Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samasta

ലോ​കാ​വ​സാ​നം വ​രെ ഇ​സ്‌​ലാ​മി​ക നി​യ​മ​ങ്ങ​ൾ പ​റ​യും; വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ നി​ല​പാ​ട​റി​യി​ച്ച് കാ​ന്ത​പു​രം

കോ​ഴി​ക്കോ​ട്: വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന സൂ​ച​ന​യു​മാ​യി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ. ആ​ര് എ​തി​ർ​ത്താ​ലും ഇ​സ്‌​ലാ​മി​ക നി​യ​മ​ങ്ങ​ൾ പ​റ​യു​മെ​ന്ന് എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര മി​ലാ​ദ് സ​മ്മേ​ള​ന​ത്തി​ലാ​ണ് ലോ​കാ​വ​സാ​നം വ​രെ ഇ​സ്‌​ലാ​മി​ക നി​യ​മ​ങ്ങ​ൾ പ​റ​യു​മെ​ന്ന് കാ​ന്ത​പു​രം അ​റി​യി​ച്ച​ത്. കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ശ​രീ​അ​ത്ത് വി​ശ​ദീ​ക​രി​ക്കു​ന്ന സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അതേസമയം വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ കാ​ന്ത​പു​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി യൂ​ത്ത് ലീ​ഗും സ​മ​സ്ത ഇ​കെ വി​ഭാ​ഗ​വും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി​വാ​ദ​ത്തി​ന് പി​ന്നി​ൽ കൃ​ത്യ​മാ​യ അ​ജ​ണ്ട​യു​ണ്ടെ​ന്നാ​ണ് സ​മ​സ്ത ഇ​കെ വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.

 

 

Kerala

പാ​ണ​ക്കാ​ട് കു​ടും​ബം ത​ണ​ലാ​ണ്: ഉ​മ​ര്‍ ഫൈ​സി മു​ക്കം

കാ​സ​ർ​ഗോ​ഡ്: പാ​ണ​ക്കാ​ട് കു​ടും​ബ​ത്തെ പു​ക​ഴ്ത്തി സ​മ​സ്ത കേ​ര​ള ജം​ഇ​യ​ത്തു​ല്‍ ഉ​ല​മ മു​ശാ​വ​റ അം​ഗം ഉ​മ​ര്‍ ഫൈ​സി മു​ക്കം. പാ​ണ​ക്കാ​ട് കു​ടും​ബം ത​ണ​ലാ​ണെ​ന്ന് ഉ​മ​ര്‍ ഫൈ​സി മു​ക്കം പ​റ​ഞ്ഞു. സ​മ​സ്ത ശ​താ​ബ്ദി അ​ന്താ​രാ​ഷ്ട്ര മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​മ​ര്‍ ഫൈ​സി.

കേ​ര​ള മു​സ്‌​ലി​ങ്ങ​ളെ ന​യി​ക്കു​ന്ന​ത് പാ​ണ​ക്കാ​ട് ത​ങ്ങ​ളാ​ണെ​ന്നും ഉ​മ​ര്‍ ഫൈ​സി മു​ക്കം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​സ്‌​ലിം ലീ​ഗ് വി​രോ​ധ​മു​ള്ള സ​ഖാ​വാ​ണ് താ​ന്‍ എ​ന്ന​ത് തെ​റ്റാ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​നി​ക്ക് ഒ​രി​ക്ക​ലും സ​ഖാ​വാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഉ​മ​ര്‍ ഫൈ​സി മു​ക്കം കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ പാ​ണ​ക്കാ​ട് കു​ടും​ബ​ത്തി​നെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഉ​മ​ര്‍ ഫൈ​സി മു​ക്ക​ത്തി​നെ​തി​രെ സ​മ​സ്ത​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് സ​മ​സ്ത നേ​താ​ക്ക​ള്‍ ഉ​മ​ർ ഫൈ​സി​യെ ശാ​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഉ​മ​ര്‍ ഫൈ​സി​യു​ടെ പ​രാ​മ​ര്‍​ശം സ​മ​സ്ത​യു​ടെ ഒ​രു പ്ര​വ​ര്‍​ത്ത​ക​നും ഒ​രി​ക്ക​ലും ഭൂ​ഷ​ണ​മ​ല്ലാ​ത്ത​തും തീ​ര്‍​ത്തും അ​പ​മ​ര്യാ​ദ​യു​മാ​ണെ​ന്ന് സ​മ​സ്ത നേ​തൃ​ത്വം അ​ന്ന് വി​ല​യി​രു​ത്തി​യി​രു​ന്നു.

ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​നം സ​മ​സ്ത​യു​ടേ​യോ സ​മ​സ്ത പ്ര​വ​ര്‍​ത്ത​ക​രു​ടേ​യോ രീ​തി​യ​ല്ലെ​ന്നും നേ​താ​ക്ക​ൾ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പൊ​തു​വേ​ദി​യി​ൽ പാ​ണ​ക്കാ​ട് കു​ടും​ബ​ത്തെ പു​ക​ഴ്ത്തി ഉ​മ​ര്‍ ഫൈ​സി മു​ക്ക​ത്തി​ന്‍റെ പ്ര​സം​ഗം.

 

 

Kerala

സ​മ​സ്ത നൂ​റാം​ വാ​ര്‍​ഷി​ക അ​ന്താ​രാ​ഷ്‌​ട്ര മ​ഹാ​സ​മ്മേ​ള​നം

കു​​​ണി​​​യ (കാ​​​സ​​​ര്‍​ഗോ​​​ഡ്): സ​​​മ​​​സ്ത കേ​​​ര​​​ള ജം​​​ഇ​​​യ്യ​​​ത്തു​​​ല്‍ ഉ​​​ല​​​മാ നൂ​​​റാം വാ​​​ര്‍​ഷി​​​ക അ​​​ന്താ​​​രാ​​​ഷ്‌ട്ര മ​​​ഹാ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് കു​​​ണി​​​യ​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി. പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സ​​​മ​​​സ്ത പ്ര​​​സി​​​ഡ​​​ന്‍റ് സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​ക്കോ​​​യ ത​​​ങ്ങ​​​ള്‍ അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ച്ചു. കെ​​​യ്‌​​​റോ ഇ​​​സ്ലാ​​​മി​​​ക് റി​​​സ​​​ര്‍​ച്ച് അ​​​സം​​​ബ്ലി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് അ​​​ബ്ദു ദാ​​​ഇം അ​​​ല്‍ ജു​​​ന്‍​ദി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി.

സ​​​യ്യി​​​ദ് അ​​​ലി ത​​​ങ്ങ​​​ള്‍ കു​​​മ്പോ​​​ല്‍, കെ. ​​​ഉ​​​മ​​​ര്‍ ഫൈ​​​സി മു​​​ക്കം, കൊ​​​യ്യോ​​​ട് ഉ​​​മ​​​ര്‍ മു​​​സ്‌​​​ലി​​​യാ​​​ര്‍, എം.​​​ടി അ​​​ബ്ദു​​​ല്ല മു​​​സ്‌​​​ലി​​​യാ​​​ര്‍, കെ.​​​ഹൈ​​​ദ​​​ര്‍ ഫൈ​​​സി പ​​​ന​​​ങ്ങാ​​​ങ്ങ​​​ര, ഡോ. ​​​ബ​​​ഹാ​​​വു​​​ദ്ദീ​​​ന്‍ മു​​​ഹ​​​മ്മ​​​ദ് ന​​​ദ്വി എ​​​ന്നി​​​വ​​​ര്‍ സം​​​ബ​​​ന്ധി​​​ച്ചു.

Kerala

മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ചെ​യ്യ​ണം; ഉ​മ​ർ ഫൈ​സി മു​ക്ക​ത്തി​ന് ഉ​ഗ്ര ശാ​സ​ന

കോ​ഴി​ക്കോ​ട്: ഉ​മ​ർ ഫൈ​സി മു​ക്ക​ത്തി​ന് ഉ​ഗ്ര ശാ​സ​ന. പാ​ണ​ക്കാ​ട് ത​ങ്ങ​ളെ കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഉ​മ​ർ ഫൈ​സി മു​ക്ക​ത്തി​ന് ശാ​സ​ന​യു​മാ​യി സ​മ​സ്ത നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​സ്താ​വ​ന അ​പ​മ​ര്യാ​ദ​യാ​ണെ​ന്ന് മു​തി​ർ​ന്ന മു​ശാ​വ​റ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

