Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Students

സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ച്ച ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മൂ​ന്നു​കു​ട്ടി​ക​ൾ അ​മി​ത വേ​ഗ​ത​യി​ൽ ഓ​ടി​ച്ചെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ‌ മ​രി​ച്ചു. അ​ത്തോ​ളി കോ​ത​ങ്ക​ൽ ഈ​യ​പ്പ​ക്ക​ണ്ടി സൈ​ത​ല​വി (70) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

കോ​ത​ങ്ക​ൽ ഹൈ​സ്‌​ക്കൂ​ളി​ൽ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​തി​നി​ടെ അ​വി​ടെ​നി​ന്നും ബൈ​ക്കി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ന്ന സൈ​ത​ല​വി​യെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സൈ​ദ​ല​വി ഏ​റെ ദൂ​രം തെ​റി​ച്ചു​പോ​യി. തു​ട​ർ​ന്ന് ബൈ​ക്ക് നി​ർ​ത്താ​തെ ക​ട​ന്ന് പോ​വു​ക​യും ചെ​യ്തു.

മു​ന്നു​പേ​രു​ണ്ടാ​യി​രു​ന്ന ബൈ​ക്കി​ൽ നി​ന്ന് ഒ​രാ​ൾ അ​വി​ടെ ത​ന്നെ തെ​റി​ച്ച് വീ​ഴു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഈ ​വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കി​യ ബൈ​ക്കി​ലെ മ​റ്റ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Kerala

അ​മി​ത​മാ​യി അ​യ​ൺ ഗു​ളി​ക​ക​ൾ ക​ഴി​ച്ചു; ആ​റ് കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

കൊ​ല്ലം: അ​മി​ത​മാ​യി അ​യ​ൺ ഗു​ളി​ക​ക​ൾ ക​ഴി​ച്ച ആ​റ് വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളി മി​ലാ​ദേ ഷെ​രീ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.

ആ​രോ​ഗ്യ​വ​കു​പ്പ് സ്കൂ​ൾ വ​ഴി വി​ത​ര​ണം ചെ​യ്ത ഗു​ളി​ക​ക​ളാ​ണ് കു​ട്ടി​ക​ൾ അ​മി​ത​മാ​യി ക​ഴി​ച്ച​ത്. വീ​ട്ടി​ൽ​കൊ​ണ്ടു​പോ​കാ​ൻ കു​ട്ടി​ക​ളു​ടെ കൈ​വ​ശം സ്കൂ​ൾ അ​ധി​കൃ​ത​ർ ഗു​ളി​ക​ക​ൾ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ്കൂ​ളി​ൽ വ​ച്ച് ത​ന്നെ ആ​റ് കു​ട്ടി​ക​ൾ ഗു​ളി​ക​ക​ൾ ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

ഗു​ളി​ക ആ​ദ്യം ക​ഴി​ച്ച​പ്പോ​ൾ മ​ധു​രം തോ​ന്നി​യ​തി​നാ​ൽ വീ​ണ്ടും ക​ഴി​ച്ചു​വെ​ന്നും സ​ഹ​പാ​ഠി​ക​ളു​ടെ ഗു​ളി​ക കൂ​ടി ചി​ല​ർ വാ​ങ്ങി ക​ഴി​ച്ചു​വെ​ന്നു​മാ​ണ് വി​വ​രം. 20 ഗു​ളി​ക വ​രെ ചി​കി​ത്സ​യി​ലു​ള്ള ചി​ല കു​ട്ടി​ക​ൾ ക​ഴി​ച്ചു​വെ​ന്നും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നാ​ല് കു​ട്ടി​ക​ൾ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ര​ണ്ട് പേ​ർ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ണ്ട് കു​ട്ടി​ക​ളു​ടെ വ​യ​ർ ക​ഴു​കി​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up