കൊടകര: സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ 2024 - 26 ബാച്ചിന്റെ ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട രൂപതാ ബിഷപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷതവഹിച്ചു. ഫെഡറല്‍ ബാങ്ക് എച്ച്ആര്‍ ടാലന്റ് അക്വിസിഷന്‍ ആന്‍ഡ് ഡിപ്ലോയ്മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് സബീന ഷാജി മുഖ്യാതിഥിയായി. ബെസ്റ്റ് ഔട്ട്ഗോയിംഗ് എംബിഎ സ്റ്റുഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട കെയറിന് ജോഷി, അക്കാദമിക് തലത്തില്‍ മികച്ചവിജയംനേടിയ കെ. ആദിത്യ, മികച്ച വിദ്യാര്‍ഥി പ്രൊജക്ടിനുള്ള പുരസ്കാരത്തിന് അര്‍ഹയായ അഖില കൃഷ്ണ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. പിഎച്ച്ഡി നേടിയ കോളജ് അധ്യാപകന് മനു അബ്രഹാമിനെ ചടങ്ങില്‍ ആദരിച്ചു.
മാനേജര്‍ മോണ്‍. വില്‍സണ്‍ ഈരത്തറയുടെ നേതൃത്വത്തില്‍ ബിരുദധാരികള്‍ പ്രതിജ്ഞചെയ്തു. എക്സി. ഡയറക്ടര്‍ ഫാ.ഡോ. ജിനോ ജോണി മാളക്കാരന്‍, ഡയറക്ടര്‍ ഡോ. ധന്യ അലക്സ് എന്നിവര്‍ പ്രസംഗിച്ചു. തൊണ്ണൂറ് വിദ്യാര്‍ഥികള്‍ക്ക് ബിരുദം സമ്മാനിച്ചു.