Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scholar

മ​ഹാ​ഭാ​ര​തത്തിന്‍റെ പ്രകാശവലയം; വിദ്വാൻ കെ. പ്രകാശത്തിന്‍റെ 50-ാം ചരമവാർഷികം ഇന്ന്

മ​​​​​​ഹാ​​​​​​ഭാ​​​​​​ര​​​​​​തം എ​​​​​​ന്ന ഇ​​​​​​തി​​​​​​ഹാ​​​​​​സ​​​​​​കൃ​​​​​​തി ക​​​​​​ഥ​​​​​​ക​​​​​​ളാ​​​​​​യും ഉ​​​​​​പ​​​​​​ക​​​​​​ഥ​​​​​​ക​​​​​​ളാ​​​​​​യും വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മാ​​​​​​യ ആ​​​​​​ഖ്യാ​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​യും സാ​​​​​​ഹി​​​​​​ത്യ​​​​​​ലോ​​​​​​ക​​​​​​ത്തെ നി​​​​​​ര​​​​​​ന്ത​​​​​​രം ന​​​​​​വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും വി​​​​​​സ്മ​​​​​​യി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന ഒ​​​​​​ന്നാ​​​​​​ണ്. ഇ​​​​ന്‍റ​​​​​​ര്‍​നെ​​​​​​റ്റ് യു​​​​​​ഗ​​​​​​ത്തി​​​​​​ലും മ​​​​​​ഹാ​​​​​​ഭാ​​​​​​ര​​​​​​തം ​​ഇ​​​​തി​​​​ഹാ​​​​സ​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ൽ മ​​​​നു​​​​ഷ്യ​​​​രെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്നു. സം​​​​​​സ്‌​​​​​​കൃ​​​​​​ത​​​​​​ത്തി​​​​​​ല്‍ ര​​​​​​ചി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട വ്യാ​​​​​​സ​​​​​​ന്‍റെ മ​​​​​​ഹാ​​​​​​ഭാ​​​​​​ര​​​​​​തം മ​​​​​​ല​​​​​​യാ​​​​​​ള​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ത​​​​​​ര്‍​ജ​​​​​​മ ചെ​​​​​​യ്യു​​​​​​ക​​​​​​യെ​​​​​​ന്ന​​​​​​ത് എ​​​​​​ക്കാ​​​​​​ല​​​​​​ത്തെ​​​​​​യും വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യാ​​​​​​ണ്. മ​​​​​​ഹാ​​​​​​ക​​​​​​വി കു​​​​​​ഞ്ഞി​​​​​​ക്കു​​​​​​ട്ട​​​​​​ന്‍ ത​​​​​​മ്പു​​​​​​രാ​​​​​​നാ​​​​​​ണ് ല​​​​​​ക്ഷ​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​ന് ശ്ലോ​​​​​​ക​​​​​​ങ്ങ​​​​​​ളു​​​​​​ള്ള മ​​​​​​ഹാ​​​​​​ഭാ​​​​​​ര​​​​​​ത​​​​​​ത്തെ പ​​​​​​ദ്യ​​​​​​രൂ​​​​​​പ​​​​​​ത്തി​​​​​​ല്‍ വി​​​​വ​​​​ർ​​​​ത്ത​​​​നം ചെ​​​​​​യ്ത​​​​​​ത്. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, ഗ​​​​​​ദ്യ​​​​​​രൂ​​​​​​പ​​​​​​ത്തി​​​​​​ല്‍ മ​​​​​​ഹാ​​​​​​ഭാ​​​​​​ര​​​​​​ത​​​​​​ത്തെ മ​​​​​​ല​​​​​​യാ​​​​​​ള​​​​​​ത്തി​​​​​​ലേ​​​​​​ക്ക് മൊ​​​​ഴി​​​​മാ​​​​റ്റി​​​​യ ഒ​​​​​​രു മ​​​​​​ഹ​​​​​​ദ്‌​​​​​​വ്യ​​​​​​ക്തി അ​​​​​​ത്ര​​​​​​യൊ​​​​​​ന്നും പ്ര​​​​​​കാ​​​​​​ശ​​​​​​വ​​​​​​ല​​​​​​യ​​​​​​ത്തി​​​​​​ല്‍ പെ​​​​​​ടാ​​​​​​തെ സാ​​​​​​ഹി​​​​ത്യ​​​​​​ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ല്‍ നി​​​​​​ല്‍​ക്കു​​​​​​ന്നു​​​​​​ണ്ട്. അ​​​​​​ദ്ദേ​​​​​​ഹ​​​​​​മാ​​​​​​ണ് വി​​​​​​ദ്വാ​​​​​​ന്‍ കെ. ​​​​​​പ്ര​​​​​​കാ​​​​​​ശം.

