Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sahodaya School Sports Meet

Alappuzha

സ​ഹോ​ദ​യ സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്ക് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം

മു​ഹ​മ്മ: സ​ഹോ​ദ​യ സ്‌​കൂ​ൾ​സ് കോം​പ്ല​ക്‌​സ് ആ​ല​പ്പു​ഴ​യു​ടെ ജി​ല്ലാ കാ​യി​ക​മേ​ള​യ്ക്ക് വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ തു​ട​ക്കം.

പൊ​ള്ളു​ന്ന വെ​യി​ലി​ൽ ആ​വേ​ശം ഒ​ട്ടും കെ​ടാ​തെ കുട്ടികൾ അ​ണി​നി​ര​ന്നത് മ​നോഹര കാ​ഴ്ച​യാ​യി. മു​ഹ​മ്മ കെ​ഇ കാ​ർ​മ​ൽ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച മേ​ള പി. ​പ്ര​സാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ഷ്്‌ട്രീയ​ക്കാ​ർ ഉ​ൾപ്പടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ ഉ​ള്ള​വ​ർ ക​ണ്ടു പ​ഠി​ക്കേ​ണ്ട പ​ല​തും കാ​യി​ക ലോ​ക​ത്തു​ണ്ടെ​ന്ന് പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. ക​ളി​ക്ക​ള​ത്തി​ലെ വി​ജ​യ​ങ്ങ​ൾ​ക്കൊ​പ്പം പ​രാ​ജ​യ​ങ്ങ​ളും നെ​ഞ്ചോ​ട് ചേ​ർ​ക്കു​ന്ന​വ​രാ​ണ് കാ​യി​ക താ​ര​ങ്ങ​ൾ.
പ​രാ​ജ​യ​ങ്ങ​ളി​ൽ ത​ള​രാ​തെ മു​ന്നോ​ട്ട് കു​തി​ക്ക​ണ​മെ​ന്നാ​ണ് ഓ​രോ മേ​ള​യും ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത്.

തെ​റ്റാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വി​ജ​യ​ത്തെ പ്ര​ണ​യി​ക്കു​ന്ന​വ​ര​ല്ല കാ​യി​ക താ​ര​ങ്ങ​ൾ. നേ​രാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​വ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​രും ഇ​ത് മാ​ത്യ​ക​യാ​ക്ക​ണം. രാ​ഷ്്‌ട്രീയ​ക്കാ​ർ സ്പോ​ർ​ട്സ്മാ​ൻ​സ് സ്പി​രി​റ്റു​ള്ള​വ​ർ ആ​ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് ഇ​തി​നാ​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ചാ​ക്കോ ആ​ക്കാ​ത്ത​റ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർമൽ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ്‌​ക​റി​യ എ​തി​രേ​റ്റ് സി​എം​ഐ ആ​ല​പ്പു​ഴ സ​ഹോ​ദ​യാ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​ജ, സ്‌​കൂ​ൾ ബ​ർ​സാ​ർ ഫാ. ​സ​നു വ​ലി​യ​വീ​ട് സി ​എംഐ, ​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഷ​ൺ‌​മു​ഖ​ൻ,

വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷൈ​നി ജോ​സ്, പൊ​ള്ളേ​ത്തൈ സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എം.​ആ​ർ. റീ​ന, ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠം പ്രി​ൻ​സി​പ്പ​ൽ പ്രി​നു ചെ​റി​യാ​ൻ, കെവിഎം ​പ​ബ്ലിക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ദീ​പാ പി. ​ഡൊ​മി​നി​ക്, ശ്രീ​ശ​ങ്ക​രാ ഇം​ഗ്ലീ​ഷ്‌ മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ യു. ​സു​രേ​ഷ് കു​മാ​ർ, കാ​ക്കാ​ഴം അ​ൽ അ​മീ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ.​എ​ൽ. ഹ​സീ​ന, സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ഡോ.​ആ​ർ.​എ​സ്. രേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up