Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scientific Principles

അമൽ ജ്യോതി കോളജിൽ സയൻസ് സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: ശാ​സ്ത്ര​ത​ത്വ​ങ്ങ​ൾ പു​സ്ത​ക​ത്താ​ളു​ക​ൾ​ക്ക​പ്പു​റം നേ​രി​ട്ടു ക​ണ്ടും തൊ​ട്ട​റി​ഞ്ഞും മ​ന​സി​ലാ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന നൂ​ത​ന ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​മാ​യ സ​യ​ൻ​സ് സ്റ്റു​ഡി​യോ കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ പ്ര​വ​ർ​ത്ത​നമാ​രം​ഭി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് ആ​യി​ലൂ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡ​യ​റ​ക് ട​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​ഡോ. റോ​യി അ​ബ്ര​ഹാം പ​ഴേ​പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ്, ഡീ​ൻ അ​ക്കാ​ദ​മി​ക് ഫാ.​ഡോ. റൂ​ബി​ൻ തോ​ട്ടു​പു​റ​ത്ത് ജോ​സ്, ബേ​സി​ക് സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സാ​ബു അ​ഗ​സ്റ്റ്യ​ൻ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​ജെ.​പി. സെ​ൻ തു​ട​ങ്ങി​യ​വ​ർ സ​യ​ൻ​സ് സ്റ്റു​ഡി​യോ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​പ്പ​റ്റി വി​ശ​ദ്ധീ​ക​രി​ച്ചു.

കോ​ള​ജി​ലെ റി​സ​ർ​ച്ച് സ്ക്വ​യ​ർ എ​ട്ടാം നി​ല​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​ലേ​ണിം​ഗ് മ്യൂ​സി​യം വി​ദ്യാ​ർ​ഥി​ക​ളി​ൽ ശാ​സ്ത്രാ​ഭി​മു​ഖ്യ​വും ഗ​വേ​ഷ​ണ താ​ൽ​പ​ര്യ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. തൊ​ട്ട​റി​ഞ്ഞ് പ​ഠി​ക്കാ​വു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ൾ, ശാ​സ്ത്ര​ത്തി​ലെ​യും എ​ൻ​ജി​നി​യ​റിം​ഗി​ലെ​യും സ​ങ്കീ​ർ​ണ​മാ​യ ആ​ശ​യ​ങ്ങ​ൾ ല​ളി​ത​മാ​യി മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നി​ര​വ​ധി ഇ​ന്‍റ​റാ​ക്‌ടീ​വ് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, പ്ര​വൃ​ത്തി​പ​രി​ച​യ മാ​തൃ​ക​ക​ൾ എ​ന്നീ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ സ്റ്റു​ഡി​യോ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ബി​എ​സ്എ​ൻ​എ​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വാ​ർ​ത്താ​വി​നി​മ​യ സാ​ങ്കേ​തി​ക​വി​ദ്യാ വി​ഭാ​ഗം സ്റ്റു​ഡി​യോ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രി​ണാ​മ​വും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​വി​ടെ നേ​രി​ട്ടു മ​ന​സി​ലാ​ക്കാം.

എ​ല്ലാ പ്ര​വൃ​ത്തിദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ സ​യ​ൻ​സ് സ്റ്റു​ഡി​യോ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രി​ക്കും. തു​ട​ക്ക​ത്തി​ൽ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത് അ​ധ്യാ​പ​ക​രോ​ടൊ​പ്പം എ​ത്തു​ന്ന സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്.

ഏ​താ​നും നാ​ളു​ക​ൾ​ക്കു​ള്ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ​യ​ൻ​സ് സ്റ്റു​ഡി​യോ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശ​ന സ​മ​യം ബു​ക്ക് ചെ​യ്യു​ന്ന​തി​നു​മാ​യി 7012492807 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Latest News

Corehub Up