Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sattvika Dance School

America

സാ​റ്റു​വി​ക ഡാ​ൻ​സ് സ്കൂ​ളി​ന്‍റെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ന്യൂ​യോ​ർ​ക്ക്: യോ​ങ്കേ​ഴ്‌​സ് ലി​ങ്ക​ൻ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞ സ​ദ​സി​ൽ ച​ടു​ല​വും സു​ന്ദ​ര​വു​മാ​യ നൃ​ത്ത​ചു​വ​ടു​ക​ൾ കൊ​ണ്ട് ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളെ മ​നം കു​ളി​ര്‍​പ്പി​ച്ച് സാ​റ്റു​വി​ക ഡാ​ൻ​സ് സ്കൂ​ളി​ന്‍റെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി.   

ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ള്‍​ക്ക് മു​ന്നി​ൽ ആ​ന​ന്ദ​ത്തി​ന്‍റെ പൊ​ൻ​തി​ള​ക്കം പ​ക​ര്‍​ന്നു ന​ല്‍​കി  സാ​റ്റു​വി​ക ഡാ​ൻ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ വി​സ്മ​യം തീ​ർ​ത്ത​പ്പോ​ൾ അ​ത് കാ​ണി​ക​ള്‍ ക​ര​ഘോ​ഷ​ങ്ങ​ളോ​ടെ​യാ​ണ് ​സ്വീ​ക​രി​ച്ച​ത്.

സാ​റ്റു​വി​ക ഡാ​ൻ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ന​ട​ന വി​സ്മ​യം കാ​ണി​ക​ൾ​ക്ക് ക​ലാ​സ്വാ​ദ​ന​ത്തി​ന്‍റെ മ​ഹ​ത്താ​യ​വി​രു​ന്നാ​ണ് ന​ൽ​കി​യ​ത്. ഈ​ശ്വ​ര​നെ​യും ഗു​രു​വി​നെ​യും സ​ദ​സി​നെ​യും വ​ണ​ങ്ങി ദേ​വി​ക ടീ​ച്ച​ർ പു​ഷ്പ​ങ്ങ​ള്‍ അ​ർ​പ്പി​ച്ച് ചി​ല​ങ്ക​ക​ൾ പൂ​ജി​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

 

 

Latest News

Corehub Up