x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാനുസമ്മാനം ഡോ.എം. ലീലാവതിക്കും ഡോ. വിനിൽ പോളിനും

വെബ്ഡെസ്ക്
Published: July 31, 2026 12:20 AM IST | Updated: July 31, 2026 12:20 AM IST

ഡോ. ​​​​എം.​ ലീ​​​​ലാ​​​​വ​​​​തി , ഡോ.​​​​ വി​​​​നി​​​​ൽ പോ​​​​ൾ

കൊ​​​​ച്ചി: പ്ര​​​​ഫ. എം.​​​​കെ.​​​​ സാ​​​​നു സാം​​​​സ്‌​​​​കാ​​​​രി​​​​ക​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ സാ​​​​നു​​​​സ​​​​മ്മാ​​​​നം-2026 പ്ര​​​ഖ്യാ​​​പി​​​ച്ചു.

സ​​​​മ​​​​ഗ്ര​​​​സം​​​​ഭാ​​​​വ​​​​ന പു​​​​ര​​​​സ്‌​​​​കാ​​​​രം (ല​​​​ക്ഷം രൂ​​​​പ​​​​യും ഉ​​​​ണ്ണി കാ​​​​നാ​​​​യി രൂ​​​​പ​​​​ക​​​​ല്‌​​​​പ​​​​ന ചെ​​​​യ്ത ശി​​​​ല്പ​​​​വും കീ​​​​ർ​​​​ത്തി​​​​പ​​​​ത്ര​​​​വും) ഡോ. ​​​​എം.​ ലീ​​​​ലാ​​​​വ​​​​തി ടീ​​​​ച്ച​​​​ർ​​​ക്കാ​​​ണ്. ​ഡോ. ​​​​വി​​​​നി​​​​ൽ പോ​​​​ളി​​​​നാ​​​​ണ് യു​​​​വ​​​​പ്ര​​​​തി​​​​ഭ പു​​​​ര​​​​സ്‌​​​​കാ​​​​രം ( 25000 രൂ​​​​പ​​​​യും ശി​​​​ല്‌​​​​പ​​​​വും കീ​​​​ർ​​​​ത്തി പ​​​​ത്ര​​​​വും).

പ്ര​​​​ഫ. എം.​​​​കെ.​​​​ സാ​​​​നു​​​വി​​​ന്‍റെ അ​​​​നു​​​​സ്മ​​​​ര​​​​ണ ദി​​​​ന​​​​മാ​​​​യ ഓ​​​​ഗ​​​​സ്റ്റ് ര​​​​ണ്ടി​​​​ന് വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ സ​​​​മ്മാ​​​​നി​​​​ക്കും.

സാം​​​​സ്‌​​​​കാ​​​​രി​​​​ക കേ​​​​ന്ദ്രം പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ൻ.​​​​എ​​​​സ്. മാ​​​​ധ​​​​വ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. എ​​​​സ്. സ​​​​തീ​​​​ഷ്, പി. ​​​​രാ​​​​ജീ​​​​വ്, സി.​​​​എ​​​​ൻ. മോ​​​​ഹ​​​​ന​​​​ൻ, ഡോ. ​​​​കെ.ജി. ​​​​പൗ​​​​ലോ​​​​സ്, ത​​​​നൂ​​​​ജ ഭ​​​​ട്ട​​​​തി​​​​രി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.

Tags : DrMLeelavathy DrVinilPaul Win SanooAward Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up