Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SaveLife

ഇ​​​ന്ന് ലോ​​​​​​ക ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യാ പ്ര​​​​​​തി​​​​​​രോ​​​​​​ധ ദി​​​​​​നം: ഒന്നു കേൾക്കാമോ… ഒരു ജീവൻ കൂടെ നിർത്താം

“എ​​​​​​നി​​​​​​ക്ക് ഇ​​​​​​നി വ​​​​​​യ്യ…” ന​​​​​​മ്മു​​​​​​ടെ വീ​​​​​​ട്ടി​​​​​​ലോ സൗ​​​​​​ഹൃ​​​​​​ദ​​​​​​വ​​​​​​ല​​​​​​യ​​​​​​ത്തി​​​​​​ലോ ജോ​​​​​​ലി​​​​​​സ്ഥ​​​​​​ല​​​​​​ത്തോ ഒ​​​​​​രാ​​​​​​ൾ ഇ​​​​​​ങ്ങ​​​​​​നെ പ​​​​​​റ​​​​​​ഞ്ഞാ​​​​​​ൽ ന​​​​​​മ്മ​​​​​​ൾ എ​​​​​​ന്തു ചെ​​​​​​യ്യും? “അ​​​​​​തൊ​​​​​​ക്കെ വി​​​​​​ട്ടു​​​​​​ക​​​​​​ള…”, “ധൈ​​​​​​ര്യ​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്ക്…”, “ഇ​​​​​​തൊ​​​​​​ക്കെ എ​​​​​​ല്ലാ​​​​​​വ​​​​​​രു​​​​​​ടെ​​​​​​യും ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​കു​​​​​​ന്ന​​​​​​ത​​​​​​ല്ലേ…”, “നി​​​​​​ന​​​​​​ക്ക് എ​​​​​​ന്തി​​​​​​ന്‍റെ കു​​​​​​റ​​​​​​വാ​​​​​​ണ്?” എ​​​​​​ന്നൊ​​​​​​ക്കെ പ​​​​​​റ​​​​​​ഞ്ഞ് ആ​​​​​​ശ്വ​​​​​​സി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ചേ​​​​​​ക്കാം. ചി​​​​​​ല​​​​​​പ്പോ​​​​​​ൾ ത​​​​​​മാ​​​​​​ശ​​​​​​യാ​​​​​​ക്കി വി​​​​​​ഷ​​​​​​യം മാ​​​​​​റ്റു​​​​​​ക​​​​​​യും ചെ​​​​​​യ്യും. പ​​​​​​ക്ഷേ, ആ ​​​​​​വാ​​​​​​ക്കു​​​​​​ക​​​​​​ൾ​​​​​​ക്കു പി​​​​​​ന്നി​​​​​​ൽ ന​​​​​​മു​​​​​​ക്ക് കാ​​​​​​ണാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​ത്ത ഒ​​​​​​രു വ​​​​​​ലി​​​​​​യ വേ​​​​​​ദ​​​​​​ന​​​​​​യു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ലോ?

ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ചി​​​​​​ന്തി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രാ​​​​​​ൾ എ​​​​​​ല്ലാ​​​​​​യ്പോ​​​​​​ഴും മ​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന​​​​​​ല്ല ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന​​​​​​ത്. പ​​​​​​ല​​​​​​പ്പോ​​​​​​ഴും താ​​​​​​ങ്ങാ​​​​​​നാ​​​​​​വാ​​​​​​തെ വ​​​​​​രു​​​​​​ന്ന മാ​​​​​​ന​​​​​​സി​​​​​​ക​​​​​​വേ​​​​​​ദ​​​​​​ന എ​​​​​​ങ്ങ​​​​​​നെ​​​​​​യെ​​​​​​ങ്കി​​​​​​ലും അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചാ​​​​​​ൽ മ​​​​​​തി​​​​​​യെ​​​​​​ന്നാ​​​​​​ണ് ആ ​​​​​​വ്യ​​​​​​ക്തി​​​​​​ക്ക് തോ​​​​​​ന്നു​​​​​​ന്ന​​​​​​ത്. പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യി​​​​​​ലേ​​​​​​ക്കു​​​​​​ള്ള മ​​​​​​റ്റൊ​​​​​​രു വ​​​​​​ഴി ആ ​​​​​​നി​​​​​​മി​​​​​​ഷ​​​​​​ത്തി​​​​​​ൽ കാ​​​​​​ണാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​തെപോ​​​​​​കു​​​​​​ന്നു. ആ ​​​​​​വേ​​​​​​ദ​​​​​​ന​​​​​​യു​​​​​​ടെ ഭാ​​​​​​ഷ തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യു​​​​​​ക​​​​​​യും ഒ​​​​​​രാ​​​​​​ളെ വീ​​​​​​ണ്ടും പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യി​​​​​​ലേ​​​​​​ക്കു കൈ​​​​​​പി​​​​​​ടി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നി​​​​​​ട​​​​​​ത്താ​​​​​​ണ് ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യാ പ്ര​​​​​​തി​​​​​​രോ​​​​​​ധം ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

◄ക​​​​​​ണ​​​​​​ക്കു​​​​​​ക​​​​​​ൾ പ​​​​​​റ​​​​​​യു​​​​​​ന്ന കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ യാ​​​​​​ഥാ​​​​​​ർ​​​​​​ഥ്യം

ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ ഇ​​​​​​ന്ന് ഒ​​​​​​രു വ്യ​​​​​​ക്തി​​​​​​യു​​​​​​ടെ​​​​​​യോ കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​ന്‍റെ​​​​​​യോ മാ​​​​​​ത്രം പ്ര​​​​​​ശ്ന​​​​​​മ​​​​​​ല്ല; ഗൗ​​​​​​ര​​​​​​വ​​​​​​മാ​​​​​​യി കാ​​​​​​ണേ​​​​​​ണ്ട ഒ​​​​​​രു പൊ​​​​​​തു​​​​​​ജ​​​​​​നാ​​​​​​രോ​​​​​​ഗ്യ വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​ണ്. ലോ​​​​​​കാ​​​​​​രോ​​​​​​ഗ്യ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ ക​​​​​​ണ​​​​​​ക്ക​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് ലോ​​​​​​ക​​​​​​ത്ത് പ്ര​​​​​​തി​​​​​​വ​​​​​​ർ​​​​​​ഷം 7.2 ല​​​​​​ക്ഷ​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം ആ​​​​​​ളു​​​​​​ക​​​​​​ൾ ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ ചെയ്യുന്നു. 15-29 വ​​​​​​യ​​​​​​സു​​​​​​കാ​​​​​​രി​​​​​​ലെ മ​​​​​​ര​​​​​​ണ​​​​​​കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ ലോ​​​​​​ക​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ മൂ​​​​​​ന്നാം സ്ഥാ​​​​​​ന​​​​​​ത്താ​​​​​​ണ്. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ക​​​​​​ണ​​​​​​ക്കു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് വ​​​​​​രു​​​​​​മ്പോ​​​​​​ൾ ആ​​​​​​ശ​​​​​​ങ്ക കൂ​​​​​​ടു​​​​​​ത​​​​​​ൽ അ​​​​​​ടു​​​​​​ത്തെ​​​​​​ത്തു​​​​​​ന്നു. നാ​​​ഷ​​​ണ​​​ൽ ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ‍്യൂ​​​റോ​​​യു​​​​​​ടെ 2023 ക​​​​​​ണ​​​​​​ക്കു​​​​​​ പ്ര​​​​​​കാ​​​​​​രം ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യാ​​​​​​നി​​​​​​ര​​​​​​ക്ക് ഒ​​​​​​രുല​​​​​​ക്ഷം ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ 12.3 ആ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ അ​​​​​​ത് 30.6 ആ​​​​​​യി​​​​​​രു​​​​​​ന്നു. രാ​​​​​​ജ്യ​​​​​​ത്തെ ഏ​​​​​​റ്റ​​​​​​വും ഉ​​​​​​യ​​​​​​ർ​​​​​​ന്ന ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യാ​​​​​​നി​​​​​​ര​​​​​​ക്കു​​​​​​ക​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​ണി​​​​​​ത്.

