പരവൂര്‍: മധ്യവേനല്‍ അവധി പ്രമാണിച്ച് തിരുവനന്തപുരത്തിനും സാന്ദ്രഗച്ചിക്കും മധ്യേ പ്രതിവാര എസി സ്പഷെല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ഇന്നു മുതല്‍ ജൂണ്‍ എട്ടുവരെയാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുക.
06081 തിരുവനന്തപുരം നോര്‍ത്ത്- സാന്ദ്രഗച്ചി എക്സ്പ്രസ് ഇന്നു മുതല്‍ ജൂണ്‍ അഞ്ചുവരെ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2.15ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക് 1.45 ന് സാന്ദ്രഗച്ചിയില്‍ എത്തും.
തിരികെയുള്ള 06082 സാന്ദ്രഗച്ചി- തിരുവനന്തപുരം നോര്‍ത്ത് ട്രെയിന്‍ ഏപ്രില്‍ ആറു മുതല്‍ ജൂണ്‍ എട്ടുവരെ തിങ്കളാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 2.15ന് സാന്ദ്രഗച്ചിയില്നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 9.55ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും.
കേരളത്തില്‍ കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 18 എസി ത്രീടയര്‍ കോച്ചുകളാണ് സ്പെഷല്‍ ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇരു ദിശകളിലുമായി നിലവില്‍ 10 വീതം സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.