Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SathvikaVeeravalli

ആ​കാ​ശ​ത്തോ​ളം ഉ​യ​ര​മു​ള്ള സ്വ​പ്ന​ങ്ങ​ൾ; അ​തി​നു ത​ണ​ലാ​കു​ന്ന മ​നു​ഷ്യ​രും

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ തെ​ലു​ങ്ക് ചി​ത്രം 'ആ​കാ​ശം​ലോ ഒ​ക താ​ര - AOT' (ആ​കാ​ശ​ത്തി​ലെ ഒ​രു ന​ക്ഷ​ത്രം) മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന മ​നോ​ഹ​ര​മാ​യ ആ​ശ​യം ചെ​റു​പ്രാ​യ​ത്തി​ൽ ഒ​രു പെ​ൺ​കു​ട്ടി ക​ണ്ട സ്വ​പ്ന​വും പി​ൽ​ക്കാ​ല​ത്തെ അ​തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​വു​മാ​ണ്. എ​ന്നാ​ൽ, ഈ ​സി​നി​മ അ​വ​സാ​നി​ക്കു​മ്പോ​ൾ കാ​ഴ്ച​ക്കാ​രു​ടെ മ​ന​സി​ൽ അ​വ​ശേ​ഷി​ക്കു​ക ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ആ​കാ​ശ​ത്തോ​ളം ഉ​യ​ര​മു​ള്ള സ്വ​പ്ന​ത്തി​ന്‍റെ ക​ഥ മാ​ത്ര​മ​ല്ല; അ​ത്ത​ര​മൊ​രു സ്വ​പ്നം കാ​ണാ​ൻ പോ​ലും അ​വ​സ​രം ല​ഭി​ക്കാ​തെ പോ​കു​ന്ന ഇ​ന്ത്യ​യി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളു​ടെ ജീ​വി​ത​ങ്ങ​ൾ കൂ​ടി​യാ​ണ്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഒ​രു ഉ​ൾ​ഗ്രാ​മ​ത്തി​ൽ ജീ​വി​ക്കു​ന്ന പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രു​ടെ ജീ​വി​ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി​നി​മ​യു​ടെ ക​ഥ വി​ക​സി​ക്കു​ന്ന​ത്. അ​വി​ടെ​നി​ന്ന് ഉ​പ​രി​പ​ഠ​ന​ത്തി​ന്‍റെ​യും ശാ​സ്ത്ര​ഗ​വേ​ഷ​ണ​ത്തി​ന്‍റെ​യും വി​ശാ​ല​മാ​യ ലോ​ക​ത്തേ​ക്ക് എ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ടെ യാ​ത്ര​യാ​ണി​ത്. ഇ​ന്ത്യ​യി​ലെ ഒ​ട്ടേ​റെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് ഇ​ന്നും വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് അ​ത്ര എ​ളു​പ്പ​ത്തി​ൽ നേ​ടാ​ൻ ക​ഴി​യു​ന്ന ഒ​ന്ന​ല്ല. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം, സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ൾ, യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം, കു​ടും​ബ​ത്തി​ന്‍റെ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ലം തു​ട​ങ്ങി നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് അ​തി​രു​ക​ൾ തീ​ർ​ക്കു​ന്നു.

2023–24 കാ​ല​യ​ള​വി​ലെ നാ​ഷ​ണ​ൽ ഫാ​മി​ലി ഹെ​ൽ​ത്ത് സ​ർ​വേ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​യി​ൽ 20–24 വ​യ​സു​ള്ള സ്ത്രീ​ക​ളി​ൽ 20.1 ശ​ത​മാ​നം പേ​രും 18 വ​യ​സി​നു മു​മ്പ് വി​വാ​ഹി​ത​രാ​യ​വ​രാ​ണ്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ഈ ​പ്ര​വ​ണ​ത ന​ഗ​ര​ങ്ങ​ളെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. അ​താ​യ​ത്, പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ് ത​ന്നെ വി​വാ​ഹ​ജീ​വി​ത​ത്തി​ലേ​ക്ക് നി​ർ​ബ​ന്ധി​ച്ച് അ​യ​യ്ക്ക​പ്പെ​ടു​ക​യും വി​ദ്യാ​ഭ്യാ​സ​വും വ്യ​ക്തി​ത്വ​വി​കാ​സ​വും പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രി​ക​യും ചെ​യ്യു​ന്ന പെ​ൺ​കു​ട്ടി​ക​ൾ ഇ​ന്നും ന​മ്മു​ടെ രാ​ജ്യ​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​നാ​ണ്. അ​ത്ത​ര​മൊ​രു സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ സ്വ​പ്ന​യാ​ത്ര​യെ അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ് AOT-യു​ടെ ഏ​റ്റ​വും പ്ര​സ​ക്ത​മാ​യ സാ​മൂ​ഹി​ക വാ​യ​ന.

