌​ട് പ​തി​നാ​റാ​മ​ന്‍ മാ​ര്‍​പാ​പ്പ​യു​ടെ വാ​ക്കു​ക​ള്‍ ഉ​ദ്ധ​രി​ച്ച് പ​റ​ഞ്ഞ മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട് സ്വ​ര്‍​ഗ​ത്തി​ലേ​ക്ക് ഉ​യ​ര്‍​ന്നി​ട്ടും കു​ഞ്ഞ​ച്ച​ന്‍ മ​നു​ഷ്യ​രോ​ട് കൂ​ടു​ത​ല്‍ അ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ല്‍ കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​സ്രാ​ണി​പ്പെ​രു​മ എ​ന്ന പു​സ്ത​കം ചെ​യ​ര്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഡോ. ജ​യിം​സ് പു​ലി​യു​റു​മ്പി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍, ഡി​സി​എം​എ​സ് രൂ​പ​ത ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​കൊ​ല്ലി​ത്താ​നം, രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശാ​ന്താ​റാം, കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ല്‍, സി​ജി ജേ​ക്ക​ബ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍​മാ​രാ​യ രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, ജോ​ബി​ന്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സു​നി​ല്‍ കെ. ​ജോ​സ​ഫ്, ചെ​യ​ര്‍ സെ​ക്ര​ട്ട​റി റെ​ജീ​ന സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up