സാഹിത്യനഭസിലെ നക്ഷത്രം

1909 ജൂ​​​​​​ണ്‍ 22ന് ​​​​​​തൃ​​​​​​ശൂ​​​​​​രി​​​​​​ലെ കൂ​​​​​​ന​​​​​​ത്ത് പാ​​​​​​ലാ​​​​​​ഴി​​​​​​യി​​​​​​ല്‍ കു​​​​​​ട്ടാ​​​​​​പ്പു​​​​​​വി​​​​​​ന്‍റെ​​​​യും കു​​​​​​ഞ്ഞി​​​​​​പ്പാ​​​​​​റു​​​​​​വ​​​​​​മ്മ​​​​​​യു​​​​​​ടെ​​​​​​യും മ​​​​​​ക​​​​​​നാ​​​​​​യാ​​​​​​ണ് വി​​​​​​ദ്വാ​​​​​​ന്‍ കെ. ​​​​​​പ്ര​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ ജ​​​​​​ന​​​​​​നം. ഹൈ​​​​​​സ്‌​​​​​​കൂ​​​​ള്‍ പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​നൊ​​​​​​പ്പം ചി​​​​​​ത്ര​​​​​​ക​​​​​​ല​​​​​​യും അ​​​​​​ഭ്യ​​​​​​സി​​​​​​ച്ചു. മ​​​​​​ദ്രാ​​​​​​സ് സ​​​​​​ര്‍​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ല്‍നി​​​​​​ന്ന് മ​​​​​​ല​​​​​​യാ​​​​​​ള​​​​​​വി​​​​​​ദ്വാ​​​​​​ന്‍ പ​​​​​​രീ​​​​​​ക്ഷ പാ​​​​​​സാ​​​​​​യി. തു​​​​​​ട​​​​​​ര്‍​ന്ന് സ്‌​​​​​​കൂ​​​​​​ളി​​​​​​ല്‍ അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​നാ​​​​​​യി ചേ​​​​​​ര്‍​ന്നു. മ​​​​​​ഹാ​​​​​​ഭാ​​​​​​ര​​​​​​ത ഗ​​​​​​ദ്യ​​​​​​വി​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​മാ​​​​​​ണ് പ്ര​​​​​​കാ​​​​​​ശ​​​​​​ത്തെ സാ​​​​​​ഹി​​​​​​ത്യ​​​​​​ന​​​​​​ഭ​​​​​​സി​​​​​​ലെ തി​​​​​​ള​​​​​​ങ്ങു​​​​​​ന്ന ന​​​​​​ക്ഷ​​​​​​ത്ര​​​​​​മാ​​​​​​യി മാ​​​​​​റ്റി​​​​​​യ​​​​​​ത്. ഇ​​​​​​തി​​​​​​നു പു​​​​​​റ​​​​​​മെ 11 ക​​​​​​വി​​​​​​താ​​​​​​സ​​​​​​മാ​​​​​​ഹാ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ അ​​​​​​ദ്ദേ​​​​​​ഹം ര​​​​​​ചി​​​​​​ച്ചു. ഗ്രാ​​​​​​മീ​​​​​​ണ​​​​​​ കു​​​​​​സു​​​​​​മ​​​​​​ങ്ങ​​​​​​ള്‍, പ്രേ​​​​​​മാ​​​​​​ഞ്ജ​​​​​​ലി, ബാ​​​​​​ഷ്പ​​​​​​വ​​​​​​ര്‍​ഷം, മി​​​​​​ന്ന​​​​​​ല്‍പി​​​​​​ണ​​​​​​റു​​​​ക​​​​​​ള്‍, സ്മൃ​​​​​​തി​​​​​​മ​​​​​​ണ്ഡ​​​​​​ലം, ചി​​​​​​ത​​​​​​റി​​​​​​യ ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ള്‍, പ്ര​​​​​​ണ​​​​​​യ​​​​​​പ്ര​​​​​​ക​​​​​​ര്‍​ഷം എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണ് പ്ര​​​​​​ധാ​​​​​​ന കൃ​​​​​​തി​​​​​​ക​​​​​​ള്‍. വി​​​​​​ക്‌​​​​ട​​​​ര്‍ യൂ​​​​​​ഗോ​​​​​​യു​​​​​​ടെ പാ​​​​​​വ​​​​ങ്ങ​​​​ള്‍ ജീ​​​​​​ന്‍​വാ​​​​​​ല്‍​ജീ​​​​​​ന്‍ എ​​​​​​ന്ന പേ​​​​​​രി​​​​​​ല്‍ സം​​​​​​ഗ്ര​​​​​​ഹി​​​​​​ച്ചു. ചാൾസ് ഡിക്കൻസിന്‍റെ​​​​​​യും ഷേ​​​​ക്​​​​​​സ്പി​​​​​​യ​​​​​​റു​​​​​​ടെ​​​​​​യും കൃ​​​​​​തി​​​​​​ക​​​​​​ള്‍ മൊ​​​​​​ഴി​​​​​​ മാ​​​​​​റ്റി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ത​​​​​​ന്‍റെ കൃ​​​​​​തി​​​​​​ക​​​​​​ള്‍ സാ​​​​​​ഹി​​​​​​ത്യ​​​​​​ലോ​​​​​​ക​​​​​​ത്ത് കൂ​​​​​​ടു​​​​​​ത​​​​​​ല്‍ ച​​​​​​ര്‍​ച്ച ചെ​​​​​​യ്യു​​​​​​ന്ന​​​​​​തു കാ​​​​​​ണാ​​​​​​ന്‍ പ്ര​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ന് ആ​​​​​​യു​​​​​​സു​​​​​​ണ്ടാ​​​​​​യി​​​​​​ല്ല. 1976 ഓ​​​​​​ഗ​​​​​​സ്റ്റ് 30ന് ​​​​​​അ​​​​​​ദ്ദേ​​​​​​ഹം അ​​​​​​ന്ത​​​​​​രി​​​​​​ച്ചു. പ്ര​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​ന് ഇ​​​​​​ന്ന് അ​​​​​​ര​​​​​​നൂ​​​​​​റ്റാ​​​​​​ണ്ടു തി​​​​​​ക​​​​​​യു​​​​​​ക​​​​​​യാ​​​​​​ണ്.

