Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sarovaram...

Kozhikode

സ​രോ​വ​ര​ത്തേക്കുള്ള വ​ര​വില്ലാ​താ​ക്ക​രു​തേ...

കോ​ഴി​ക്കോ​ട്: തി​ര​ക്കു​ക​ള്‍​ക്കും ചൂ​ടു​നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യാ​ണ് സ​രോ​വ​രം ബ​യോ​പാ​ര്‍​ക്ക് നി​ല​വി​ല്‍ വ​ന്ന​ത്.

ക​നോ​ലി ക​നാ​ലി​നോ​ട് ചേ​ര്‍​ന്ന് സ്ഥി​തി ചെ​യ്യു​ന്ന ബ​യോ​പാ​ര്‍​ക്ക് നി​ല​വി​ല്‍ നി​ര്‍​ജീ​വാ​വ​സ്ഥ​യി​ലാ​ണ്. ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും ക​ണ്ട​ല്‍​ക്കാ​ടു​ക​ളും സം​ര​ക്ഷി​ക്കു​ന്ന​താ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത 200 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള ഈ ​ബ​യോ​പാ​ര്‍​ക്ക് കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഇ​ക്കോ-​ടൂ​റി​സം കേ​ന്ദ്ര​മാ​ണ്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ആ​വാ​സ വ്യ​വ​സ്ഥ​യും ജൈ​വ​വൈ​വി​ധ്യ​വും ത​ക​ര്‍​ച്ച നേ​രി​ട്ട​പ്പോ​ള്‍ അ​വ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് സ​ര്‍​ക്കാ​ര്‍ 200 ഏ​ക്ക​ര്‍ പ്ര​ദേ​ശം ഉ​ള്‍​പ്പെ​ടു​ത്തി സ​രോ​വ​രം പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. ഇ​ന്ത്യ​യി​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.

പാ​ര്‍​ക്ക് ന​വീ​ക​രി​ക്കാ​ന്‍ ര​ണ്ട് വ​ര്‍​ഷം പോ​രെ ?

ര​ണ്ടു​വ​ര്‍​ഷം മു​മ്പ് തു​ട​ങ്ങി​യ ബ​യോ​പാ​ര്‍​ക്കി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​പ്പോ​ഴും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. 2.19 കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ടൂ​റി​സം വ​കു​പ്പാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രു​മു​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ മാ​ന​സി​കോ​ല്ലാ​സം ല​ക്ഷ്യ​മി​ട്ട് തു​ട​ങ്ങി​യ ഈ ​ബ​യോ​പാ​ര്‍​ക്ക് വേ​ണ്ട​ത്ര പ​രി​പാ​ല​ന​മി​ല്ലാ​തെ ന​ശി​ക്കു​ക​യാ​ണ്. പാ​ര്‍​ക്കി​ലെ​ത്തു​ന്ന​വ​രെ ഏ​റെ ആ​ക​ര്‍​ഷി​ച്ചി​രു​ന്ന ബോ​ട്ടിം​ഗ് നി​ല​ച്ചി​ട്ട് ര​ണ്ടു​വ​ര്‍​ഷ​ത്തോ​ള​മാ​യി. ഇ​ത് പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നും ഇ​തു​വ​രെ​യും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ആം​ഫി തി​യേ​റ്റ​ര്‍,ക​ല്ലു​പാ​തി​യ ന​ട​പ്പാ​ത, റെ​യി​ന്‍ ഷെ​ല്‍​ട്ട​റു​ക​ള്‍, കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്, ചു​റ്റു​മ​തി​ല്‍, ക​വാ​ടം, മ​രം കൊ​ണ്ടു​ള്ള ചെ​റു​പാ​ല​ങ്ങ​ള്‍, സെ​ക്യൂ​രി​റ്റി കാ​ബി​നു​ക​ള്‍ എ​ന്നി​വ ന​വീ​ക​രി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ചെ​യ്യു​ന്ന​ത്. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യ്ക്കാ​ണ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ളു​ടെ ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

പാ​ര്‍​ക്കി​നു​ള്ളി​ലെ അ​മി​നി​റ്റി സെ​ന്‍റ​ര്‍, സെ​ന്‍​ട്ര​ല്‍ പ്ലാ​സ, ക​ഫ്റ്റീ​രി​യ, ഇ​ന്‍റ​ര്‍​പ്ര​ട്ടേ​ഷ​ന്‍ സെ​ന്‍റ​ര്‍ എ​ന്നി​വ​യ്ക്കാ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം വേ​ണ്ട​രീ​തി​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​തെ ന​ശി​ക്കു​ക​യാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ത്ത​ത് മൂ​ലം കെ​ട്ടി​ട​ങ്ങ​ള്‍​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.​ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പ് ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ബ​യോ​പാ​ര്‍​ക്ക് സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. പാ​ര്‍​ക്കി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

‘സി​സി​ടി​വി സ്ഥാ​പി​ക്കും’

ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​ക​ദേ​ശം 80 ശ​ത​മാ​ന​വും പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്, ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ബാ​ക്കി പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പാ​ര്‍​ക്കി​ല്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം സി​സി​ടി​വി സ്ഥാ​പി​ക്കും, കോ​ഴി​ക്കോ​ട് ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ്ര​ദീ​പ് ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

കൗ​ണ്‍​സി​ല​ര്‍ പ​റ​യു​ന്നു...

കോ​ഴി​ക്കോ​ടി​ന്‍റെ ശ്വാ​സ​കോ​ശം എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​ണ് സ​രോ​വ​രം ബ​യോ​പാ​ര്‍​ക്ക്. എ​ന്നാ​ല്‍, പാ​ര്‍​ക്കി​ന്‍റെ നി​ല​വി​ലെ സ്ഥി​തി​യി​ല്‍ സം​തൃ​പ്തി​യ​ല്ല. മോ​ണിം​ഗ് വാ​ക്ക്, ഒ​രു പാ​ര്‍​ക്ക് എ​ന്ന നി​ല​യി​ല്‍ ഇ​തി​ന്റെ സൗ​ക​ര്യം ആ​ളു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. ബ​യോ​പാ​ര്‍​ക്കി​ന്‍റെ അ​തി​ര്‍​ത്തി​ക​ളി​ലു​ള്ള ക​യ്യേ​റ്റ​ത്തി​ന് ത​ട​യി​ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.

പാ​ര്‍​ക്കി​ന്‍റെ പാ​രി​സ്ഥി​തി​ക വ​ശം ഇ​തു​വ​രെ​യും പൂ​ര്‍​ണ​മാ​യും പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടി​ല്ല. തൊ​ട്ട​ടു​ത്ത ക​നോ​ലി ക​നാ​ലി​ന്‍റെ സം​ര​ക്ഷ​ണ​വും അ​തി​ല്‍ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന മാ​ലി​ന്യ​വു​മെ​ല്ലാം നീ​ക്കം ചെ​യ്യാ​ന്‍ ഫ​ല​പ്ര​ദ​മാ​യ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഭാ​വി​യി​ലേ​ക്ക് സു​സ്ഥി​ര​മാ​യൊ​രു വി​ക​സ​നം കൊ​ണ്ടു​വ​രു​ന്ന​തി​ന് ഈ ​ഘ​ട​ക​ങ്ങ​ളെ​ല്ലാം പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്.

വി​നീ​ത സ​ജീ​വ്, 13ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍

Latest News

Corehub Up