ഇ​​​​​​വ വെ​​​​​​റും അ​​​​​​ക്ക​​​​​​ങ്ങ​​​​​​ള​​​​​​ല്ല. ഓ​​​​​​രോ അ​​​​​​ക്ക​​​​​​ത്തി​​​​​​നും പി​​​​​​ന്നി​​​​​​ൽ ഒ​​​​​​രാ​​​​​​ളു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​മു​​​​​​ണ്ട്. ഒ​​​​​​രു കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന്‍റെ ന​​​​​​ഷ്ട​​​​​​മു​​​​​​ണ്ട്. ഉ​​​​​​ത്ത​​​​​​രം കി​​​​​​ട്ടാ​​​​​​തെ അ​​​​​​വ​​​​​​ശേ​​​​​​ഷി​​​​​​ക്കു​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ട്. ചി​​​​​​ല​​​​​​പ്പോ​​​​​​ൾ ജീ​​​​​​വി​​​​​​ത​​​​​​കാ​​​​​​ലം മു​​​​​​ഴു​​​​​​വ​​​​​​ൻ കൂ​​​​​​ടെ ന​​​​​​ട​​​​​​ക്കു​​​​​​ന്ന ദുഃ​​​​​​ഖ​​​​​​വു​​​​​​മു​​​​​​ണ്ട്. വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​ത്തി​​​​​​ലും ആ​​​​​​രോ​​​​​​ഗ്യ​​​​​​രം​​​​​​ഗ​​​​​​ത്തും സാ​​​​​​മൂ​​​​​​ഹി​​​​​​ക വി​​​​​​ക​​​​​​സ​​​​​​ന​​​​​​ത്തി​​​​​​ലും മു​​​​​​ന്നി​​​​​​ട്ടു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ഈ ​​​​​​ക​​​​​​ണ​​​​​​ക്കു​​​​​​ക​​​​​​ൾ ന​​​​​​മ്മെ ചി​​​​​​ന്തി​​​​​​പ്പി​​​​​​ക്ക​​​​​​ണം.

◄എ​​​​​​ന്തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് ഒ​​​​​​രാ​​​​​​ൾ ആ ​​​​​​അ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തു​​​​​​ന്ന​​​​​​ത്

