Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ScheduledCastes

ലൈ​ഫി​ല്‍​നി​ന്നു മാ​റ്റി പ​ട്ടി​കവി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ഭ​വ​നപ​ദ്ധ​തി ന​ട​പ്പാ​ക്കും: മു​ഖ്യ​മ​ന്ത്രി

കൊ​​​​ച്ചി: ലൈ​​​​ഫി​​​​ല്‍​നി​​​​ന്നു മാ​​​​റ്റി പ​​​​ട്ടി​​​​ക​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക ഭ​​​​വ​​​​ന​​​പ​​​​ദ്ധ​​​​തി​​​​യും ഭൂ​​​​മി​​​​യും ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍.

ഗാ​​​​ന്ധി​​​ജ​​​​യ​​​​ന്തി ദി​​​​ന​​​​ത്തി​​​​ല്‍ പി​​​​ന്നാ​​​​ക്ക ക്ഷേ​​​​മ വ​​​​കു​​​​പ്പി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച സാ​​​​മൂ​​​​ഹ്യ ഐ​​​​ക്യ​​​​ദാ​​​​ര്‍​ഢ്യ പ​​​​ക്ഷാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ നി​​​​ര്‍​വ​​​​ഹി​​​​ച്ചു പ്ര​​​സം​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

‘പു​​​​തു​​​​യു​​​​ഗ വ​​​​ഴി​​​​യി​​​​ല്‍ നാം ​​​​ഉ​​​​യ​​​​രു​​​​ന്നു നാ​​​​ടു​​​​ണ​​​​രു​​​​ന്നു’ എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യ​​​​മു​​​​യ​​​​ര്‍​ത്തി​​​​യാ​​​​ണ് ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ പ​​​​ക്ഷാ​​​​ച​​​​ര​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. പ​​​​ട്ടി​​​​ക​​​​ജാ​​​​തി, പ​​​​ട്ടി​​​​ക​​​​വ​​​​ര്‍​ഗ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ക്ഷേ​​​​മം ഇ​​​​നി​​​​മേ​​​​ല്‍ ഒ​​​​രു വ​​​​ഴി​​​​പാ​​​​ട് പോ​​​​ലെ​​​​യാ​​​​യി​​​​രി​​​​ക്കി​​​​ല്ല. അ​​​​വ​​​​രു​​​​ടെ യ​​​​ഥാ​​​​ര്‍​ഥ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ ക​​​​ണ്ട​​​​റി​​​​ഞ്ഞു കൃ​​​​ത്യ​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​ണ് സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ല​​​​ക്ഷ്യം.

ലൈ​​​​ഫ് പ​​​​ദ്ധ​​​​തി​​​വ​​​​ഴി പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍​ക്ക് വീ​​​​ടു​​​​ക​​​​ള്‍ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ലെ കാ​​​​ല​​​​താ​​​​മ​​​​സം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ ഇ​​​​വ​​​​ര്‍​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക ഭ​​​​വ​​​​ന​​​നി​​​​ര്‍​മാ​​​​ണ പ​​​​ദ്ധ​​​​തി​​​​ക്ക് സ​​​​ര്‍​ക്കാ​​​​ര്‍ രൂ​​​​പംന​​​​ല്‍​കും. അ​​​​ര്‍​ഹ​​​​രാ​​​​യ എ​​​​ല്ലാ ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​ര്‍​ക്കും തു​​​​ക വ​​​​ര്‍​ധി​​​​പ്പി​​​​ച്ചു​​​ന​​​​ല്‍​കി വീ​​​​ട് ഉ​​​​റ​​​​പ്പാ​​​​ക്കും. ഭൂ​​​​ര​​​​ഹി​​​​ത​​​​രാ​​​​യ മു​​​​ഴു​​​​വ​​​​ന്‍ പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍​ക്കും ഭൂ​​​​മി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വ​​​​രുന്ന നി​​​​യ​​​​മ​​​​സ​​​​ഭാ​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​യ​​​​മ​​​​നി​​​​ര്‍​മാ​​​​ണ​​​​വും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും കൈ​​​​ക്കൊ​​​​ള്ളു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​റ​​​​പ്പു​​​​ന​​​​ല്‍​കി.

സം​​​​സ്ഥാ​​​​ന ബ​​​​ജ​​​​റ്റി​​​​ല്‍ തു​​​​ക ചു​​​​രു​​​​ക്കേ​​​​ണ്ടി​​​വ​​​​ന്ന​​​​പ്പോ​​​​ഴും പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ക​​​​സ​​​​ന ഫ​​​​ണ്ടി​​​​ല്‍ 500 കോ​​​​ടി രൂ​​​​പ അ​​​​ധി​​​ക​​​മാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ച്ചാ​​​​ണു പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ ഇ ​​​​ഗ്രാ​​​​ന്‍റും സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പു​​​​ക​​​​ളും ഒ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും മു​​​​ട​​​​ങ്ങ​​​​രു​​​​തെ​​​​ന്ന് ധ​​​​ന​​​​വ​​​​കു​​​​പ്പി​​​​ന് ക​​​​ര്‍​ശ​​​​ന നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

പ​​​​ട്ടി​​​​ക​​​​ജാ​​​​തി വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ നൈ​​​​പു​​​​ണ്യ​​​​വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ജോ​​​​ലി ല​​​​ഭി​​​​ച്ച ഉ​​​​ദ്യോ​​​​ഗാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി ഓ​​​​ഫ​​​​ര്‍ ലെ​​​​റ്റ​​​​റു​​​​ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. കെ​​​​എ​​​​സ്ബി​​​​സി​​​​ഡിയു​​​​ടെ സി​​​​ഡി​​​​എ​​​​സ് മൈ​​​​ക്രോ ക്രെ​​​​ഡി​​​​റ്റ് വാ​​​​യ്പ വി​​​​ത​​​​ര​​​​ണം, ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​​​ന്‍​ഡ​​​​റി പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ ഉ​​​​ന്ന​​​​ത​​​​വി​​​​ജ​​​​യം നേ​​​​ടി​​​​യ ഒ​​​​ബി​​​​സി വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കു​​​​ള്ള ​അ​​​​വാ​​​​ര്‍​ഡ് വി​​​​ത​​​​ര​​​​ണം എ​​​​ന്നി​​​​വ​​​​യും ന​​​​ട​​​​ന്നു.

മ​​​​ന്ത്രി കെ.​​​​എ. തു​​​​ള​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. എം​​​​എ​​​​ല്‍​എ​​​മാ​​​​രാ​​​​യ ടി.​​​​ജെ. വി​​​​നോ​​​​ദ്, അ​​​​ന്‍​വ​​​​ര്‍ സാ​​​​ദ​​​​ത്ത്, വി.​​​​പി. സ​​​​ജീ​​​​ന്ദ്ര​​​​ന്‍, ടോ​​​​ണി ച​​​​മ്മി​​​​ണി, മു​​​​ഹ​​​​മ്മ​​​​ദ് ഷി​​​​യാ​​​​സ്, ഉ​​​​മ തോ​​​​മ​​​​സ്, ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​ജി. രാ​​​​ധാ​​​​കൃഷ്ണ​​​​ന്‍, ഡെ​​​​പ്യൂ​​​​ട്ടി മേ​​​​യ​​​​ര്‍ വി.​​​​ആ​​​​ര്‍. സു​​​​ധീ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up