ഗാഡര്വാര (മധ്യപ്രദേശ്): എഴുപതാമത് ദേശീയ സ്കൂള്‍ സീനിയര്‍ ബോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജമ്മു കാശ്മീരിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി കേരളം ഫൈനലില്‍ പ്രവേശിച്ചു.
ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഉത്തര്‍പ്രദേശ്, ഹരിയാന ടീമുകളെ തോല്‍പ്പിച്ച് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി. പ്രീക്വാർട്ടറില്‍ ഗോവയെ ഒമ്പതു വിക്കറ്റിന് പരാജയപ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി സെമിയിലേക്കു മുന്നേറി.
ചരിത്രത്തില്‍ ആദ്യമായാണ് സ്കൂള്‍ നാഷണല്‍സ് അണ്ടര്‍ 19 ക്രിക്കറ്റില്‍ കേരളം ഫൈനലില്‍ പ്രവേശിക്കുന്നത്. ആലപ്പുഴ സ്വദേശി ശ്രാവണ്‍ ചന്ദ്രന് ആണ് ക്യാപ്റ്റന്‍.
മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശി വാണിയമ്പലം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഡോ. അഖിലേഷ് ആണ് കോച്ച്. മാനേജര്‍: മലപ്പുറം എരഞ്ഞിമങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിനോജ്.