“പ​​​​​​രീ​​​​​​ക്ഷ​​​​​​യി​​​​​​ൽ തോ​​​​​​റ്റ​​​​​​തു​​​​​​കൊ​​​​​​ണ്ട് ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ ചെ​​​​​​യ്തു”, “പ്ര​​​​​​ണ​​​​​​യം ത​​​​​​ക​​​​​​ർ​​​​​​ന്ന​​​​​​തു​​​​​​കൊ​​​​​​ണ്ട്…”, “ക​​​​​​ട​​​​​​ബാ​​​​​​ധ്യ​​​​​​ത കൊ​​​​​​ണ്ട്…” എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ ഒ​​​​​​രൊ​​​​​​റ്റ സം​​​​​​ഭ​​​​​​വ​​​​​​ത്തെ ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ​​​​​​യു​​​​​​ടെ കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത് പ​​​​​​ല​​​​​​പ്പോ​​​​​​ഴും യാ​​​​​​ഥാ​​​​​​ർ​​​​​​ഥ്യ​​​​​​ത്തെ ല​​​​​​ളി​​​​​​ത​​​​​​വ​​​ത്ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ​​​​​​ക്ക് സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​യാ​​​​​​യി ഒ​​​​​​​​​റ്റ​​​ക്കാ​​​​​​ര​​​​​​ണം മാ​​​​​​ത്ര​​​​​​മ​​​​ല്ല. വി​​​​​​ഷാ​​​​​​ദ​​​​​​രോ​​​​​​ഗം പോ​​​​​​ലു​​​​​​ള്ള മാ​​​​​​ന​​​​​​സി​​​​​​കാ​​​​​​രോ​​​​​​ഗ്യ പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ, ല​​​​​​ഹ​​​​​​രി ഉ​​​​​​പ​​​​​​യോ​​​​​​ഗം, കു​​​​​​ടും​​​​​​ബ-​​​​​​ദാ​​​​​​മ്പ​​​​​​ത്യ സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ, സാ​​​​​​മ്പ​​​​​​ത്തി​​​​​​ക പ്ര​​​​​​തി​​​​​​സ​​​​​​ന്ധി, ജോ​​​​​​ലി സം​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​യ സ​​​​​​മ്മ​​​​​​ർ​​​​​​ദം, ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ത​​​​​​ക​​​​​​ർ​​​​​​ച്ച, ഏ​​​​​​കാ​​​​​​ന്ത​​​​​​ത, ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ല ശാ​​​​​​രീ​​​​​​രി​​​​​​ക രോ​​​​​​ഗ​​​​​​ങ്ങ​​​​​​ളും വേ​​​​​​ദ​​​​​​ന​​​​​​യും, ന​​​​​​ഷ്ട​​​​​​ങ്ങ​​​​​​ൾ, സാ​​​​​​മൂ​​​​​​ഹി​​​​​​ക ഒ​​​​​​റ്റ​​​​​​പ്പെ​​​​​​ട​​​​​​ൽ തു​​​​​​ട​​​​​​ങ്ങി പ​​​​​​ല ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ളും ഒ​​​​​​രാ​​​​​​ളു​​​​​​ടെ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യെ കൂ​​​​​​ടു​​​​​​ത​​​​​​ൽ സ​​​​​​ങ്കീ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​ക്കാം.

ന​​​​​​മ്മു​​​​​​ടെ കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും യു​​​​​​വാ​​​​​​ക്ക​​​​​​ളു​​​​​​ടെ​​​​​​യും ലോ​​​​​​ക​​​​​​വും മാ​​​​​​റി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു. പ​​​​​​രീ​​​​​​ക്ഷ​​​​​​യും മാ​​​​​​ർ​​​​​​ക്കും മാ​​​​​​ത്ര​​​​​​മ​​​​​​ല്ല ഇ​​​​​​ന്ന​​​​​​ത്തെ സ​​​​​​മ്മ​​​​​​ർ​​​​​​ദം. കൂ​​​​​​ട്ടു​​​​​​കാ​​​​​​രു​​​​​​മാ​​​​​​യു​​​​​​ള്ള താ​​​​​​ര​​​​​​ത​​​​​​മ്യം, സോ​​​​​​ഷ്യ​​​​​​ൽ മീ​​​​​​ഡി​​​​​​യ​​​​​​യി​​​​​​ലെ അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​നാ​​​​​​യു​​​​​​ള്ള കാ​​​​​​ത്തി​​​​​​രി​​​​​​പ്പ്, സൈ​​​ബ​​​ർ​​​ ബു​​​ള്ളിം​​​ഗ്, പ്ര​​​ണ​​​യ​​​ബ​​​ന്ധ​​​ങ്ങ​​​ളി​​​ലെ വി​​​ഷ​​​യ​​​ങ്ങ​​​ൾ, പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​ത്തെ ഉ​​​​​​ൾ​​​​​​ക്കൊ​​​​​​ള്ളാ​​​​​​നു​​​​​​ള്ള ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ട് തു​​ട​​ങ്ങി​​യ​​​​​​വ​​​​​​യൊ​​​​​​ക്കെ ചി​​​​​​ല​​​​​​രി​​​​​​ൽ മാ​​​​​​ന​​​​​​സി​​​​​​ക സ​​​​​​മ്മ​​​​​​ർ​​​​​​ദം വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കാം. അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ​​​​​​യെ ‘മ​​​​​​നോ​​​​​​ബ​​​​​​ലം കു​​​​​​റ​​​​​​ഞ്ഞ​​​​​​വ​​​​​​രു​​​​​​ടെ പ്ര​​​​​​വൃ​​​​​​ത്തി’ എ​​​​​​ന്ന് വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത് ശാ​​​​​​സ്ത്രീ​​​​​​യ​​​​​​മാ​​​​​​യും മാ​​​​​​നു​​​​​​ഷി​​​​​​ക​​​​​​മാ​​​​​​യും തെ​​​​​​റ്റാ​​​​​​ണ്.

