Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SatyamMokeri

പി​ണ​റാ​യി​ക്കെ​തി​രെ സി​പി​ഐ മു​ഖ​പ​ത്രം; തി​രി​ച്ച​ടി​ച്ച് ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യെ ചൊ​ല്ലി​യു​ള്ള വി​വാ​ദം എ​ൽ​ഡി​എ​ഫി​ൽ പു​തി​യ ത​ർ​ക്ക​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ സി​പി​ഐ മു​ഖ​പ​ത്ര​മാ​യ ജ​ന​യു​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. 

ഇ​തി​നു പി​ന്നാ​ലെ സി​പി​ഐ​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച് മു​ൻ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി രം​ഗ​ത്തെ​ത്തി. പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ച നി​ല​പാ​ട് മു​ന്ന​ണി മ​ര്യാ​ദ​യു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് സ​ത്യ​ൻ മൊ​കേ​രി​യു​ടെ വി​മ​ർ​ശ​നം. മു​ന്ന​ണി രാ​ഷ്ട്രീ​യ​ത്തി​ൽ പാ​ലി​ക്കേ​ണ്ട ധാ​ർ​മ്മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​ല്ലെ​ന്നും താ​ൻ തീ​രു​മാ​നി​ക്കും എ​ല്ലാം താ​നാ​ണ് എ​ന്ന ഭാ​വം മു​ന്ന​ണി​ക്ക് ന​ല്ല​ത​ല്ലെ​ന്നും ലേ​ഖ​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു. 

പി​ണ​റാ​യി​യു​ടെ പ്ര​സ്താ​വ​ന ഒ​രു ക​മ്യൂ​ണി​സ്റ്റ് നേ​താ​വി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്. സി​പി​ഐ​യു​ടെ വി​മ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് വി.​ശി​വ​ൻ​കു​ട്ടി തി​രി​ച്ച​ടി​ച്ച​ത്. മു​ന്ന​ണി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ താ​ൽ​പ​ര്യ​പ്പെ​ടാ​ത്ത പാ​ർ​ട്ടി​യാ​ണ് സി​പി​ഐ​യെ​ന്നും രാ​ഷ്ട്രീ​യ മ​ര്യാ​ദ ലം​ഘി​ച്ച​ത് സി​പി​ഐ ത​ന്നെ​യാ​ണെ​ന്നും ശി​വ​ൻ​കു​ട്ടി ആ​രോ​പി​ച്ചു. സ​ത്യ​ൻ മൊ​കേ​രി​യു​ടെ ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. 

മു​ന്ന​ണി​യി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട വി​ഷ​യ​ങ്ങ​ൾ പ​ത്ര​ങ്ങ​ളി​ലൂ​ടെ ഉ​ന്ന​യി​ക്കു​ന്ന​ത് ശ​രി​യാ​യ രീ​തി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. പി​എംശ്രീ ​വി​ഷ​യ​ത്തി​ലും സ​മാ​ന​മാ​യ രീ​തി​യു​ണ്ടാ​യെ​ന്ന് ശി​വ​ൻ​കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി. പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി ജ​നാ​ധി​പ​ത്യ​പ​ര​മാ​ണെ​ന്നാ​ണ് ശി​വ​ൻ​കു​ട്ടി​യു​ടെ നി​ല​പാ​ട്. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം ഇ​തു​വ​രെ സി​പി​എ​മ്മാ​ണ് കൈ​കാ​ര്യം ചെ​യ്തി​ട്ടു​ള്ള​ത്. 

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് മാ​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യെ​ച്ചൊ​ല്ലി​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സം പ​ര​സ്യ വി​മ​ർ​ശ​ന​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ സി​പി​എം-​സി​പി​ഐ ബ​ന്ധ​ത്തി​ലെ ഭി​ന്ന​ത വീ​ണ്ടും ച​ർ​ച്ച​യാ​കു​ക​യാ​ണ്.

 

Latest News

Corehub Up