പ്ര​യോ​ഗ​ങ്ങ​ൾ സ​മ​സ്ത പ്ര​വ​ർ​ത്ത​ക​ന് ഭൂ​ഷ​ണം അ​ല്ലാ​ത്ത​താ​ണെ​ന്നും മു​ശാ​വ​റ അം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. സ​മ​സ്ത പ്ര​സി​ഡ​ന്‍റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി എം.​ടി. അ​ബ്ദു​ള്ള മു​സ്‌​ലി​യാ​ർ, ട്ര​ഷ​റ​ർ കൊ​യോ​ട് ഉ​മ​ർ മു​സ്‌​ലി​യാ​ർ എ​ന്നി​വ​രാ​ണ് ഉ​ഗ്ര ശാ​സ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 

ഇ​ത്ത​രം പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്നും മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ചെ​യ്യ​ണ​മെ​ന്നും ഉ​മ​ർ ഫൈ​സി മു​ക്ക​ത്തി​ന് താ​ക്കീ​ത് ന​ൽ​കി. അ​തേ​സ​മ​യം, പാ​ണ​ക്കാ​ട് ത​ങ്ങ​ൾ​മാ​ർ​ക്കു​ണ്ടാ​യ പ്ര​യാ​സ​ത്തി​ൽ സ​മ​സ്ത ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

പാ​ണ​ക്കാ​ട് ത​ങ്ങ​ൾ​മാ​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് സ​മ​സ്ത​യി​ലെ ലീ​ഗ് വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന്‍റെ യോ​ഗ​ത്തി​ല്‍ ഉ​മ​ര്‍ ഫൈ​സി മു​ക്കം ഉ​ന്ന​യി​ച്ച​ത്. പാ​ര​മ്പ​ര്യം പ​റ​ഞ്ഞ് സ​മ​സ്ത​യെ പേ​ടി​പ്പി​ക്ക​രു​തെ​ന്നുംബാ​ഫ​ഖി ത​ങ്ങ​ള്‍ മു​ത​ല്‍ ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ വ​രെ​യു​ള്ള​വ​രു​ടെ പാ​ര​മ്പ​ര്യം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും ഉ​മ​ർ ഫൈ​സി പ​റ​ഞ്ഞു.  

Kerala

സ​ജി ചെ​റി​യാ​ൻ പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണം; പ്ര​മേ​യം പാ​സാ​ക്കി സ​മ​സ്ത

മ​ല​പ്പു​റം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് സ​മ​സ്ത രം​ഗ​ത്ത്. പാ​ണ​ക്കാ​ട് ന​ട​ന്ന എ​സ്‌​വൈ​എ​സ് പൈ​തൃ​ക സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി​ക്കെ​തി​രെ സ​മ​സ്ത പ്ര​മേ​യം പാ​സാ​ക്കി.

ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന സ​ജി ചെ​റി​യാ​ന് മ​ന്ത്രി സ്ഥാ​ന​ത്തി​രി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നും പ്ര​മേ​യ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​ക​ൾ വ​ർ​ഗീ​യ​ത വ​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ദു​ശ​ക്തി​ക​ളു​ടെ ശ​ബ്ദ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി​യാ​ണ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. അ​തേ​സ​മ​യം പി​ഡി​പി​യും സ​ജി ചെ​റി​യാ​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

സ​ജി ചെ​റി​യാ​ന്‍റെ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ത്തോ​ടു യോ​ജി​പ്പി​ല്ലെ​ന്നും അ​ദ്ദേ​ഹം തി​രു​ത്ത​ണ​മെ​ന്നും പി​ഡി​പി വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. മു​ട്ടം നാ​സ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​പ്പു​റ​ത്തെ​യും കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും ജ​യി​ച്ചു​വ​ന്ന​വ​രെ നോ​ക്കി​യാ​ൽ വ​ർ​ഗീ​യ​ത തി​രി​ച്ച​റി​യാ​മെ​ന്ന മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ പ്ര​സ്‌​താ​വ​ന മ​ത​നി​ര​പേ​ക്ഷ കേ​ര​ള​ത്തി​ൽ ഒ​രു ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​നി​ൽ​നി​ന്ന് ഉ​ണ്ടാ​യി​ക്കൂ​ടാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Kerala

സ​മ​സ്ത​യ്ക്ക് യോ​ഗ്യ​രാ​യ നേ​തൃ​ത്വ​മു​ണ്ട്; രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഉ​മ​ർ ഫൈ​സി മു​ക്കം

