കൊച്ചി: ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളില്‍ രാസ കുങ്കുമത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി ശരിവച്ചു.
ഉത്തരവില്‍ ഇളവ് വേണമെന്ന ആവശ്യം തള്ളി. കുത്തകപ്പാട്ടക്കാര്‍ നല്കിയ ഹര്‍ജിയാണു ജസ്റ്റീസുമാരായ വി. രാജവിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് തള്ളിയത്.
രാസവസ്തു അടങ്ങിയ കുങ്കുമം വില്ക്കാന് ശ്രമിക്കുന്നപക്ഷം കുത്തകപ്പാട്ടം റദ്ദാക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു.