Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SchoolAthleticMeet

ചെ​ന്നൈ ടു ​ചാ​ത്ത​മം​ഗ​ലം; മ​ത്സ​രം ഒ​ഴി​വാ​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍

കോ​ഴി​ക്കോ​ട്: ചെ​ന്നൈ​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ ജൂ​നി​യ​ര്‍ അ​ത്‌‌​ല​റ്റി​ക് മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ​ല വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സം​സ്ഥാ​ന സ്‌​കൂ​ള്‍ മീ​റ്റി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​യി. ഈ ​മാ​സം 21 മു​ത​ല്‍ 27 വ​രെ​യാ​ണ് ചെ​ന്നൈ​യി​ല്‍ ജൂ​നി​യ​ർ മീ​റ്റ് ന​ട​ന്ന​ത്. ഇ​ന്ന​ലെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ സ​മാ​പി​ച്ച​ത്. ഇ​ന്ന​ലെ ന​ട​ന്ന പ​ല മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നും അ​വി​ടെ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ പി​ന്‍​മാ​റു​ക​യാ​യി​രു​ന്നു.

123 കു​ട്ടി​ക​ള്‍ ദേ​ശീ​യ അ​ത്‌​ല​റ്റി​ക്‌​സി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ചി​ല കു​ട്ടി​ക​ള്‍ ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​ച്ചേ​ര്‍​ന്നെ​ങ്കി​ലും യാ​ത്രാ​ക്ഷീ​ണം കാ​ര​ണം രാ​വി​ലെ​ത്തെ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല. അ​ത്‌​ല​റ്റി​ക്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ വ​ര്‍​ഷാ​രം​ഭ​ത്തി​ല്‍ ത​ന്നെ ദേ​ശീ​യ ജൂ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക്‌​സ് ക​ല​ണ്ട​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​തൊ​ന്നും നോ​ക്കാ​തെ​യാ​ണ് സം​സ്ഥാ​ന കാ​യി​ക​മേ​ള നി​ശ്ച​യി​ച്ച​തെ​ന്ന് പ​രി​ശീ​ല​ക​ര്‍ പ​റ​യു​ന്നു.

ലോം​ഗ്ജം​പ് ജൂ​നി​യ​ര്‍ ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ ഇ​ടു​ക്കി പെ​രു​വ​ന്താ​നം ഹൈ​റേ​ഞ്ച് സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യി​ല്‍ നി​ന്നു​ള്ള അ​ഭി​യ ആ​ന്‍ ജി​ജി ഇ​ന്ന​ലെ രാ​വി​ലെ മ​ത്സ​ര​രം​ഗ​ത്ത് നി​ന്ന് പി​ന്മാ​റി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ചെ​ന്നൈ​യി​ല്‍ നി​ന്നെ​ത്തി​യ​ത്.

വൈ​കു​ന്നേ​രം ഹൈ​ജം​പി​ലും ട്രി​പ്പി​ള്‍ ജം​പി​ലും മ​ത്സ​രി​ക്കേ​ണ്ട​തു​കൊ​ണ്ടാ​ണ് പി​ന്മാ​റി​യ​ത്. പ​ണ​മു​ള്ള​വ​ര്‍​മാ​ത്രം മ​ത്സ​രി​ക്കാ​ന്‍ വി​മാ​ന​മാ​ര്‍​ഗം എ​ത്തി​ച്ചേ​ര്‍​ന്നു. ഇ​തി​നി​ടെ സം​സ്ഥാ​ന സ്‌​കൂ​ള്‍ മീ​റ്റി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ദേ​ശീ​യ മീ​റ്റി​ല്‍​നി​ന്നും പി​ന്മാ​റി​യ വി​ദ്യാ​ര്‍​ഥി​ക​ളു​മു​ണ്ട്.

Latest News

Corehub Up