സി​നി​മ​യു​ടെ ക​ഥ​യി​ൽ നി​ർ​ണാ​യ​ക​മാ​യ വ​ഴി​ത്തി​രി​വാ​കു​ന്ന​ത് അ​വ​ളു​ടെ വി​വാ​ഹ​മാ​ണ്. പ​തി​നാ​റാം വ​യ​സി​ൽ വി​വാ​ഹ​ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന ക​ല്പ​ന എ​ന്ന പെ​ൺ​കു​ട്ടി​ക്ക്, ഭ​ർ​ത്താ​വാ​യ കൃ​ഷ്ണ (ദു​ൽ​ഖ​ർ സ​ൽ​മാ​ൻ) ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് ജീ​വി​ത​ത്തി​ന്‍റെ ദി​ശ മാ​റ്റു​ന്ന​ത്. ഭാ​ര്യ​യു​ടെ സ്വ​പ്ന​ങ്ങ​ളെ ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ കൂ​ടി ല​ക്ഷ്യ​മാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഒ​രു ഭ​ർ​ത്താ​വ്. ഇ​വി​ടെ കൃ​ഷ്ണ എ​ന്ന ക​ഥാ​പാ​ത്രം നാ​യി​ക​യു​ടെ സ്വ​പ്ന​ങ്ങ​ളെ മ​റി​ക​ട​ന്ന് നി​ൽ​ക്കു​ന്ന പ​രി​വേ​ഷ​ത്തി​ന​പ്പു​റം, അ​വ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ത​ണ​ലാ​കു​ന്ന, അ​വ​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന ഒ​രാ​ളാ​യി മാ​റു​ക​യാ​ണ്. സ്ത്രീ​ശാ​ക്തീ​ക​ര​ണം എ​ന്ന ആ​ശ​യ​ത്തെ പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​യ​ല്ല, ഒ​രു ദാ​മ്പ​ത്യ​ബ​ന്ധ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ പ​രി​ണാ​മ​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നാ​യി​ക​യാ​യി എ​ത്തി​യ സാ​ത്വി​ക വീ​ര​വ​ള്ളി​യു​ടെ പ്ര​ക​ട​ന​വും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യി​ൽ​നി​ന്ന് വ​ലി​യ സ്വ​പ്ന​ങ്ങ​ളു​ള്ള യു​വ​തി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കു​ന്ന വ്യ​ക്തി​ത്വ​ത്തി​ലേ​ക്കു​മു​ള്ള മാ​റ്റം അ​വ​ൾ ഹൃ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു.

ഇ​വി​ടെ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ പ്ര​ക​ട​ന​ത്തി​ന് ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. ത​ന്‍റെ പ​തി​വ് താ​ര​പ​രി​വേ​ഷ​ത്തി​ന് അ​മി​ത​പ്രാ​ധാ​ന്യം ന​ൽ​കാ​തെ, നാ​യി​ക​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് വ​ള​രാ​നു​ള്ള ഇ​ടം അ​ദ്ദേ​ഹം ന​ൽ​കു​ന്നു. സി​നി​മ​യു​ടെ വൈ​കാ​രി​ക​മാ​യ ക​രു​ത്ത് വ​ലി​യൊ​രു പ​ങ്കും ഈ ​സ​മീ​പ​ന​ത്തി​ലാ​ണ്. കൃ​ഷ്ണ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ന​ന്മ ചി​ല​പ്പോ​ഴൊ​ക്കെ അ​തി​ശ​യോ​ക്തി​യോ​ളം എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും, ഭാ​ര്യ​യു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്കു​വേ​ണ്ടി സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ൾ മാ​റ്റി​വ​യ്ക്കാ​ൻ ത​യ്യാ​റാ​കു​ന്ന അ​യാ​ളു​ടെ മ​നോ​ഭാ​വം പ്ര​ചോ​ദ​നാ​ത്മ​ക​മാ​ണ്. സ്വാ​സി​ക​യും ശ്രു​തി ഹാ​സ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഭി​നേ​താ​ക്ക​ളും ത​ങ്ങ​ളു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളെ ഭം​ഗി​യാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു.

