x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​തൃ​ദി​ന​ത്തി​ല്‍ അ​മ്മ​മാ​രെ ആ​ദ​രി​ച്ച് സാ​ല്‍​വേ​ഷ​ന്‍ ആ​ര്‍​മി


Published: May 12, 2026 05:13 AM IST | Updated: May 12, 2026 05:13 AM IST

വെ​ള്ള​റ​ട: മാ​തൃ​ദി​ന​ത്തി​ല്‍ അ​മ്മ​മാ​രെ ആ​ദ​രി​ച്ച് സാ​ല്‍​വേ​ഷ​ന്‍ ആ​ര്‍​മി. വെ​ള്ള​റ​ട കാ​ന​ക്കോ​ട് ച​ര്‍​ച്ചി​ല്‍ ന​ട​ന്ന മാ​തൃ​ദി​നാ​ച​ര​ണ​ത്തി​ല്‍ കോ​ര്‍ ഓ​ഫീ​സ​ര്‍ മേ​ജ​ര്‍ ലീ​ലാ​മ്മ സ്റ്റീ​ഫ​ന്‍​സ​ണ്‍ അ​ധ്യ​ക്ഷ​യാ​യി. കോ​ര്‍ ഓ​ഫീ​സ​ര്‍ മേ​ജ​ര്‍ ടി.​ഇ. സ്റ്റീ​ഫ​ന്‍​സ​ണ്‍ മാ​തൃ​ദി​ന​സ​ന്ദേ​ശം ന​ല്‍​കി. സി​ല്‍​വ​ര്‍ സ്റ്റാ​ര്‍ മ​ദ​ര്‍ മേ​ജ​ര്‍ ഗ്രേ​യ്‌​സ് ഡാ​നി​യേ​ലി​നെ ആ​ദ​രി​ച്ചു.

മു​ന്‍ ഡി​ഷ​ണ​ല്‍ ക​മാ​ന്‍​ഡ​ര്‍ മേ​ജ​ര്‍ എ​സ്. ശ​മു​വേ​ല്‍ കു​ട്ടി, മേ​ജ​ര്‍ എ​സ്. ടെ​റ്റ​സ്, ച​ര്‍​ച്ച് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജെ. ​സെ​ല്‍​വ​രാ​ജ്, സ​ജി പോ​ള്‍, ആ​ര്‍. സു​മേ​ഷ്, ഷീ​ജാ ജോ​ണ്‍, സു​മ സ​ജി, ഷൈ​നി ജോ​ര്‍​ജ്, ജെ. ​ജോ​സ് പ്ര​കാ​ശ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. അ​മ്മ​മാ​ര്‍​ക്ക് ആ​ശം​സാ​കാ​ര്‍​ഡു​ക​ളും മ​ധു​ര​വും റോ​സാ​ചെ​ടി​ക​ളും ന​ല്‍​കി ആ​ദ​രി​ച്ചു.

Tags : nattu vishesham Salvation Army Mother's Day

Recent News

Corehub Up