വെള്ളറട: മാതൃദിനത്തില്‍ അമ്മമാരെ ആദരിച്ച് സാല്‍വേഷന്‍ ആര്‍മി. വെള്ളറട കാനക്കോട് ചര്‍ച്ചില്‍ നടന്ന മാതൃദിനാചരണത്തില് കോര്‍ ഓഫീസര്‍ മേജര്‍ ലീലാമ്മ സ്റ്റീഫന്‍സണ്‍ അധ്യക്ഷയായി. കോര്‍ ഓഫീസര്‍ മേജര്‍ ടി.ഇ. സ്റ്റീഫന്‍സണ്‍ മാതൃദിനസന്ദേശം നല്കി. സില്‍വര്‍ സ്റ്റാര്‍ മദര്‍ മേജര്‍ ഗ്രേയ്സ് ഡാനിയേലിനെ ആദരിച്ചു.
മുന്‍ ഡിഷണല്‍ കമാന്‍ഡര്‍ മേജര്‍ എസ്. ശമുവേല്‍ കുട്ടി, മേജര്‍ എസ്. ടെറ്റസ്, ചര്‍ച്ച് കമ്മിറ്റി ഭാരവാഹികളായ ജെ. സെല്‍വരാജ്, സജി പോള്‍, ആര്. സുമേഷ്, ഷീജാ ജോണ്‍, സുമ സജി, ഷൈനി ജോര്‍ജ്, ജെ. ജോസ് പ്രകാശ് എന്നിവര്‍ നേതൃത്വം നല്കി. അമ്മമാര്‍ക്ക് ആശംസാകാര്‍ഡുകളും മധുരവും റോസാചെടികളും നല്കി ആദരിച്ചു.