തൃശൂർ: തനിക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടതും താൻ ഒരിക്കലും സ്വീകരിച്ചിട്ടില്ലാത്തതുമായ സാംസ്കാരിക നായിക എന്ന വിശേഷണത്തിൽനിന്ന് ഒഴിവാക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
“ഞാൻ ഒരു എഴുത്തുകാരി മാത്രമാണ്. ഏതൊരു സമൂഹജീവിയെയും പോലെ എനിക്കു ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഉറക്കെ പറഞ്ഞിട്ടുണ്ട്. കൂട്ട ഒപ്പിടീക്കൽ പ്രസ്ഥാനക്കാർ കൊണ്ടുവരുന്ന പ്രസ്താവനകൾ ബോധ്യപ്പെട്ടാൽ അവരോട് ഐക്യപ്പെട്ട് ഒപ്പിടാറുണ്ട്.
സാംസ്കാരിക നായിക എന്ന വിശേഷണം ഇന്ന് ഒരു തെറിവാക്കായാണ് ഉപയോഗിക്കപ്പെടുന്നത്. മാധ്യമസുഹൃത്തുക്കൾ എന്നെ അങ്ങനെ വിളിക്കരുത്’’- അവർ അഭ്യർഥിച്ചു.
“ഞാൻ ഒന്നിന്റെയും നായികയല്ല” എന്ന വാക്കുകളോടെയാണ് സാറാ ജോസഫ് കുറിപ്പ് അവസാനിപ്പിച്ചത്.