വടകര: ശാസ്ത്രോത്സവങ്ങള്‍ സാങ്കേതിക വിദ്യകളുടെ വ്യാപനത്തിന് വഴിയൊരുക്കുന്നതാകണമെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ. ജില്ലാ ശാസ്ത്രോത്സവം വടകരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ കാലഘട്ടത്തില്‍ മേളകള്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം കൂടിച്ചേര്‍ത്തു.
വടകര സെന്റ് ആന്റണീസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.കെ. വിനു അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് എം. ഫൈസല്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ബിജുല്‍ ആയാടത്തില്‍, കെ. സുനില്‍കുമാര്‍, ആര്‍ഡിഡി എസ്. സുധ, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ കെ. റസീന, ഡോ. സജ്ജെ അന്‍വര്‍ ഷമിം, ഡയറ്റ് പ്രിന്‍സിപ്പൽ ഡോ. യു.കെ. അബ്ദുനാസര്‍, കെ.ടി. മുഹമ്മദ് ശരീഫ്, ബിപിസി വി.കെ. അസീസ്, കെ. നിഷ, ദിനേശ് കരുവാങ്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.