ഗോഹട്ടി: ആസാമിൽ കോൽക്കത്ത-സായിരംഗ് എക്സ്പ്രസ് പാളം തെറ്റി. ഗോഹട്ടിക്ക് സമീപമുള്ള ഡിഗാരു റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ 6.54-ഓടെയായിരുന്നു സംഭവം. ട്രെയിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്.അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലൈൻ മാറുന്നതിനിടെ ട്രെയിനിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടവിവരമറിഞ്ഞ ഉടൻ തന്നെ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും ആക്സിഡൻന്റ് റിലീഫ് ട്രെയിനുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. അപകടത്തെത്തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.