മ​ല​യാ​ള സി​നി​മ​യും മ​റ്റു ഭാ​ഷാ സി​നി​മാ വ്യ​വ​സാ​യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് AOT പോ​ലു​ള്ള ചി​ത്ര​ങ്ങ​ളു​ടെ പ്ര​സ​ക്തി. മ​ല​യാ​ളി സം​വി​ധാ​യ​ക​ർ അ​ന്യ​ഭാ​ഷാ സി​നി​മ​ക​ളി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്നു. സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത 'സീ​ൻ' പോ​ലു​ള്ള പു​തി​യ പ്രോ​ജ​ക്ടു​ക​ൾ ഈ ​ബ​ന്ധ​ത്തി​ന്‍റെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്. അ​തു​പോ​ലെ മ​ല​യാ​ളി താ​ര​ങ്ങ​ൾ മ​റ്റു ഭാ​ഷ​ക​ളി​ൽ നാ​യ​ക​വേ​ഷ​ങ്ങ​ളി​ലേ​ക്കും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്കും കൂ​ടു​ത​ൽ എ​ത്തു​ന്നു. ഈ ​ആ​ഴ്ച ത​ന്നെ ദു​ൽ​ഖ​റി​ന്‍റെ തെ​ലു​ങ്ക് ചി​ത്ര​ത്തി​നൊ​പ്പം മ​മ്മൂ​ട്ടി​യു​ടെ ത​മി​ഴ് ചി​ത്ര​വും പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്നു. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ലെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളും മ​ല​യാ​ളി ജീ​വി​ത​പ​രി​സ​ര​ങ്ങ​ളും മ​റ്റു ഭാ​ഷാ സി​നി​മ​ക​ളി​ൽ കൂ​ടു​ത​ൽ ഇ​ടം​പി​ടി​ക്കു​ന്നു. AOT-യി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി നാ​യി​ക കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തും ഈ ​സാം​സ്കാ​രി​ക കൈ​മാ​റ്റ​ത്തി​ന്‍റെ ഒ​രു ചെ​റി​യ സൂ​ച​ന​യാ​ണ്. മ​ല​യാ​ളി​ക​ൾ മ​റ്റു ഭാ​ഷാ സി​നി​മ​ക​ളെ ഭാ​ഷ​യു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ​ക്ക​പ്പു​റം സ്വ​ന്തം സി​നി​മ​ക​ളെ​പ്പോ​ലെ സ്വീ​ക​രി​ക്കു​ന്ന​തു​പോ​ലെ, മ​റ്റു ഭാ​ഷാ സി​നി​മ​ക​ളും കേ​ര​ള​ത്തെ​യും മ​ല​യാ​ളി പ്രേ​ക്ഷ​ക​രെ​യും കൂ​ടു​ത​ൽ ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, സി​നി​മ​യു​ടെ ക​ഥാ​ഗ​തി​യി​ൽ ചി​ല സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ദൃ​ച്ഛി​ക​ത​ക​ൾ അ​മി​ത​മാ​കു​ന്നു​ണ്ട്. പ്ര​തി​സ​ന്ധി​ക​ൾ ഒ​ന്നി​നു​പു​റ​കെ ഒ​ന്നാ​യി വ​രു​മ്പോ​ഴും അ​വ​യ്ക്ക് പ​രി​ഹാ​ര​ങ്ങ​ൾ അ​ത്ര​ത​ന്നെ എ​ളു​പ്പ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ജീ​വി​ത​ത്തി​ൽ സാ​ധാ​ര​ണ മ​നു​ഷ്യ​ർ നേ​രി​ടു​ന്ന സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ത​ട​സ​ങ്ങ​ൾ സി​നി​മ​യി​ൽ ചി​ല​പ്പോ​ഴൊ​ക്കെ വ​ള​രെ ല​ളി​ത​മാ​യി മ​റി​ക​ട​ക്ക​പ്പെ​ടു​ന്നു. അ​തി​നാ​ൽ ത​ന്നെ, ക​ഥ​യു​ടെ വൈ​കാ​രി​ക​മാ​യ സ്വാ​ധീ​നം നി​ല​നി​ർ​ത്തു​മ്പോ​ഴും അ​തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ബോ​ധം ചി​ല​യി​ട​ങ്ങ​ളി​ൽ ദു​ർ​ബ​ല​മാ​കു​ന്നു​ണ്ട്. എ​ങ്കി​ലും, സ്വ​പ്നം കാ​ണാ​നു​ള്ള അ​വ​കാ​ശം ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക സാ​മൂ​ഹി​ക​വി​ഭാ​ഗ​ത്തി​ന്‍റേ​ത​ല്ലെ​ന്നും അ​തി​ന് അ​വ​സ​രം ല​ഭി​ക്കു​ക​യാ​ണ് പ്ര​ധാ​ന​മെ​ന്നും ഓ​ർ​മി​പ്പി​ക്കാ​ൻ സി​നി​മ​യ്ക്കു ക​ഴി​യു​ന്നു.

