Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sasthrakeralam Workshop

Malappuram

ശാ​സ്ത്ര​കേ​ര​ളം ശി​ൽ​പ​ശാ​ല: ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി

തേ​ഞ്ഞി​പ്പ​ലം: പു​തു​കാ​ല സ​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ അ​റി​വും അ​നു​ഭ​വ​വും പ​ങ്കി​ട്ട് കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശാ​സ്ത്ര കേ​ര​ളം മാ​സി​ക സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ല്പ​ശാ​ല​ക​ളു​ടെ ഒ​ന്നാംഘ​ട്ടം പൂ​ർ​ത്തി​യാ​യി. സം​സ്ഥാ​ന​ത്ത് മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള റീ​ജ​ണ​ൽ ശി​ൽപ​ശാ​ല​ക​ളി​ലെ അ​വ​സാ​ന​ത്തെ​താ​യ മ​ല​പ്പു​റം സോ​ണ്‍ ശി​ൽപ​ശാ​ല കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്നു.

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​പി. ഗം​ഗാ​ധ​ര​ൻ ശി​ൽപ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​സ്ത്ര​കേ​ര​ളം എ​ഡി​റ്റ​ർ ഡോ. ​മി​ഥു​ൻ സി​ദ്ധാ​ർ​ഥ​ൻ, അ​സോ​സി​യ​റ്റ് എ​ഡി​റ്റ​ർ​മാ​രാ​യ സി.​എ​ൻ. സു​നി​ൽ, ഡോ. ​പി. പ്ര​സീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​ഗാ​ത്മ​ക സ​യ​ൻ​സ് ര​ച​ന​ക​ൾ സെ​ഷ​നു​ക​ൾ​ക്ക് എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡം​ഗം ശ​ര​ത് പോ​രൂ​ർ നേ​തൃ​ത്വം ന​ൽ​കി. സ​യ​ൻ​സ് ഇ​ൻ ആ​ക്‌ഷ​ൻ - ര​സ​ന്ത്ര​ത്തി​ന്‍റെ വി​സ്മ​യ ലോ​കം റി​സ​ർ​ച്ച് ലാ​ബ് സ​ന്ദ​ർ​ശ​ന​ത്തി​ന് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ.​എ​ൻ. ബി​നി​ത നേ​തൃ​ത്വം ന​ൽ​കി. സ​യ​ൻ​സ് ടോ​ക് - സ​യ​ൻ​സ് വി​ദ​ഗ്ധ​രു​മാ​യു​ള്ള സം​വാ​ദം സെ​ഷ​നി​ൽ ഡോ.​എ​ൻ.​എ​ൻ. ബി​നി​ത, ഡോ. ​പ്രീ​തി കു​റ്റി​പ്പു​ലാ​ക്ക​ൽ, ഡോ. ​ലി​ബു കെ. ​അ​ല​ക്സാ​ണ്ട​ർ, ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​പ​ഹാ​ര​വും നൽകി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ഘ​ട്ട​ത്തി​ൽ ശാ​സ്ത്ര​കേ​ര​ളം സ​യ​ൻ​സ് എ​ഴു​ത്തു​കാ​രു​ടെ ശി​ൽപ​ശാ​ല സം​ഘ​ടി​പ്പി​ക്കും.

Latest News

Corehub Up