മ​ല​പ്പു​റം: സ​മ​സ്ത​യി​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മി​ല്ലെ​ന്ന് മു​ശാ​വ​റ അം​ഗം ഉ​മ​ർ ഫൈ​സി മു​ക്കം. സ​മ​സ്ത​യി​ൽ രാ​ഷ്ട്രീ​യ​ക്കാ​ർ ഇ​ട​പെ​ട​രു​തെ​ന്ന് പ​റ​ഞ്ഞ ഉ​മ​ർ ഫൈ​സി മു​ക്കം അ​ത്ത​രം കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​ൻ യോ​ഗ്യ​രാ​യ നേ​തൃ​ത്വം സ​മ​സ്ത​യ്ക്കു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

ആ​ർ​ക്കൊ​ക്കെ പ​ദ​വി ന​ൽ​ക​ണം, ആ​രെ​യൊ​ക്കെ ചേ​ർ​ക്ക​ണം എ​ന്നൊ​ന്നും രാ​ഷ്ടീ​യ​ക്കാ​ർ സ​മ​സ്ത നേ​തൃ​ത്വ​ത്തോ​ട് പ​റ​യ​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മ​സ്ത ജാ​ഥ​യി​ൽ മ​ല​പ്പു​റം തി​രൂ​രി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​മ​ർ ഫൈ​സി മു​ക്കം.

അ​തേ​സ​മ​യം സ​മ​സ്ത​യെ ചു​രു​ട്ടി മ​ട​ക്കി ത​ങ്ങ​ളു​ടെ കീ​ശ​യി​ൽ ഒ​തു​ക്കാ​മെ​ന്ന് ഒ​രു നേ​താ​വും രാ​ഷ്ട്രീ​യ​ക്കാ​രും ഭ​ര​ണാ​ധി​കാ​രി​ക​ളും ക​രു​തേ​ണ്ട​തി​ല്ലെ​ന്ന് തി​രൂ​ർ എം​എ​ൽ​എ​യും മു​സ്ലീം ലീ​ഗ് നേ​താ​വു​മാ​യ കു​റു​ക്കോ​ളി മൊ​യ്തീ​നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Kerala

സമസ്തയ്ക്ക് പ്രത്യേക രാഷ്്ട്രീയമില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍

തൊ​ടു​പു​ഴ: സ​മ​സ്ത​യ്ക്ക് പ്ര​ത്യേ​ക രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്‌​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍. സ​മ​സ്ത ശ​താ​ബ്ദി സ​ന്ദേ​ശ യാ​ത്ര​യ്ക്ക് തൊ​ടു​പു​ഴ​യി​ല്‍ ന​ല്‍കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

സ​മ​സ്ത​യി​ലെ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് രാ​ഷ്ട്രീ​യം ഉ​ണ്ടാ​കാം. എ​ന്നാ​ല്‍ പ്ര​ത്യേ​ക രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍ക്ക് സ​മ​സ്ത പി​ന്തു​ണ ന​ല്‍കു​ന്നി​ല്ല. ഇ​വി​ടു​ത്തെ മ​തേ​ത​ര​ത്വ​വും മ​ത​സൗ​ഹാ​ര്‍ദ​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള ക​ല​ഹ​ങ്ങ​ള്‍ക്കും അ​തി​ക്ര​മ​ങ്ങ​ള്‍ക്കും സ​മ​സ്ത ആ​ഹ്വാ​നം ചെ​യ്തി​ട്ടി​ല്ല.​ അ​ങ്ങ​നെ ചെ​യ്യു​ക​യു​മി​ല്ല.

രാ​ജ്യ​ത്തോടു കൂ​റു​പു​ല​ര്‍ത്തി​യാ​ണ് സ​മ​സ്ത പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.​ സ​ന്ദേ​ശ​യാ​ത്ര​യു​ടെ മ​ല​പ്പു​റം സ​മ്മേ​ള​ന​ത്തി​ല്‍ സാ​ദി​ക്ക​ലി ത​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും.​ നാ​സ​ര്‍ ഫൈ​സി കൂ​ട​ത്താ​യി​യെ സം​ഘാ​ട​ക​സ​മി​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും.

പ​താ​ക കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​ന്‍ ശ്ര​മം ന​ട​ന്നു. പ​താ​ക കൈ​മാ​റ​ണ​മെ​ന്ന് പാ​ണ​ക്കാ​ട് കു​ടും​ബ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. നേ​ര​ത്തെ നി​ശ്ച​യി​ക്ക​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് കാ​ര്യ​ങ്ങ​ള്‍ ന​ട​ന്ന​ത്. ​ലീ​ഗു​മാ​യി മ​റ്റു പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up