400 പേജുള്ള 40 വോള്യം

പ​​​​​​തി​​​​​​നെ​​​​​​ട്ട് പ​​​​​​ര്‍​വ​​​​​​ങ്ങ​​​​​​ളി​​​​​​ലെ 1936 അ​​​​​​ധ്യാ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യി 96,836 ശ്ലോ​​​​​​ക​​​​​​ങ്ങ​​​​​​ളാ​​​​​​ണ് മ​​​​​​ഹാ​​​​​​ഭാ​​​​​​ര​​​​​​ത​​​​​​ത്തി​​​​​​ലു​​​​​​ള്ള​​​​​​ത്. നാ​​​​​​ലു​​​​​​വ​​​​​​രി​​​​​​യാ​​​​​​ണ് ഒ​​​​​​രു ശ്ലോ​​​​​​കം. ആ ​​​​​​നാ​​​​​​ലു​​​​​​ല​​​​​​ക്ഷം വ​​​​​​രി​​​​​​ക​​​​​​ള്‍ ഗ​​​​​​ദ്യ​​​​​​മാ​​​​​​കു​​​​​​മ്പോ​​​​​​ള്‍ വ​​​​​​ലി​​​​​​പ്പം വീ​​​​​​ണ്ടും കൂ​​​​​​ടും. 400 പേ​​​​​​ജ് വ​​​​​​രു​​​​​​ന്ന 40 വോ​​​​​​ള്യ​​​​​​ങ്ങ​​​​​​ള്‍ ഗ​​​​​​ദ്യ​​​​​​ത്തി​​​​​​ല്‍ ത​​​​​​യാ​​​​​​റാ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​ദ്വാ​​​​​​ന്‍ കെ. ​​​​​​പ്ര​​​​​​കാ​​​​​​ശം. 1964ലാ​​​​​​ണ് വി​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​യ​​​​​​ജ്ഞം തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​ത്. 68ല്‍ ​​​​​​ര​​​​​​ച​​​​​​ന പൂ​​​​​​ര്‍​ത്തി​​​​​​യാ​​​​​​ക്കി. എ​​​​​​ന്നാ​​​​​​ല്‍ 1972ലാ​​​​​​ണ് 40 വോ​​​​​​ള്യ​​​​​​ങ്ങ​​​​​​ളും വെ​​​​​​ളി​​​​​​ച്ചം ക​​​​​​ണ്ട​​​​​​ത്.

