പൗരി ഗഡ്വാൾ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു. ഉത്തരാഖണ്ഡിലെ പൗരിഗർവാൾ ജില്ലയിലെ ജന്മഗ്രാമമായ പഞ്ചൂരിൽ വെള്ളിയാഴ്ച രാവിലെ 10.45നായിരുന്നു അന്ത്യം.
ദീർഘകാലമായി അസുഖബാധിതയായിരുന്നു. കുടുംബാംഗങ്ങളെ മാത്രമേ തിരിച്ചറിയാൻ കഴിഞ്ഞിരുന്നുള്ളൂവെന്ന് പഞ്ചൂർ ഗ്രാമസഭാംഗം പറഞ്ഞു. ഇന്ന് പഞ്ചൂർ ഗ്രാമത്തിനടുത്തുള്ള ഫൂൽ ഛട്ടി ഘട്ടിൽ സംസ്കാരം നടത്താനാണ് സാധ്യത.