Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SamikBhattacharya

ദു​ർ​ഗാ പൂ​ജ​യി​ലെ സ​സ്യാ​ഹാ​ര ആ​ഹ്വാ​നം ത​ള്ളി ബം​ഗാ​ൾ ബി​ജെ​പി: "ബം​ഗാ​ളി​ക​ൾ മാം​സം ക​ഴി​ക്കു​ക ത​ന്നെ ചെ​യ്യും"

കോ​ൽ​ക്ക​ത്ത: ദു​ർ​ഗാ പൂ​ജ വേ​ള​യി​ൽ പൂ​ജാ പ​ന്ത​ലു​ക​ൾ​ക്ക് സ​മീ​പം മാം​സാ​ഹാ​ര​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ബം​ഗാ​ളി​ക​ൾ ന​വ​രാ​ത്രി വ്ര​തം നോ​ൽ​ക്ക​ണ​മെ​ന്നു​മു​ള്ള ബാ​ഗേ​ശ്വ​ർ ധാം ​അ​ധി​പ​ൻ ധീ​രേ​ന്ദ്ര ശാ​സ്ത്രി​യു​ടെ (ബാ​ഗേ​ശ്വ​ർ ബാ​ബ) പ്ര​സ്താ​വ​ന ത​ള്ളി പ​ശ്ചി​മ ബം​ഗാ​ൾ ബി​ജെ​പി. ബം​ഗാ​ളി​ക​ളു​ടെ ഭ​ക്ഷ​ണ​രീ​തി​യി​ൽ ഇ​ട​പെ​ടാ​ൻ ശാ​സ്ത്രി​ക്ക് യാ​തൊ​രു അ​വ​കാ​ശ​വു​മി​ല്ലെ​ന്നും ദു​ർ​ഗാ പൂ​ജ​യു​ടെ കാ​ല​ത്ത് ബം​ഗാ​ളി​ക​ൾ മ​ത്സ്യ​വും മാം​സ​വും ക​ഴി​ക്കു​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​മീ​ക് ഭ​ട്ടാ​ചാ​ര്യ വ്യ​ക്ത​മാ​ക്കി.

ഹൗ​റ​യി​ൽ ന​ട​ന്ന ഒ​രു പ്ര​വ​ച​ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് പൂ​ജാ വേ​ള​യി​ൽ മ​ദ്യ-​മാം​സ വി​ൽ​പ​ന​ശാ​ല​ക​ൾ അ​ട​ച്ചി​ട​ണ​മെ​ന്നും ഈ ​സ​മ​യ​ത്ത് നോ​ൺ-​വെ​ജ് ക​ഴി​ക്കു​ന്ന​വ​ർ അ​ശു​ദ്ധ​രാ​ണെ​ന്നും ധീ​രേ​ന്ദ്ര ശാ​സ്ത്രി പ്ര​സ്താ​വി​ച്ച​ത്. ഇ​ത് ബം​ഗാ​ളി​ക​ളു​ടെ പാ​ര​മ്പ​ര്യ​ത്തി​നും ഭ​ക്ഷ​ണ സം​സ്കാ​ര​ത്തി​നും എ​തി​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​ത്. "ബാ​ഗേ​ശ്വ​ർ ബാ​ബ മ​റ്റൊ​രു ലോ​ക​ത്ത് നി​ന്ന് വ​രു​ന്ന​യാ​ളാ​ണ്. ബം​ഗാ​ളി​ക​ൾ എ​ന്ത് ക​ഴി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് അ​വ​കാ​ശ​മി​ല്ല. സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ പോ​ലും ബം​ഗാ​ളി​ക​ൾ മ​ത്സ്യ​വും മാം​സ​വും ക​ഴി​ക്കു​ന്ന​തി​നെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തോ​ട് ബ​ഹു​മാ​ന​മു​ണ്ടെ​ങ്കി​ലും ബം​ഗാ​ളി​ക​ൾ ഈ ​പ്ര​സ്താ​വ​ന കാ​ര്യ​മാ​ക്കേ​ണ്ട​തി​ല്ല," എ​ന്ന് സ​മീ​ക് ഭ​ട്ടാ​ചാ​ര്യ പ​റ​ഞ്ഞു.

തൊ​ട്ടു​പി​ന്നാ​ലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും കോ​ൺ​ഗ്ര​സും പ്ര​സ്താ​വ​ന​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. പു​റ​ത്തു​നി​ന്നു​ള്ള ആ​ർ​ക്കും ബം​ഗാ​ളി​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ൽ കൈ​വെ​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന് തൃ​ണ​മൂ​ൽ എം.​പി സൗ​ഗ​ത റോ​യ് വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾ, ബി​ജെ​പി​യു​ടെ ഒ​രു ബാ​ബ​മാ​ർ​ക്കും ബം​ഗാ​ളി​ക​ളു​ടെ ഭ​ക്ഷ​ണ​ക്ര​മം നി​ശ്ച​യി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് സു​മ​ൻ റോ​യ് ചൗ​ധ​രി പ്ര​തി​ക​രി​ച്ചു.

 

Latest News

Corehub Up