Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sahridaya

Ernakulam

സ​ഹൃ​ദ​യ ക​ര്‍​ക്കട​ക മാ​സാ​ച​ര​ണം

കൊ​ച്ചി: എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന​വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നൈ​വേ​ദ്യ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍​ക്കട​ക മാ​സാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി പു​തി​യാ​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​ഹൃ​ദ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​നം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ ഫാ. ​ആ​ന്‍റോ ചേ​രാ​ന്തു​രു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വി​ത​ശൈ​ലി​യും ഭ​ക്ഷ​ണ​ശൈ​ലി​യും രോ​ഗ​കാ​ര​ണ​മാ​കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​രോ​ഗ്യ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ശ​രി​യാ​യ അ​ടി​സ്ഥാ​ന കാ​ഴ്ച​പ്പാ​ടു​ക​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​ണ് നാം ​ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഹൃ​ദ​യ നൈ​വേ​ദ്യ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി​യ ആ​യു​ര്‍​വേ​ദ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സീ​ബ എ​സ്. ബാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഹൃ​ദ​യ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​നോ ഭ​ര​ണി​കു​ള​ങ്ങ​ര, നൈ​വേ​ദ്യ ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സി​സ്റ്റ​ര്‍ ഡോ. ​ആ​ന്‍​ജോ, ക​ണ്‍​സ​ള്‍​ട്ടിം​ഗ് ഫി​സി​ഷ്യ​ന്‍ ഡോ. ​സി. അ​ന​ഘ​ന്‍, സു​നി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

Latest News

Corehub Up