സി​നി​മ​യു​ടെ മ​റ്റൊ​രു ആ​ക​ർ​ഷ​ണം ശാ​സ്ത്ര​ത്തെ​യും ബ​ഹി​രാ​കാ​ശ​ത്തെ​യും ഒ​രു ഗ്രാ​മീ​ണ ബാ​ലി​ക​യു​ടെ സ്വ​പ്ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ്. സാ​ധാ​ര​ണ​യാ​യി ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​വും റോ​ക്ക​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ​യു​മൊ​ക്കെ വ​ലി​യ ന​ഗ​ര​ങ്ങ​ളി​ലെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സാ​മ്പ​ത്തി​ക​ശേ​ഷി​യു​ള്ള​വ​രു​ടെ​യും മാ​ത്രം ലോ​ക​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ, ഒ​രു ചെ​റി​യ ഗ്രാ​മ​ത്തി​ൽ​നി​ന്ന് ഒ​രു പെ​ൺ​കു​ട്ടി​ക്ക് ആ ​ലോ​ക​ത്തേ​ക്ക് എ​ത്താ​ൻ ക​ഴി​യു​മെ​ന്ന ചി​ന്ത ത​ന്നെ പ്ര​ചോ​ദ​നാ​ത്മ​ക​മാ​ണ്. ശാ​സ്ത്ര​ത്തോ​ടു​ള്ള താ​ൽ​പ​ര്യം വ​ള​ർ​ത്താ​നും കു​ട്ടി​ക​ൾ​ക്ക് വ​ലി​യ സ്വ​പ്ന​ങ്ങ​ൾ കാ​ണാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം ന​ൽ​കാ​നും ഇ​ത്ത​രം സി​നി​മ​ക​ൾ​ക്ക് ക​ഴി​യും. അ​തു​കൊ​ണ്ടു​ത​ന്നെ, സി​നി​മ​യു​ടെ ഈ ​പ്ര​മേ​യ​ത്തി​ന് ഒ​രു വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യ മാ​ന​വും കൂ​ടി​യു​ണ്ട്.

