കൊച്ചി: പ്രഫ. എം.കെ. സാനു സാംസ്കാരികകേന്ദ്രത്തിന്റെ സാനുസമ്മാനം-2026 പ്രഖ്യാപിച്ചു.
സമഗ്രസംഭാവന പുരസ്കാരം (ലക്ഷം രൂപയും ഉണ്ണി കാനായി രൂപകല്പന ചെയ്ത ശില്പവും കീർത്തിപത്രവും) ഡോ. എം. ലീലാവതി ടീച്ചർക്കാണ്. ഡോ. വിനിൽ പോളിനാണ് യുവപ്രതിഭ പുരസ്കാരം ( 25000 രൂപയും ശില്പവും കീർത്തി പത്രവും).
പ്രഫ. എം.കെ. സാനുവിന്റെ അനുസ്മരണ ദിനമായ ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും.
സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എൻ.എസ്. മാധവൻ അധ്യക്ഷത വഹിക്കും. എസ്. സതീഷ്, പി. രാജീവ്, സി.എൻ. മോഹനൻ, ഡോ. കെ.ജി. പൗലോസ്, തനൂജ ഭട്ടതിരി എന്നിവർ പ്രസംഗിക്കും.