അച്ചടി സ്വന്തം പ്രസിൽ

മ​​​​​​ഹാ​​​​​​ഭാ​​​​​​ര​​​​​​ത​​​​​​ വി​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ത്തി​​​​​ന്‍റെ ഒ​​​​​​ന്നാം വോ​​​​​​ള്യം തൃ​​​​​​ശൂ​​​​​​ര്‍ പെ​​​​​​രി​​​​​​ങ്ങോ​​​​​​ട്ടു​​​​​​ക​​​​​​ര​​​​​​യി​​​​​​ലെ ഒ​​​​​​രു പ്ര​​​​​​സി​​​​​​ലാ​​​​​​ണ് അ​​​​​​ച്ച​​​​​​ടി​​​​​​ച്ച​​​​​​ത്. പി​​​​​​ന്നീ​​​​​​ട് മ​​​​​​ഹാ​​​​​​ഭാ​​​​​​ര​​​​​​ത​​​​​​വി​​​​​​വ​​​​​​ര്‍​ത്ത​​​​​​നം പ്രി​​​​​​ന്‍റ് ചെ​​​​​​യ്യാ​​​​​​ന്‍ മാ​​​​​​ത്ര​​​​​​മാ​​​​​​യി ഒ​​​​​​രു പ്ര​​​​​​സ് വാ​​​​​​ങ്ങു​​​​​​ക​​​​​​യു​​​​​​ണ്ടാ​​​​​​യി. വി​​​​​​ദ്വാ​​​​​​ന്‍ കെ. ​​​​​​പ്ര​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ശ്ര​​​​​​മം ദുര്‍​ഘ​​​​​​ട​​​​​​ങ്ങ​​​​​​ള്‍ നി​​​​​​റ​​​​​​ഞ്ഞ​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു. ആ​​​​​​ദ്യ​​​​​​ഭാ​​​​​​ഗം അ​​​​​​ച്ച​​​​​​ടി​​​​​​ച്ചുക​​​​​​ഴി​​​​​​ഞ്ഞ​​​​​​പ്പോ​​​​​​ള്‍ പെ​​​​​​രി​​​​​​ങ്ങോ​​​​​​ട്ടു​​​​​​ക​​​​​​ര​​​​​​യി​​​​​​ലെ പ്ര​​​​​​സു​​​​​​കാ​​​​​​ര്‍​ക്ക് മ​​​​​​തി​​​​​​യാ​​​​​​യി. അ​​​​​​വ​​​​​​ര്‍ കൈ​​​​​​യൊ​​​​​​ഴി​​​​​​ഞ്ഞു. പി​​​​​​ന്നീ​​​​​​ട് സ്വ​​​​​​ന്ത​​​​​​മാ​​​​​​യി പ്ര​​​​​​സു​​​​​​മാ​​​​​​യി വി​​​​​​ദ്വാ​​​​​​ന്‍ കെ. ​​​​​​പ്ര​​​​​​കാ​​​​​​ശം ത​​​​​​ന്നെ മു​​​​​​ന്നി​​​​​​ട്ടി​​​​​​റ​​​​​​ങ്ങി. അ​​​​​​ത്ര​​​​​​യും സാ​​​​​​ഹ​​​​​​സി​​​​​​ക​​​​​​ത നി​​​​​​റ​​​​​​ഞ്ഞ​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​നീ​​​​​​ക്കം. ദി​​​​​​വ​​​​​​സ​​​​​​വും പ​​​​​​ത്തു മ​​​​​​ണി​​​​​​ക്കൂ​​​​​​ര്‍ വ​​​​​​രെ വി​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി മാ​​​​​​റ്റി​​​​​​വ​​​​​​ച്ചു. വി​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ത്തി​​​​​​ന്‍റെ കൈ​​​​​​യെ​​​​​​ഴു​​​​​​ത്തു​​​​പ്ര​​​​​​തി ഇ​​​​​​രു​​​​​​പ​​​​​​തി​​​​​​നാ​​​​​​യി​​​​​​രം പേ​​​​​​ജു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു എ​​​​​​ന്നാ​​​​​​ണ് ക​​​​​​ണ​​​​​​ക്കാ​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. 1.20 ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ക്കാ​​​​​​ല​​​​​​ത്ത് അ​​​​​​ച്ച​​​​​​ടി​​​​​​ച്ചെ​​​​​​ല​​​​​​വ്. അ​​​​​​ന്ന് കേ​​​​​​ന്ദ്ര​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന പ​​​​​​ന​​​​​​മ്പ​​​​​​ിള്ളി ഗോ​​​​​​വി​​​​​​ന്ദ​​​​​​മേ​​​​​​നോ​​​​ന്‍റെ സ​​​​​​ഹാ​​​​​​യം പ്ര​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ന് ല​​​​​​ഭി​​​​​​ച്ചു.