സാ​ങ്കേ​തി​ക​മാ​യി സി​നി​മ​യു​ടെ ദൃ​ശ്യ​ങ്ങ​ളും സം​ഗീ​ത​വും ക​ഥ​യു​ടെ വൈ​കാ​രി​ക​ത​യ്ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. ജി.​വി. പ്ര​കാ​ശ് കു​മാ​റി​ന്‍റെ സം​ഗീ​ത​വും സു​ജി​ത് സാ​രം​ഗി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും എ​ടു​ത്തു​പ​റ​യാം. എ​ന്നാ​ൽ, ര​ണ്ട് മ​ണി​ക്കൂ​ർ 39 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള സി​നി​മ​യി​ൽ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വേ​ഗ​ത കു​റ​യു​ന്നു​ണ്ട്. ക​ഥ​യു​ടെ ചി​ല മു​ന്നേ​റ്റ​ങ്ങ​ൾ പ്ര​വ​ച​നാ​ത്മ​ക​വു​മാ​ണ്. എ​ങ്കി​ലും, വൈ​കാ​രി​ക​മാ​യ രം​ഗ​ങ്ങ​ളും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​വും പ്രേ​ക്ഷ​ക​രെ സി​നി​മ​യോ​ട് ചേ​ർ​ത്തു​നി​ർ​ത്തു​ന്നു.

സി​നി​മ​യു​ടെ അ​വ​സാ​ന​ത്തോ​ട് അ​ടു​ക്കു​മ്പോ​ൾ, അ​തി​ന്‍റെ ശാ​സ്ത്ര​സം​ബ​ന്ധ​മാ​യ അ​വ​ത​ര​ണ​ത്തെ​ക്കു​റി​ച്ച് ചി​ല ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. റോ​ക്ക​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഭാ​വി ത​ന്നെ മാ​റ്റി​മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ലാ​സ്മ അ​ധി​ഷ്ഠി​ത സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ നാ​യി​ക നേ​തൃ​ത്വം ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു. പ്ലാ​സ്മ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​യ​ൺ ത്ര​സ്റ്റ​റു​ക​ൾ, ഹാ​ൾ ഇ​ഫ​ക്ട് ത്ര​സ്റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ യ​ഥാ​ർ​ഥ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ത്തി​ൽ പ്രാ​ധാ​ന്യ​മു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ളാ​ണ്. എ​ന്നാ​ൽ അ​വ​യു​ടെ വി​ക​സ​ന​ത്തി​നും പ്ര​യോ​ഗ​ത്തി​നും പി​ന്നി​ൽ സ​ങ്കീ​ർ​ണ​മാ​യ ഭൗ​തി​ക​ശാ​സ്ത്ര​വും ഊ​ർ​ജ​വി​ത​ര​ണ​വും പ്രൊ​പ്പ​ൽ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളും ദീ​ർ​ഘ​കാ​ല ഗ​വേ​ഷ​ണ​വു​മു​ണ്ട്. അ​ത്ത​ര​മൊ​രു മേ​ഖ​ല​യി​ലെ വ​ലി​യ സാ​ങ്കേ​തി​ക മു​ന്നേ​റ്റം ഏ​താ​നും ല​ളി​ത​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ആ​ശ​യ​ങ്ങ​ളി​ലൂ​ടെ​യും സാ​ധ്യ​മാ​കു​ന്ന​തു​പോ​ലെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ സി​നി​മ​യു​ടെ ശാ​സ്ത്രീ​യ​മാ​യ വി​ശ്വാ​സ്യ​ത​യ്ക്ക് മ​ങ്ങ​ലേ​ൽ​ക്കു​ന്നു. റോ​ക്ക​റ്റ് നി​ർ​മ്മാ​ണ​വും വി​ക്ഷേ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ത്സ​ര​ത്തി​ന്‍റെ അ​വ​ത​ര​ണ​ത്തി​ലും ഇ​തേ ലാ​ളി​ത്യം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. വി​ക്രം സാ​രാ​ഭാ​യി എ​ന്ന പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മാ​തൃ​കാ റോ​ക്ക​ട്രി മ​ത്സ​ര​ങ്ങ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും, സി​നി​മ​യി​ൽ കാ​ണി​ക്കു​ന്ന​തു​പോ​ലു​ള്ള വ​ലി​യ ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യാ മു​ന്നേ​റ്റ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​നെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ യാ​ഥാ​ർ​ഥ്യ​ബോ​ധം പ്ര​തീ​ക്ഷി​ക്കാം. ശാ​സ്ത്ര​ത്തെ പ്ര​ചോ​ദ​ന​ത്തി​ന്‍റെ ഉ​പാ​ധി​യാ​ക്കു​മ്പോ​ൾ​ത്ത​ന്നെ അ​തി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ളെ​യും കൃ​ത്യ​ത​യെ​യും മാ​നി​ക്കേ​ണ്ട​തു​ണ്ട്.

