Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sangrur

ബി​ജെ​പി ഓ​ഫീ​സി​ന് നേ​രെ​യു​ണ്ടാ​യ പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​മ​ണം; പ്ര​തി​ക​ൾ പി​ടി​യി​ൽ

ഛണ്ഡി​ഗ​ഢ്: പ​ഞ്ചാ​ബി​ലെ സം​ഗ്രൂ​ർ ജി​ല്ല​യി​ലെ ബി​ജെ​പി ഓ​ഫീ​സി​ന് നേ​രെ​യു​ണ്ടാ​യ പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​മ​ണ​ക്കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട റാ​ണാ ഭാ​യ് എ​ന്ന​യാ​ളാ​ണ് ഇ​വ​രെ​ക്കൊ​ണ്ട് ആ​ക്ര​മ​ണം ന​ട​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ബി​ജെ​പി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി അ​തി​ന്‍റെ വീ​ഡി​യോ അ​യ​ച്ചാ​ൽ 2,200 രൂ​പ പ്ര​തി​ഫ​ലം ന​ൽ​കാ​മെ​ന്ന് ഇ​യാ​ൾ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷ​വും വാ​ഗ്ദാ​നം ചെ​യ്ത പ​ണം ല​ഭി​ച്ചി​ല്ല. അ​തി​നി​ടെ​യാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം പ്ര​തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​താ​യി ക​രു​തു​ന്ന സ്കൂ​ട്ട​റും ഇ​രു​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.35ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഫ്യൂ​സ് ഘ​ടി​പ്പി​ച്ച പെ​ട്രോ​ൾ ബോം​ബ് ബി​ജെ​പി ഓ​ഫീ​സി​ന് നേ​രെ എ​റി​ഞ്ഞ​ശേ​ഷം പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. പ്ര​തി​ക​ളെ​ക്കൊ​ണ്ട് ആ​ക്ര​മ​ണം ന​ട​ത്തി​ച്ച​യാ​ൾ വി​ദേ​ശ​ത്താ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. ഇ​വ​ർ ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും സാ​മൂ​ഹി​ക​മാ​ധ്യ​മ ബ​ന്ധ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

 

Latest News

Corehub Up