◄മൗ​​​​​​ന​​​​​​ത്തി​​​​​​നും ഒ​​​​​​രു ഭാ​​​​​​ഷ​​​​​​യു​​​​​​ണ്ട്

ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യാ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യി​​​​​​ലു​​​​​​ള്ള എ​​​​​​ല്ലാ​​​​​​വ​​​​​​രും അ​​​​​​ത് തു​​​​​​റ​​​​​​ന്നു​​​​​​പ​​​​​​റ​​​​​​യ​​​​​​ണ​​​​​​മെ​​​​​​ന്നി​​​​​​ല്ല. എ​​​​​​ന്നാ​​​​​​ൽ ചി​​​​​​ല മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ ന​​​​​​മു​​​​​​ക്ക് ശ്ര​​​​​​ദ്ധി​​​​​​ക്കാം.“​​ഇ​​​​​​നി ജീ​​​​​​വി​​​​​​ച്ചി​​​​​​ട്ട് കാ​​​​​​ര്യ​​​​​​മി​​​​​​ല്ല…” “ഞാ​​​​​​ൻ എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും ഒ​​​​​​രു ഭാ​​​​​​ര​​​​​​മാ​​​​​​ണ്…” “ഞാ​​​​​​നി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ നി​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കും…” “എ​​​​​​ല്ലാം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ചാ​​​​​​ൽ മ​​​​​​തി…” ഇ​​​​​​ത്ത​​​​​​രം വാ​​​​​​ക്കു​​​​​​ക​​​​​​ളെ ത​​​​​​മാ​​​​​​ശ​​​​​​യാ​​​​​​യി ത​​​​​​ള്ളി​​​​​​ക്ക​​​​​​ള​​​​​​യ​​​​​​രു​​​​​​ത്.

പെ​​​​​​ട്ടെ​​​​​​ന്ന് മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്ന് അ​​​​​​ക​​​​​​ന്നു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ക, പ​​​​​​തി​​​​​​വു​​​​​​ക​​​​​​ളി​​​​​​ൽ വ​​​​​​ലി​​​​​​യ മാ​​​​​​റ്റം വ​​​​​​രു​​​​​​ക, ഉ​​​​​​റ​​​​​​ക്ക​​​​​​ത്തി​​​​​​ലും ഭ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ലും മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ, ക​​​​​​ടു​​​​​​ത്ത നി​​​​​​രാ​​​​​​ശ, മ​​​​​​ര​​​​​​ണ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ച് സം​​​​​​സാ​​​​​​രി​​​​​​ക്ക​​​​​​ൽ, പ്രി​​​​​​യ​​​​​​പ്പെ​​​​​​ട്ട വ​​​​​​സ്തു​​​​​​ക്ക​​​​​​ൾ മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്ക് ന​​​​​​ൽ​​​​​​ക​​​​​​ൽ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ ചി​​​​​​ല സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സ​​​​​​ഹാ​​​​​​യം ആ​​​​​​വ​​​​​​ശ്യ​​​​​​മു​​​​​​ണ്ടെ​​​​​​ന്ന​​​​​​തി​​​​​​ന്‍റെ സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ളാ​​​​​​കാം. പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച് മു​​​​​​മ്പ് ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യാ​​​​​​ശ്ര​​​​​​മം ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ള്ള ഒ​​​​​​രാ​​​​​​ളു​​​​​​ടെ പു​​​​​​തി​​​​​​യ ആ​​ത്മ​​ഹ​​ത‍്യാ​​ചി​​ന്ത​​ക​​ൾ കൂ​​​​​​ടു​​​​​​ത​​​​​​ൽ ഗൗ​​​​​​ര​​​​​​വ​​​​​​ത്തോ​​​​​​ടെ കാ​​​​​​ണ​​​​​​ണം.