എ​ന്നാ​ൽ, സി​നി​മ​യു​ടെ അ​വ​സാ​ന​ത്തി​ൽ നാ​യി​ക മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ പ​റ​യു​ന്ന ഒ​രു വാ​ച​കം ഈ ​പ​രി​മി​തി​ക​ളെ​യെ​ല്ലാം മ​റി​ക​ട​ന്ന് മ​ന​സി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്നു: "I could reach the stars because I am standing on the shoulders of the world's tallest man." പ​തി​നാ​റാം വ​യ​സി​ൽ ത​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് ഭ​ർ​ത്താ​വാ​യി ക​ട​ന്നു​വ​ന്ന മ​നു​ഷ്യ​ൻ, ത​ന്‍റെ സ്വ​പ്ന​ങ്ങ​ളെ തി​രി​ച്ച​റി​യു​ക​യും അ​വ​യ്ക്കു​വേ​ണ്ടി സ്വ​ന്തം ജീ​വി​തം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള മ​നു​ഷ്യ​നാ​യി മാ​റി എ​ന്നാ​ണ് അ​വ​ൾ പ​റ​യു​ന്ന​ത്. ഒ​രു മ​നു​ഷ്യ​ന്‍റെ ഉ​യ​രം അ​യാ​ളു​ടെ ശാ​രീ​രി​ക​മാ​യ അ​ള​വു​ക​ളി​ലോ സാ​മൂ​ഹി​ക പ​ദ​വി​യി​ലോ സ​മ്പ​ത്തി​ലോ അ​ല്ല, മ​റ്റൊ​രാ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് എ​ത്ര​ത്തോ​ളം പി​ന്തു​ണ​യേ​കാ​ൻ അ​യാ​ൾ​ക്ക് ക​ഴി​യു​ന്നു എ​ന്ന​തി​ലാ​ണ് എ​ന്ന മ​നോ​ഹ​ര​മാ​യ തി​രി​ച്ച​റി​വാ​ണ​ത്. യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​സി​നി​മ​യു​ടെ ഏ​റ്റ​വും വ​ലി​യ സ​ന്ദേ​ശ​വും അ​തു​ത​ന്നെ​യാ​ണ്. സ്വ​പ്നം കാ​ണു​ന്ന​വ​രെ​ക്കാ​ൾ പ്ര​ധാ​ന​മാ​ണ് ചി​ല​പ്പോ​ൾ ആ ​സ്വ​പ്ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന മ​നു​ഷ്യ​ർ.

AOT യെ ​ഒ​രു പൂ​ർ​ണ​ത​യു​ള്ള സ​യ​ൻ​സ്ഫി​ക്ഷ​ണെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​തി​ൽ അ​പാ​ക​ത​യു​ണ്ട്. എ​ന്നാ​ൽ, ശാ​സ്ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന ക​ഥ​യ്ക്ക​പ്പു​റം മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ ക​രു​ത്തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന ഒ​രു ന​ല്ല മോ​ട്ടി​വേ​ഷ​ണ​ൽ ഡ്രാ​മ​യാ​ണ് അ​ത് എ​ന്ന് ഉ​റ​പ്പി​ച്ചു​പ​റ​യാ​നാ​കും. ആ​കാ​ശ​ത്തേ​ക്ക് നോ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന സി​നി​മ​ക​ൾ നി​ര​വ​ധി​യു​ണ്ടാ​കാം. എ​ന്നാ​ൽ, മ​റ്റൊ​രാ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കാ​കാ​ൻ ന​മ്മ​ളെ പ്രേ​രി​പ്പി​ക്കു​ന്ന സി​നി​മ​ക​ൾ​ക്ക് അ​തി​ലു​മ​പ്പു​റം പ്ര​സ​ക്തി​യു​ണ്ട്. ആ ​അ​ർ​ഥ​ത്തി​ൽ AOT ഏ​വ​രും ക​ണ്ടി​രി​ക്കേ​ണ്ട ഒ​രു സി​നി​മ​യാ​ണ്.

Latest News

Corehub Up