1968 സെ​​​​​​പ്റ്റം​​​​​​ബ​​​​​​ര്‍ 23നാ​​​​​​ണ് ആ​​​​​​ദ്യ​​​​​​വോ​​​​​​ള്യം പ്ര​​​​​​കാ​​​​​​ശ​​​​​​നം ചെ​​​​​​യ്ത​​​​​​ത്. നാ​​​​​​ല്‍​പ​​​​​​താം വോ​​​​​​ള്യ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​കാ​​​​​​ശ​​​​​​നം 1973 എ​​​​​​പ്രി​​​​​​ലി​​​​​​ല്‍ ഡ​​​​​​ല്‍​ഹി​​​​​​യി​​​​​​ല്‍ അ​​​​​​ന്ന​​​​​​ത്തെ ഉ​​​​​​പ​​​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​​​തി ജി.​​​​​​എ​​​​​​സ് പഥ​​​​​​ക് ആ​​​​​​ണ് നി​​​​​​ര്‍​വ​​​​​​ഹി​​​​​​ച്ച​​​​​​ത്.

പദാനുപദം

മ​​​​​​ക​​​​​​ള്‍ സ​​​​​​ത്യ​​​​​​ഭാ​​​​​​മ​​​​​​യു​​​​​​ടെ അ​​​​​​കാ​​​​​​ല​​​​​​വി​​​​​​യോ​​​​​​ഗ​​​​​​വും മ​​​​​​ഹാ​​​​​​ഭാ​​​​​​ര​​​​​​ത​​​​​​ത്തി​​​​​​ല്‍ ആ​​​​​​ണ്ടു​​​​​​മു​​​ങ്ങാ​​​ൻ ആ ​​​പി​​​താ​​​വി​​​നെ പ്രേ​​​രി​​​പ്പി​​​ച്ചു. കു​​​​​​ഞ്ഞി​​​​​​ക്കു​​​​​​ട്ട​​​​​​ന്‍ ത​​​​​​മ്പു​​​​​​രാ​​​​​​ന്‍ മ​​​​​​ഹാ​​​​​​ഭാ​​​​​​ര​​​​​​തം വി​​​​​​വ​​​​​​ര്‍​ത്ത​​​​​​നം ചെ​​​​​​യ്ത​​​​​​പ്പോ​​​​​​ള്‍ സ​​​​​​ഹാ​​​​​​യി​​​​​​ക്കാ​​​​​​ന്‍ ഏ​​​​​​റെപ്പേ​​​​​​ര്‍ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ല്‍, പ​​​​​​ദാ​​​​​​നു​​​​​​പ​​​​​​ദം വ്യാ​​​​​​സ​​​​​​നെ പി​​​​​​ന്തു​​​​​​ട​​​​​​രു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​ദ്വാ​​​​​​ന്‍ പ്ര​​​​​​കാ​​​​​​ശം.

Latest News

Corehub Up