Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sandeep Varier MLA

കൊലക്കേസ് പ്രതിക്കൊപ്പം യുഡിഎഫ് എംഎല്‍എമാര്‍, വിവാദം

കാ​​സ​​ര്‍ഗോ​​ഡ്: സം​​സ്ഥാ​​ന ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷി​​ക്കു​​ന്ന കൊ​​ല​​പാ​​ത​​ക കേ​​സി​​ലെ പ്ര​​തി​​യു​​ടെ ദു​​ബാ​​യി​​ലെ ജ്വ​​ല്ല​​റി ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ല്‍ യു​​ഡി​​എ​​ഫ് എം​​എ​​ല്‍എ​​മാ​​ര്‍ പ​​ങ്കെ​​ടു​​ത്ത​​ത് വി​​വാ​​ദ​​മാ​​കു​​ന്നു.

തൃ​​ക്ക​​രി​​പ്പു​​ര്‍ എം​​എ​​ല്‍എ സ​​ന്ദീ​​പ് വാ​​ര്യ​​ര്‍, മ​​ഞ്ചേ​​ശ്വ​​രം എം​​എ​​ല്‍എ എ.​​കെ.​​എം. അ​​ഷ്‌​​റ​​ഫ്, മു​​ന്‍ കാ​​സ​​ര്‍ഗോ​​ഡ് എം​​എ​​ല്‍എ​​യും നി​​ല​​വി​​ലെ മു​​സ്‌‌​​ലിം​​ലീ​​ഗ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ എ​​ന്‍.​​എ. നെ​​ല്ലി​​ക്കു​​ന്ന് പൈ​​വ​​ളി​​ഗെ അ​​മ്പി​​ക്കാ​​ന സ്വ​​ദേ​​ശി അ​​ഹ​​മ്മ​​ദ് റ​​യീ​​സി​​നൊ​​പ്പം നി​​ല്‍ക്കു​​ന്ന ചി​​ത്ര​​ങ്ങ​​ളാ​​ണ് വി​​വാ​​ദ​​മാ​​കു​​ന്ന​​ത്.

മ​​ഞ്ചേ​​ശ്വ​​ര​​ത്തെ അ​​ബൂ​​ബ​​ക്ക​​ര്‍ സി​​ദ്ദീ​​ഖ് കൊ​​ല​​പാ​​ത​​ക കേ​​സി​​ലെ പ്ര​​തി അ​​ഹ​​മ്മ​​ദ് റ​​യീ​​സ്. ദു​​ബാ​​യ് ഗോ​​ള്‍ഡ് സൂ​​ക്കി​​ലെ റ​​യീ​​സി​​ന്‍റെ ഹി​​മ്മ​​ത്ത് ഗോ​​ള്‍ഡ് ആ​​ന്‍ഡ് ഡ​​യ​​മ​​ണ്ട്സ് എ​​ന്ന ജ്വ​​ല്ല​​റി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​ച​​ട​​ങ്ങി​​ല്‍ ഇ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​താ​​യി​​ട്ടു​​ള്ള ചി​​ത്ര​​ങ്ങ​​ളാ​​ണ് പു​​റ​​ത്തു​​വ​​ന്ന​​ത്.

