Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Santanavalli

വ​യോ​ധി​ക​യെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം

ഗു​​​​രു​​​​വാ​​​​യൂ​​​​ർ: വ​​​​യോ​​​​ധി​​​​ക​​​​യെ കി​​​​ണ​​​​റ്റി​​​​ൽ മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വം കൊ​​​​ല​​​​പാ​​​​ത​​​​ക​​​​മാ​​​​ണെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ചേ​​​​ല​​​​ക്ക​​​​ര വി​​​​ല്ല​​​​ട​​​​ത്ത് വീ​​​​ട്ടി​​​​ൽ സ​​​​ന്താ​​​​ന​​​​വ​​​​ല്ലി (76)​​​​ യാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​നി​​​​ടെ മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റ​​​​താ​​​​ണ് വ​​​​യോ​​​​ധി​​​​ക​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ലെ പ്ര​​​​തി പെ​​​​രു​​​​മ്പാ​​​​വൂ​​​​ർ കു​​​​റു​​​​പ്പം​​​​പ​​​​ടി വാ​​​​യി​​​​ക്ക​​​​ര ചി​​​​റ്റേ​​​​ത്ത് സി.​​​​എ​​​​സ്. സു​​​​രേ​​​​ഷി​​​​നെ(55) അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ക​​​​ഴി​​​​ഞ്ഞ വ്യാ​​​​ഴാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​നാ​​​​ണ് കൊ​​​​ല​​​​പാ​​​​ത​​​​കം ന​​​​ട​​​​ന്ന​​​​ത്. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി ഒ​​​​മ്പ​​​​തോ​​​​ടെ​​​​യാ​​​​ണ് പോ​​​​ലീ​​​​സി​​​​ന് ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​രം ല​​​​ഭി​​​​ച്ച​​​​ത്. കൊ​​​​ല്ല​​​​ത്ത് മ​​​​ക​​​​നൊ​​​​പ്പം താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന സ​​​​ന്താ​​​​ന​​​​വ​​​​ല്ലി കു​​​​റ​​​​ച്ചു​​​​കാ​​​​ല​​​​മാ​​​​യി വീ​​​​ടു​​​​വി​​​​ട്ട് നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​രാ​​​​ഴ്ച​​​​യോ​​​​ള​​​​മാ​​​​യി ഇ​​​​വ​​​​ർ ഗു​​​​രു​​​​വാ​​​​യൂ​​​​രി​​​​ലു​​​​ണ്ട്.

പെ​​​​രു​​​​മ്പാ​​​​വൂ​​​​രി​​​​ൽ ചു​​​​മ​​​​ട്ടു​​​​തൊ​​​​ഴി​​​​ലാ​​​​ളി​​​​യാ​​​​യ സു​​​​രേ​​​​ഷ് ജോ​​​​ലി​​​​ക്കി​​​​ടെ​​​​യു​​​​ണ്ടാ​​​​യ അ​​​​ടി​​​​പി​​​​ടി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ര​​​​ണ്ടാ​​​​ഴ്ച​​​​മു​​​​മ്പ് നാ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു മു​​​​ങ്ങി​​​​യാ​​​​ണ് ഗു​​​​രു​​​​വാ​​​​യൂ​​​​രി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഇ​​​​യാ​​​​ൾ ക​​​​ർ​​​​ണം​​​​കോ​​​​ട് റെ​​​​യി​​​​ൽ​​​​വേ ഗേ​​​​റ്റി​​​​നു സ​​​​മീ​​​​പം വാ​​​​ട​​​​ക​​​​യ്ക്കു താ​​​​മ​​​​സി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ ക്ഷേ​​​​ത്ര​​​​പ​​​​രി​​​​സ​​​​ര​​​​ത്തു​​​​വ​​​​ച്ച് ഇ​​​​യാ​​​​ൾ സ​​​​ന്താ​​​​ന​​​​വ​​​​ല്ലി​​​​യു​​​​മാ​​​​യി പ​​​​രി​​​​ച​​​​യ​​​​ത്തി​​​​ലാ​​​യി. തു​​​​ട​​​​ർ​​​​ന്ന് സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി താ​​​​മ​​​​സി​​​​ക്കാ​​​​ൻ സ്ഥ​​​​ലം​​​​ന​​​​ൽ​​​​കാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ് വി​​​​ശ്വ​​​​സി​​​​പ്പി​​​​ച്ച് സു​​​​രേ​​​​ഷ് വാ​​​​ട​​​​ക കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലേ​​​​ക്കു കൂ​​​​ട്ടി​​​​ക്കൊ​​​​ണ്ടു വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഉ​​​​ച്ച​​​​യ്ക്ക് ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ച്ച​​​​ശേ​​​​ഷം വ​​​​യോ​​​​ധി​​​​ക​​​​യെ ശാ​​​​രീ​​​​രി​​​​ക​​​​ബ​​​​ന്ധ​​​​ത്തി​​​​ന് നി​​​​ർ​​​​ബ​​​​ന്ധി​​​​ച്ചു. വാ​​​​ക്കു​​​​ത​​​​ർ​​​​ക്ക​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ പി​​​​ടി​​​​ച്ചു ത​​​​ള്ളു​​​​ക​​​​യും സ​​​​ന്താ​​​​ന​​​​വ​​​​ല്ലി​​​​യു​​​​ടെ ത​​​​ല ചു​​​​മ​​​​രി​​​​ൽ ഇ​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ബോ​​​​ധം പോ​​​​യ​​​​തോ​​​​ടെ മ​​​​രി​​​​ച്ചെ​​​​ന്നു​​​​ക​​​​രു​​​​തി സാ​​​​രി​​​​കൊ​​​​ണ്ട് ക​​​​ഴു​​​​ത്തി​​​​ൽ ക​​​​ല്ലു​​​​കെ​​​​ട്ടി കി​​​​ണ​​​​റ്റി​​​​ൽ ത​​​​ള്ളു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സം​​​​ഭ​​​​വ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഉ​​​​റ​​​​ക്കം ന​​​​ഷ്ട​​​​പ്പെ​​​​ട്ട സു​​​​രേ​​​​ഷ് ക്ഷേ​​​​ത്ര​​​​പ​​​​രി​​​​സ​​​​ര​​​​ത്തു​​​​വ​​​​ച്ച് പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ട്ട യു​​​​വാ​​​​വി​​​​നൊ​​​​പ്പം മ​​​​ദ്യ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ കൊ​​​​ല​​​​പാ​​​​ത​​​​ക വി​​​​വ​​​​രം പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഈ ​​​​യു​​​​വാ​​​​വാ​​​​ണ് വി​​​​വ​​​​രം ഉ​​​​ട​​​​ൻ പോ​​​​ലീ​​​​സി​​​​നെ വി​​​​ളി​​​​ച്ച​​​​റി​​​​യി​​​​ച്ച​​​​ത്. ടെ​​​​മ്പി​​​​ൾ പോ​​​​ലീ​​​​സും ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സും ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി 12ഓ​​​​ടെ കി​​​​ണ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി.

തൃ​​​​ശൂ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ മൃ​​​​ത​​​​ദേ​​​​ഹം ഇന്നു പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് വി​​​​ട്ടു​​​​ന​​​​ൽ​​​​കും.​​​​ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ പ്ര​​​​തി​​​​യെ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു. ടെ​​​​മ്പി​​​​ൾ സി​​​​ഐ വി​​​​നോ​​​​ദ് വ​​​​ലി​​​​യാ​​​​റ്റൂ​​​​രി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് പ്ര​​​​തി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

Latest News

Corehub Up