തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശന്പള വർധന ബിൽ നാളെ അവസാനിക്കുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരാൻ തിരക്കിട്ട നീക്കം സജീവം. ഇന്നു വൈകുന്നേരം ചേരുന്ന മന്ത്രിസഭയിൽ ബിൽ കൊണ്ടുവന്നു നാളത്തെ നിയമസഭാ സമ്മേളനത്തിൽ പാസാക്കാനാണ് ആലോചന.
നിലവിലുള്ള ശന്പളത്തിന്റെയും അലവൻസുകളുടെയും മൂന്നിലൊന്നു വർധനയാണ് നപ്പിലാക്കാൻ ലക്ഷ്യമിടുന്നത്.നേരത്തേതന്നെ ഇതുസംബന്ധിച്ച ബില്ലുകൾ തയാറാക്കിയിരുന്നു. നിയമസഭാംഗങ്ങളുടെ ശന്പളവും അലവൻസുകളും വർധിപ്പിക്കുന്ന ബിൽ കാര്യോപദേശക സമിതിയിൽ ചർച്ച ചെയ്തിരുന്നതായി കഴിഞ്ഞ മന്ത്രി സണ്ണി ജോസഫ് പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് നീക്കം അതിവേഗമാക്കിയത്.