Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saint Kuriakose Elias Chavara

ചാവറയച്ചന്‍റെ വിശുദ്ധപദവി പ്രഖ്യാപന വാർഷികാഘോഷം 23ന്

മാ​ന്നാ​നം: കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ വി​ദ്യാ​ഭ്യാ​സ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ലെ യു​ഗ​പ്ര​ഭാ​വ​നാ​യ വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ചാ​വ​റ​യു​ടെ വി​ശു​ദ്ധ​പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ 12 -ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ 23ന് ​മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മം പ​ള്ളി​യി​ൽ ന​ട​ക്കും.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ തീ​ർ​ഥാ​ട​നം ന​ട​ത്തും. സി​എം​ഐ സ​ഭാ​സ്ഥാ​പ​ന​ത്തി​ന്‍റെ ദ്വി​ശ​താ​ബ്‌​ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ഭ​വ​ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും.

സി​എം​ഐ സ​ഭ​യു​ടെ തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ൻ​സി​ലെ 76 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മൂ​വാ​യി​രം വി​ദ്യാ​ർ​ഥി​ക​ൾ രാ​വി​ലെ മാ​ന്നാ​നം കെ​ഇ സ്‌​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ സം​ഗ​മി​ച്ച ശേ​ഷം ആ​ശ്ര​മം പ​ള്ളി​യി​ലേ​ക്ക് തീ​ർ​ഥാ​ട​നം ന​ട​ത്തും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും.

ഉ​ച്ച​യ്ക്ക് 12.30നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ​യും ഭ​വ​ന പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കും. പ്രി​യോ​ർ ജ​ന​റ​ൽ ഫാ. ​പോ​ൾ ആ​ച്ചാ​ണ്ടി സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നി​യ​മ​സ​ഭ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് വി​ശു​ദ്ധ ചാ​വ​റ അ​നു​സ്‌​മ​ര​ണ​വും ന​ട​ത്തും.

വി​കാ​രി ജ​ന​റ​ൽ ഫാ. ​ബെ​ന്നി ന​ൽ​ക്ക​ര സി​എം​ഐ, തി​രു​വ​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ടോ​മി കാ​ട്ടാ​മ്പ​ള്ളി സി​എം​ഐ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, നാ​ട്ട​കം സു​രേ​ഷ് എം​എ​ൽ​എ, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഒ.​എ, മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​ജോ​സ​ഫ് വ​ട്ട​പ്പ​റ​മ്പി​ൽ സി​എം​ഐ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ന്ത​പു​രം പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ടോ​മി കാ​ട്ടാ​മ്പ​ള്ളി സി​എംഐ, മാ​ന്നാ​നം ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​ജോ​സ​ഫ് വ​ട്ട​പ്പ​റ​മ്പി​ൽ സി​എം​ഐ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് മ​ഠ​ത്തി​ൽ​ചി​റ സി​എം​ഐ, പി​ആ​ർ​ഒ ഫാ. ​ആ​ന്‍റ​ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സി​എം​ഐ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up