◄പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യു​​​​​​ടെ നി​​​​​​മി​​​​​​ഷം ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ വി​​​​​​ധി​​​​​​യ​​​​​​ല്ല

ക​​​​​​ടു​​​​​​ത്ത മാ​​​​​​ന​​​​​​സി​​​​​​ക​​​​​​വേ​​​​​​ദ​​​​​​ന​​​​​​യി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ ന​​​​​​മ്മു​​​​​​ടെ ചി​​​​​​ന്താ​​​​​​ശേ​​​​​​ഷി​​​​​​യും പ്ര​​​​​​ശ്ന​​​​​​പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​ശേ​​​​​​ഷി​​​​​​യും ചു​​​​​​രു​​​​​​ങ്ങാം. “ഇ​​​​​​നി ഒ​​​​​​രു വ​​​​​​ഴി​​​​​​യു​​​​​​മി​​​​​​ല്ല” എ​​​​​​ന്ന തോ​​​​​​ന്ന​​​​​​ൽ ശ​​​​​​ക്ത​​​​​​മാ​​​​​​കാം. പ​​​​​​ക്ഷേ ആ ​​​​​​നി​​​​​​മി​​​​​​ഷ​​​​​​ത്തി​​​​​​ൽ മ​​​​​​ന​​​​​​സ് പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത് ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ന്തി​​​​​​മ​​​​​​സ​​​​​​ത്യ​​​​​​മ​​​​​​ല്ല. ഇ​​​​​​ന്ന് അ​​​​​​സ​​​​​​ഹ​​​​​​നീ​​​​​​യ​​​​​​മാ​​​​​​യി തോ​​​​​​ന്നു​​​​​​ന്ന ഒ​​​​​​രു സാ​​​​​​ഹ​​​​​​ച​​​​​​ര്യം നാ​​​​​​ളെ അ​​​​​​തേ തീ​​​​​​വ്ര​​​​​​ത​​​​​​യി​​​​​​ൽ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​പ്പെ​​​​​​ട​​​​​​ണ​​​​​​മെ​​​​​​ന്നി​​​​​​ല്ല. വി​​​​​​ഷാ​​​​​​ദ​​​​​​രോ​​​​​​ഗം, ഉ​​​​​​ത്ക​​​​​​ണ്ഠ, ല​​​​​​ഹ​​​​​​രി ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ തു​​​​​​ട​​​​​​ങ്ങി പ​​​​​​ല മാ​​​​​​ന​​​​​​സി​​​​​​കാ​​​​​​രോ​​​​​​ഗ്യ അ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ൾ​​​​​​ക്കും ഫ​​​​​​ല​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യ ചി​​​​​​കി​​​​​​ത്സ ല​​​​​​ഭ്യ​​​​​​മാ​​​​​​ണ്.
മ​​​​​​രു​​​​​​ന്നു​​​​​​ക​​​​​​ൾ ആ​​​​​​വ​​​​​​ശ്യ​​​​​​മു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്ക് ചി​​​​​​കി​​​​​​ത്സ, കൗ​​ൺ​​സ​​ലിം​​ഗ്, ല​​​​​​ഹ​​​​​​രിവി​​​​​​മു​​​​​​ക്ത ചി​​​​​​കി​​​​​​ത്സ, കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന്‍റെ പി​​​​​​ന്തു​​​​​​ണ, തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ ഫോ​​ളോ​​അ​​പ് ഇ​​​​​​വ​​​​​​യെ​​​​​​ല്ലാം വ്യ​​​​​​ക്തി​​​​​​യെ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് പു​​​​​​റ​​​​​​ത്തേ​​​​​​ക്കു കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​ൻ സ​​​​​​ഹാ​​​​​​യി​​​​​​ക്കും. സ​​​​​​ഹാ​​​​​​യം തേ​​​​​​ടു​​​​​​ന്ന​​​​​​ത് ദൗ​​​​​​ർ​​​​​​ബ​​​​​​ല്യ​​​​​​മ​​​​​​ല്ല. ജീ​​​​​​വി​​​​​​ക്കാ​​​​​​ൻവേ​​​​​​ണ്ടി എ​​​​​​ടു​​​​​​ക്കു​​​​​​ന്ന ധീ​​​​​​ര​​​​​​മാ​​​​​​യ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണ്.

