Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SalesRise

പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല്പ​​ന ഓ​​ഗ​​സ്റ്റി​​ൽ ഉ​​യ​​ർ​​ന്നു

മും​​ബൈ: മാ​​രു​​തി സു​​സു​​ക്കി, ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ​​സ്, മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര എ​​ന്നി​​വ​​യു​​ടെ വി​​ൽ​​പ​​ന​​യി​​ലു​​ണ്ടാ​​യ ക​​രു​​ത്തി​​ൽ രാ​​ജ്യ​​ത്ത് പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ൽ​​പ​​ന​​യി​​ൽ കു​​തി​​പ്പ്.

ആ​​ഭ്യ​​ന്ത​​ര പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല്പ​​ന​​യി​​ൽ മു​​ൻ വ​​ർ​​ഷം സ​​മാ​​ന​​മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 35 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യാ​​ണ് ഓ​​ഗ​​സ്റ്റി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. 4.5 ല​​ക്ഷം യൂ​​ണി​​റ്റു​​ക​​ളു​​ടെ വി​​ൽ​​പ​​ന​​യാ​​ണ് ന​​ട​​ന്ന​​ത്. മു​​ൻ​​വ​​ർ​​ഷം ഇ​​തേ മാ​​സം 3.30 ല​​ക്ഷം യൂ​​ണി​​റ്റു​​ക​​ളാ​​ണ് വി​​റ്റ​​ത്.

ഒന്നാമത് മാ​​രു​​തി സു​​സു​​ക്കി

വാ​​ഹ​​ന വി​​ൽ​​പ​​ന​​യി​​ൽ മാ​​രു​​തി സു​​സു​​ക്കി ത​​ന്നെ​​യാ​​ണ് ഒ​​ന്നാ​​മ​​ത്. ഓ​​ഗ​​സ്റ്റി​​ൽ മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് വി​​ല്പ​​ന​​യി​​ൽ 35 ശ​​ത​​മാ​​നം വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്താ​​ൻ ക​​ന്പ​​നി​​ക്ക് സാ​​ധി​​ച്ചു. ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ൽ ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ വി​​റ്റ​​ത് 1,76,971 യൂ​​ണി​​റ്റു​​ക​​ളാ​​ണ്. മു​​ൻ​​വ​​ർ​​ഷം ഓ​​ഗ​​സ്റ്റി​​ൽ ഇ​​ത് 1,31,278 യൂ​​ണി​​റ്റു​​ക​​ളാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പ്ര​​തി​​മാ​​സ ക​​ണ​​ക്കി​​ൽ ജൂ​​ലൈ​​യി​​ലെ 1,96,203നേ​​ക്കാ​​ൾ കു​​റ​​വാ​​ണ്.

ടാ​​റ്റ മോ​​ട്ടോ​​ഴ്സി​​നും മ​​ഹീ​​ന്ദ്ര​​യ്ക്കും വ​​ള​​ർ​​ച്ച

ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ​​സി​​ന്‍റെ ആ​​ഭ്യ​​ന്ത​​ര വി​​ല്പ​​ന മു​​ൻ വ​​ർ​​ഷ​​ത്തെ 41,001 യൂ​​ണി​​റ്റി​​ൽ നി​​ന്ന് 59 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 65,253 യൂ​​ണി​​റ്റി​​ലെ​​ത്തി.

ടാ​​റ്റ​​യു​​ടെ ഇ​​വി മോ​​ഡ​​ലു​​ക​​ളു​​ടെ വി​​ല്പ​​ന​​യി​​ൽ 94 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. 2025 ഓ​​ഗ​​സ്റ്റി​​ൽ വി​​ല്പ​​ന 8,540 യൂ​​ണി​​റ്റു​​ക​​ളാ​​യി​​രു​​ന്ന​​ത് 16,549 യൂ​​ണി​​റ്റാ​​യി ഉ​​യ​​ർ​​ന്നു.

മ​​ഹീ​​ന്ദ്ര​​യ്ക്കും ഓ​​ഗ​​സ്റ്റ് നേ​​ട്ട​​ങ്ങ​​ളു​​ടെ മാ​​സ​​മാ​​യി​​രു​​ന്നു. ആ​​ഭ്യ​​ന്ത​​ര മാ​​ർ​​ക്ക​​റ്റി​​ൽ 50 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യോ​​ടെ 59,257 യൂ​​ണി​​റ്റു​​ക​​ൾ വി​​റ്റ​​ഴി​​ച്ചു.

വാ​​ർ​​ഷി​​ക​​ക​​ണ​​ക്കി​​ൽ ഹ്യൂ​​ണ്ടാ​​യ് മോ​​ട്ടോ​​ർ ഇ​​ന്ത്യ, കി​​യ ഇ​​ന്ത്യ, എം​​ജി, ഹോ​​ണ്ട, നി​​സാ​​ൻ എ​​ന്നി​​വ​​യും വി​​ൽ​​പ​​ന​​യി​​ൽ വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി. റെ​​നോ​​​​ട്ട്, ടൊ​​യോ​​ട്ട എ​​ന്നി​​വ​​യ്ക്ക് ഇ​​ടി​​വ് നേ​​രി​​ട്ടു.

Latest News

Corehub Up