സുൽത്താൻ ബത്തേരി: സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ശ്രവണ പരിമിതിയുള്ളവരുടെ എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിൽ 133 പോയിന്റോടെ ഫസ്റ്റ് റണ്ണറപായ പൂമല റോസല്ലോസ് ഹയർ സെക്കൻഡറി സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിനെയും വിദ്യാർഥികളെയും നഗരസഭ അനുമോദിച്ചു.
സ്കൂൾ അങ്കണത്തിൽ അനുമോദന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സണ്‍ റസീന അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷെറീന അബ്ദുള്ള അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലീല പാൽപാത്ത്, കൗണ്‍സിലർമാരായ ബാനു പുളിക്കൽ, നൗഷാദ് മംഗലശേരി, രാധ ബാബു, വിൻസി ബൈജു, പ്രധാനാധ്യാപിക സിസ്റ്റർ സ്റ്റെഫീന എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികൾക്ക് മെഡലും വിദ്യാലയത്തിന് മെമന്റോയും സമ്മാനിച്ചു.