◄ഒ​​​​​​രു ജീ​​​​​​വ​​​​​​ൻ ര​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ ന​​​​​​മു​​​​​​ക്ക് ചെയ്യാവുന്നത്‌

ശ്ര​​​​​​ദ്ധി​​​​​​ക്കു​​​​​​ക, ചോ​​​​​​ദി​​​​​​ക്കു​​​​​​ക, കേ​​​​​​ൾ​​​​​​ക്കു​​​​​​ക, കൂ​​​​​​ടെ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക, സ​​​​​​ഹാ​​​​​​യ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധി​​​​​​പ്പി​​​​​​ക്കു​​​​​​ക.

ആ​​​​​​രെ​​​​​​ങ്കി​​​​​​ലും ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് സം​​​​​​സാ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യോ അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര അ​​​​​​പ​​​​​​ക​​​​​​ട​​​​​​സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ണ്ടെ​​​​​​ന്ന് തോ​​​​​​ന്നു​​​​​​ക​​​​​​യോ ചെ​​​​​​യ്താ​​​​​​ൽ അ​​​​​​വ​​​​​​രെ ഒ​​​​​​റ്റ​​​​​​യ്ക്കാ​​​​​​ക്ക​​​​​​രു​​​​​​ത്. ല​​​​​​ഭ്യ​​​​​​മാ​​​​​​യ അ​​​​​​പ​​​​​​ക​​​​​​ട​​​​​​ക​​​​​​ര​​​​​​മാ​​​​​​യ മാ​​​​​​ർ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കു​​​​​​ള്ള പ്ര​​​​​​വേ​​​​​​ശ​​​​​​നം സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​മാ​​​​​​യി കു​​​​​​റ​​​​​​യ്ക്കു​​​​​​ക. “ആ​​​​​​രോ​​​​​​ടും പ​​​​​​റ​​​​​​യി​​​​​​ല്ല” എ​​​​​​ന്ന ര​​​​​​ഹ​​​​​​സ്യ​​​​​​വാ​​​​​​ഗ്ദാ​​​​​​നം ന​​​​​​ൽ​​​​​​ക​​​​​​രു​​​​​​ത്. വി​​​​​​ശ്വ​​​​​​സി​​​​​​ക്കാ​​​​​​വു​​​​​​ന്ന കു​​​​​​ടും​​​​​​ബാം​​​​​​ഗ​​​​​​ത്തെ​​​​​​യും മാ​​​​​​ന​​​​​​സി​​​​​​കാ​​​​​​രോ​​​​​​ഗ്യ വി​​​​​​ദ​​​​​​ഗ്ധ​​​​​​നെ​​​​​​യും ഉ​​​​​​ട​​​​​​ൻ ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ടു​​​​​​ക. അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര അ​​​​​​പ​​​​​​ക​​​​​​ട​​​​​​സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ൽ അ​​​​​​ടു​​​​​​ത്തു​​​​​​ള്ള ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​ക്കു​​​​​​ക. 

Latest News

Corehub Up