Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scheeme

നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്കും ബി​​​​സി​​​​ന​​​​സു​​​​ക​​​​ൾ​​​​ക്കും ഉ​​​​ട​​​​ന​​​​ടി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കാ​​​​ൻ 'സ​​​​ര​​​​ൾ കേ​​​​ര​​​​ള’​​​​പ​​​​ദ്ധ​​​​തി​​​​

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു വ​​​​രു​​​​ന്ന നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്കും ബി​​​​സി​​​​ന​​​​സു​​​​ക​​​​ൾ​​​​ക്കും ഉ​​​​ട​​​​ന​​​​ടി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കാ​​​​ൻ ”സ​​​​ര​​​​ൾ കേ​​​​ര​​​​ള’​​​​പ​​​​ദ്ധ​​​​തി​​​​ക്കു മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. വ്യ​​​​വ​​​​സാ​​​​യ സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ലൈ​​​​സ​​​​ൻ​​​​സു​​​​ക​​​​ളും അ​​​​നു​​​​മ​​​​തി​​​​ക​​​​ളും വൈ​​​​കാ​​​​തെ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണു പ​​​​ദ്ധ​​​​തി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യം.

ഇ​​​​തി​​​​നാ​​​​യി വ​​​​ണ്‍ സ്റ്റേ​​​​റ്റ്, വ​​​​ണ്‍ അ​​​​പ്രൂ​​​​വ​​​​ൽ, വ​​​​ണ്‍ ഡോ​​​​ക്യു​​​​മെ​​​​ന്‍റ് (ഒ​​​​സാ​​​​ദ്) എ​​​​ന്ന ആ​​​​ശ​​​​യം മു​​​​ൻ​​​​നി​​​​ർ​​​​ത്തി എ​​​​ല്ലാ അ​​​​നു​​​​മ​​​​തി​​​​ക​​​​ളും ഒ​​​​രൊ​​​​റ്റ കേ​​​​ന്ദ്ര​​​​ത്തി​​​​ലൂ​​​​ടെ ന​​​​ൽ​​​​കാ​​​​നാ​​​​യി ഏ​​​​കീ​​​​കൃ​​​​ത അ​​​​ഥോ​​​​റി​​​​റ്റി​​​​ക്കു രൂ​​​​പം ന​​​​ൽ​​​​കും. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി നി​​​​ല​​​​വി​​​​ലു​​​​ള്ള 19 നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്താ​​​​നും മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

സിം​​​​പ്ലി​​​​ഫൈ​​​​ഡ് ആ​​​​ൻ​​​​ഡ് ആ​​​​ക്സി​​​​ല​​​​റേ​​​​റ്റ​​​​ഡ് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി അ​​​​പ്രൂ​​​​വ​​​​ൽ ആ​​​​ൻ​​​​ഡ് ലൈ​​​​സ​​​​ൻ​​​​സ​​​​സ് എ​​​​ന്ന​​​​താ​​​​ണ് സ​​​​ര​​​​ൾ കൊ​​​​ണ്ട് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. 25 കോ​​​​ടി മു​​​​ത​​​​ൽ 50 കോ​​​​ടി​​​​രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്ക് ജി​​​​ല്ലാ​​​​ത​​​​ല​​​​സ​​​​മി​​​​തി​​​​യും 50 കോ​​​​ടി​​​​ക്ക് മു​​​​ക​​​​ളി​​​​ലു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്ക് സം​​​​സ്ഥാ​​​​ന ത​​​​ല സ​​​​മി​​​​തി​​​​യു​​​​മാ​​​​ണ് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കു​​​​ക.

ഒ​​​​രു നി​​​​ക്ഷേ​​​​പ​​​​നി​​​​ർ​​​​ദേ​​​​ശം വ​​​​ന്നാ​​​​ൽ എ​​​​ത്ര ദി​​​​വ​​​​സം കൊ​​​​ണ്ട് പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് നി​​​​യ​​​​മ​​​​ത്തി​​​​ൽ നി​​​​ഷ്ക​​​​ർ​​​​ഷി​​​​ക്കും. ഇ​​​​തി​​​​നാ​​​​യി ഒ​​​​രു വ​​​​കു​​​​പ്പിന്‍റെയും അ​​​​ധി​​​​കാ​​​​രം ക​​​​വ​​​​രി​​​​ല്ല. വ​​​​കു​​​​പ്പു​​​​ക​​​​ൾ നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​ന​​​​കം പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​ക​​​​ണം എ​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​യാ​​​​ണ് കൊ​​​​ണ്ടു​​​​വ​​​​രി​​​​ക. കെ​​​​എ​​​​സ്ഐ​​​​ഡി​​​​സി​​​​ക്കാ​​​​ണ് ഏ​​​​കോ​​​​പ​​​​ന​​​​ചു​​​​മ​​​​ത​​​​ല.

ഏ​​​​തെ​​​​ങ്കി​​​​ലും വ​​​​കു​​​​പ്പി​​​​ന് അ​​​​വ​​​​രു​​​​ടെ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​മ​​​​ല്ല പ​​​​ദ്ധ​​​​തി​​​​യെ​​​​ന്ന് പ​​​​രാ​​​​തി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കി പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള വ്യ​​​​വ​​​​സ്ഥ​​​​യും സ​​​​ര​​​​ൾ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ണ്ടാ​​​​കും. നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളു​​​​മാ​​​​യി വ​​​​രു​​​​ന്ന​​​​വ​​​​ർ​​​​ക്കു ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളി​​​​ല്ലാ​​​​തെ, ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ല​​​​ളി​​​​ത​​​​വ​​​​ത്കരി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് ര​​​​ണ്ട് എ​​​​ൻ​​​​ഐ​​​​എ കോ​​​​ട​​​​തി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കും

എ​​​​ൻ​​​​ഐ​​​​എ​​​​യ്ക്ക് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് ര​​​​ണ്ട് കോ​​​​ട​​​​തി​​​​ക​​​​ൾ കൂ​​​​ടി സ്ഥാ​​​​പി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഇ​​​​തി​​​​ന്‍റെ ചെ​​​​ല​​​​വ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വ​​​​ഹി​​​​ക്കും. ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ൽ റേ​​​​ഡ​​​​യോ​​​​ഗ്രാ​​​​ഫ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ടി​​​​ൽ 18 പു​​​​തി​​​​യ ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ക്കുമെന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up