Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SafetyMap

Viral

ഡ​ൽ​ഹി പൊ​ലി​സ് ചെ​യ്യേ​ണ്ട​ത് ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ൻ ചെ​യ്തു; സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വ​ഴി​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി യു​വാ​വി​ന്‍റെ വൈ​റ​ൽ മാ​പ്പ്

സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ കു​ത്ത​നെ ഉ​യ​രു​ന്ന രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത്, പൊ​ലി​സ് നി​ർ​വ​ഹി​ക്കേ​ണ്ടി​യി​രു​ന്ന സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന് ചെ​യ്യേ​ണ്ടി വ​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​ക​യു​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ അ​തി​ക്ര​മ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി ഒ​രു പ്ര​ത്യേ​ക ഡി​ജി​റ്റ​ൽ മാ​പ്പ് ത​യാ​റാ​ക്കി​യ രാ​ജ് ഗോ​മാ​നി എ​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ൻ ച​ർ​ച്ച​ക​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്.

നാ​ഷ​ണ​ൽ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ലെ ജ​ന​വാ​സ​മി​ല്ലാ​യ്മ​യും വെ​ളി​ച്ച​ക്കു​റ​വും വി​ല​യി​രു​ത്തി​യാ​ണ് അ​ദ്ദേ​ഹം സു​ര​ക്ഷി​ത​മ​ല്ലാ​ത്ത മേ​ഖ​ല​ക​ളു​ടെ പ​ട്ടി​ക​യു​ണ്ടാ​ക്കി​യ​ത്.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​ൽ ക​ടു​ത്ത നി​രാ​ശ പ്ര​ക​ടി​പ്പി​ച്ച രാ​ജ്, വെ​റു​തെ സ​ർ​ക്കാ​രി​നെ​യോ മ​റ്റ് വ്യ​വ​സ്ഥ​ക​ളെ​യോ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ക​രം അ​ധി​കൃ​ത​ർ കൃ​ത്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​വീ​ഡി​യോ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. കൃ​ത്യ​മാ​യ ഡാ​റ്റ അ​ടി​സ്ഥാ​ന​മാ​ക്കി ത​യ്യാ​റാ​ക്കി​യ ഈ ​മാ​പ്പി​ന് വ​ലി​യ പി​ന്തു​ണ ല​ഭി​ക്കു​മ്പോ​ഴും, ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വും പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ ഭ​ര​ണ​കൂ​ട​ത്തി​നും പൊ​ലി​സി​നും എ​തി​രെ ക​ടു​ത്ത രോ​ഷ​മാ​ണ് ജ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​യ​രു​ന്ന​ത്.

നി​കു​തി​പ്പ​ണം വാ​ങ്ങു​ന്ന അ​ധി​കാ​രി​ക​ൾ ചെ​യ്യേ​ണ്ട ജോ​ലി സാ​ധാ​ര​ണ​ക്കാ​ർ ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​ന്ന​ത് നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ പ​രാ​ജ​യ​മാ​ണെ​ന്ന് പ​ല​രും തു​റ​ന്ന​ടി​ച്ചു.

ഡ​ൽ​ഹി​യി​ൽ പ​തി​നേ​ഴു​കാ​രി​ക്ക് നേ​രെ​യു​ണ്ടാ​യ ക്രൂ​ര​മാ​യ അ​തി​ക്ര​മ​വും എ​സി​പി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഭ​വ​വു​മെ​ല്ലാം ത​ല​സ്ഥാ​ന ന​ഗ​രി​യെ പ്ര​ക്ഷു​ബ്ധ​മാ​ക്കി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​വീ​ഡി​യോ വൈ​റ​ലാ​കു​ന്ന​ത്.

സ്ത്രീ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തു​ട​നീ​ളം വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ല​യ​ടി​ക്കു​മ്പോ​ൾ, സു​ര​ക്ഷി​ത​ത്വ​മെ​ന്ന​ത് വാ​ക്കു​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​യി രാ​ജി​ന്‍റെ ഈ ​ഡി​ജി​റ്റ​ൽ മാ​പ്പ് മാ​റു​ക​യാ​ണ്.

 

Latest News

Corehub Up