പ്ര​​വാ​​സി ജീ​​വ​​കാ​​രു​​ണ്യ-​​സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​യാ​​യ കെ​​എം​​സി​​സി​​യു​​ടെ (കേ​​ര​​ള മു​​സ്‌‌​​ലിം ക​​ള്‍ച്ച​​റ​​ല്‍ സെ​​ന്‍റ​​ർ) ക്ഷ​​ണ​​പ്ര​​കാ​​ര​​മാ​​ണ് ത​​ങ്ങ​​ള്‍ ദു​​ബാ​​യി​​ല്‍ എ​​ത്തി​​യ​​തെ​​ന്ന് എ​​ന്‍.​​എ. നെ​​ല്ലി​​ക്കു​​ന്ന് പ​​റ​​ഞ്ഞു. "നി​​ര​​വ​​ധി കാ​​സ​​ര്‍ഗോ​​ഡ് സ്വ​​ദേ​​ശി​​ക​​ള്‍ ബി​​സി​​ന​​സ് ന​​ട​​ത്തു​​ന്ന ഇ​​ട​​മാ​​ണ് ഗോ​​ള്‍ഡ് സൂ​​ക്ക്. അ​​തു​​കൊ​​ണ്ടാ​​ണ് അ​​വി​​ടം സ​​ന്ദ​​ര്‍ശി​​ക്കാ​​നെ​​ത്തി​​യ​​ത്. അ​​ത്ത​​ര​​ത്തി​​ല്‍ നി​​ര​​വ​​ധി പേ​​രെ അ​​വി​​ടെ ക​​ണ്ടി​​രു​​ന്നു. അ​​തി​​ലൊ​​രാ​​ളാ​​യി​​രു​​ന്നു റ​​യീ​​സ്. അ​​യാ​​ളെ വ്യ​​ക്തി​​പ​​ര​​മാ​​യി അ​​റി​​യി​​ല്ല. അ​​പ​​രി​​ചി​​ത​​രാ​​യ ആ​​ളു​​ക​​ളോ​​ട് നാ​​ട്ടി​​ല്‍ അ​​വ​​ര്‍ക്കെ​​തി​​രേ എ​​ന്തെ​​ങ്കി​​ലും കേ​​സു​​ക​​ളു​​ണ്ടോ എ​​ന്നു ചോ​​ദി​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ല​​ല്ലോ.’’-​​നെ​​ല്ലി​​ക്കു​​ന്ന് പ​​റ​​ഞ്ഞു.

2022 ജൂ​​ണ്‍ 26നാ​​ണ് പു​​ത്തി​​ഗെ മു​​ഗു സ്വ​​ദേ​​ശി​​യാ​​യ അ​​ബൂ​​ബ​​ക്ക​​ര്‍ സി​​ദ്ദി​​ഖ് കൊ​​ല്ല​​പ്പെ​​ടു​​ന്ന​​ത്. ദു​​ബാ​​യി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​തി​​നാ​​യി നാ​​ലു ബി​​സി​​ന​​സു​​കാ​​ര്‍ 50 ല​​ക്ഷം രൂ​​പ മൂ​​ല്യ​​മു​​ള്ള ദി​​ര്‍ഹം സി​​ദ്ദി​​ഖി​​നെ ഏ​​ല്‍പ്പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍ സി​​ദ്ദി​​ഖ് കൈ​​മാ​​റി​​യ ബാ​​ഗി​​ല്‍ പ​​ണ​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.

ന​​ഷ്ട​​പ്പെ​​ട്ട പ​​ണം തി​​രി​​ച്ചു​​പി​​ടി​​ക്കു​​ന്ന​​തി​​നാ​​യി മ​​ഞ്ചേ​​ശ്വ​​ര​​ത്തു​​ള്ള ബി​​സി​​ന​​സു​​കാ​​രി​​ല്‍ ഒ​​രാ​​ളാ​​യ അ​​ബ്ദു​​ള്‍ അ​​സീ​​സ് ഗു​​ണ്ട​​ക​​ളെ വാ​​ട​​ക​​യ്ക്കെ​​ടു​​ത്തു. സ​​ഹോ​​ദ​​ര​​നെ ബ​​ന്ദി​​യാ​​ക്കി സി​​ദ്ദി​​ഖി​​നെ ഗ​​ള്‍ഫി​​ല്‍നി​​ന്നും വി​​ളി​​ച്ചു​​വ​​രു​​ത്തി. നാ​​ട്ടി​​ലെ​​ത്തി​​യ സി​​ദ്ദി​​ഖി​​നെ പൈ​​വ​​ളി​​ഗെ നൂ​​ച്ചി​​യി​​ലെ ഇ​​രു​​നി​​ല വീ​​ടി​​നു സ​​മീ​​പ​​മു​​ള്ള ആ​​ളൊ​​ഴി​​ഞ്ഞ പ​​റ​​മ്പി​​ല്‍ ന​​ഗ്ന​​നാ​​ക്കി ത​​ല​​കീ​​ഴാ​​യി കെ​​ട്ടി​​ത്തൂ​​ക്കി ക്രൂ​​ര​​മാ​​യി മ​​ര്‍ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. 17 പ്ര​​തി​​ക​​ളു​​ണ്ടാ​​യി​​രു​​ന്ന കേ​​സി​​ലെ 13-ാം പ്ര​​തി​​യാ​​ണ് റ​​യീ​​സ്.

Latest News

Corehub Up