Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Safety Inspection

Palakkad

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാപ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി

ആ​ല​ത്തൂ​ർ: പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​ല​ത്തൂ​ർ സ​ബ് ആ​ർ​ടി​ഒ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ലെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി. വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, പെ​ര്‍​മി​റ്റ്, വി​ദ്യാ വാ​ഹ​ന്‍ ആ​പ്പ് , സ്പീ​ഡ് ഗ​വ​ര്‍​ണ​ര്‍, ജി​പി​എ​സ് കാ​മ​റ എ​ന്നി​വ പ​രി​ശോ​ധി​ച്ചു. മേ​യ്‌ 16 മു​ത​ല്‍ 30 വ​രെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​ക്ക് ഹാ​ജ​രാ​ക്കി​യ 167 വാ​ഹ​ന​ങ്ങ​ൾ​ക്ക് സ്റ്റി​ക്ക​ർ പ​തി​ച്ചു ന​ൽ​കി.

പി​ഴ​വ് ക​ണ്ടെ​ത്തി​യ 15 വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​വ പ​രി​ഹ​രി​ച്ച് വീ​ണ്ടും ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി സ്റ്റി​ക്ക​ർ പ​തി​ക്കേ​ണ്ട​താ​ണെ​ന്നും അ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​ത് ക​ണ്ടെ​ത്തി​യാ​ല്‍ ക​ന​ത്ത പി​ഴ ചു​മ​ത്തു​മെ​ന്നും ജോ​യി​ന്‍റ് ആ​ർ​ടി​ഒ കെ.​ആ​ര്‍. രാ​ജു പ​റ​ഞ്ഞു.

എം​വി​ഐ സു​രേ​ഷ് കെ. ​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എം​വി​ഐ മാ​രാ​യ പ്ര​ശാ​ന്ത് പി. ​പി​ള്ള, പി.​ടി. സ​നീ​ഷ് , ജി​യോ ജെ . ​വാ​ഴ​പ്പി​ള്ളി, സോ​ണി സോ​ള​മ​ന്‍ എ​ന്നി​വ​ർ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി.

Latest News

Corehub Up