മാള: സംസ്ഥാനത്തെ സിബിഎസ്ഇ വിദ്യാലയങ്ങളിലെ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സഹോദയ കലോത്സവത്തിനു മാള ഹോളി ഗ്രേസ് അക്കാദമിയിൽ ഇന്നു തുടക്കം. ഇന്നു മുതൽ 15 വരെ നാലു ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 10നു മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
സംസ്ഥാനത്തെ 31 സഹോദയകളിൽനിന്നായി 1,400ലധികം സിബിഎസ്ഇ സ്കൂളുകളിൽനിന്നുള്ള പതിനായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന കലോത്സവത്തിൽ 33 വേദികളിലായി 140 മത്സരയിനങ്ങളാണ് അരങ്ങേറുക.
ഹോളി ഗ്രേസ് അക്കാദമിയുടെ 25 ഏക്കറിലേറെ വിസ്തൃതിയുള്ള വിശാലമായ കാന്പസിലെ വിവിധ ഭാഗങ്ങളിലായാണു വേദികൾ ക്രമീകരിച്ചിരിക്കുന്നത്.