ഡോ. ലിബു കെ. അലക്സാണ്ടർ വിദ്യാർഥികളോട് സംവദിക്കുന്നു.
തേഞ്ഞിപ്പലം: പുതുകാല സയൻസ് കമ്യൂണിക്കേഷന്റെ അറിവും അനുഭവവും പങ്കിട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ശാസ്ത്ര കേരളം മാസിക സംഘടിപ്പിക്കുന്ന ശില്പശാലകളുടെ ഒന്നാംഘട്ടം പൂർത്തിയായി. സംസ്ഥാനത്ത് മൂന്നു കേന്ദ്രങ്ങളിലായി നടത്തിയ വിദ്യാർഥികൾക്കുള്ള റീജണൽ ശിൽപശാലകളിലെ അവസാനത്തെതായ മലപ്പുറം സോണ്‍ ശിൽപശാല കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നടന്നു.
കാലിക്കട്ട് യൂണിവേഴ്സിറ്റി ഗവണ്മെന്റ് എൽപി സ്കൂളിൽ പ്രധാനാധ്യാപകൻ കെ.പി. ഗംഗാധരൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. ശാസ്ത്രകേരളം എഡിറ്റർ ഡോ. മിഥുൻ സിദ്ധാർഥൻ, അസോസിയറ്റ് എഡിറ്റർമാരായ സി.എൻ. സുനിൽ, ഡോ. പി. പ്രസീത എന്നിവർ പ്രസംഗിച്ചു. സർഗാത്മക സയൻസ് രചനകൾ സെഷനുകൾക്ക് എഡിറ്റോറിയൽ ബോർഡംഗം ശരത് പോരൂർ നേതൃത്വം നൽകി. സയൻസ് ഇൻ ആക്ഷൻ - രസന്ത്രത്തിന്റെ വിസ്മയ ലോകം റിസർച്ച് ലാബ് സന്ദർശനത്തിന് കാലിക്കട്ട് യൂണിവേഴ്സിറ്റി കെമിസ്ട്രി വിഭാഗം മേധാവി ഡോ.എൻ. ബിനിത നേതൃത്വം നൽകി. സയൻസ് ടോക് - സയൻസ് വിദഗ്ധരുമായുള്ള സംവാദം സെഷനിൽ ഡോ.എൻ.എൻ. ബിനിത, ഡോ. പ്രീതി കുറ്റിപ്പുലാക്കൽ, ഡോ. ലിബു കെ. അലക്സാണ്ടർ, ഡോ. ആന്റണി ജോസഫ് എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും ഉപഹാരവും നൽകി. ഇതിന്റെ തുടർച്ചയായി രണ്ടാം ഘട്ടത്തിൽ ശാസ്ത്രകേരളം സയൻസ് എഴുത്തുകാരുടെ ശിൽപശാല സംഘടിപ്പിക്കും.
Tags : Sasthrakeralam Workshop Workshop NattuVishesham DistrictNews