Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scientifically

തളയ്ക്കുന്നതും ശാസ്ത്രീയമായി; ആ​ന​ക​ളെ അ​ശാ​സ്ത്രീ​യ​മാ​യി ത​ള​യ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വ​​​ത്തി​​​നു കീ​​​ഴി​​​ലെ പു​​​ന്ന​​​ത്തൂ​​​ര്‍ ആ​​​ന​​​ക്കോ​​​ട്ട​​​യി​​​ലെ ആ​​​ന​​​ക​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​നു നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യി ഹൈ​​​ക്കോ​​​ട​​​തി. ആ​​​ന​​​ക​​​ളെ അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യി ത​​​ള​​​യ്ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണം, ആ​​​ന​​​ക്കോ​​​ട്ട​​​യി​​​ലെ സ്ഥ​​​ല​​​പ​​​രി​​​മി​​​തി, അ​​​ശാ​​​സ്ത്രീ​​​യ ഭ​​​ക്ഷ​​​ണ രീ​​​തി തു​​​ട​​​ങ്ങി​​​യ​​​വ പ​​​രി​​​ഹ​​​രി​​​ക്ക​​​ണം എ​​​ന്നി​​​വ​​​യ​​​ട​​​ക്ക​​​മു​​​ള്ള നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് ജ​​​സ്റ്റീ​​​സ് വി. ​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, ജ​​​സ്റ്റീ​​​സ് കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ദേ​​​വ​​​സ്വം ബെ​​​ഞ്ച് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​ന​​​ക്കോ​​​ട്ട​​​യി​​​ലെ അ​​​സൗ​​​ക​​​ര്യ​​​വും ശു​​​ചി​​​ത്വ​​​ത്തി​​​ലെ​​​യും പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ലെ​​​യും അ​​​പാ​​​ക​​​ത​​​ക​​​ളും ആ​​​ന​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഏ​​​ഷ്യ​​​ന്‍ എ​​​ല​​​ഫ​​​ന്‍റ് സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് സം​​​ഗീ​​​ത അ​​​യ്യ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.
മ​​​ദ​​​പ്പാ​​​ടു​​​ള്ള സ​​​മ​​​യ​​​ത്തൊ​​​ഴി​​​കെ ആ​​​ന​​​ക​​​ളെ ത​​​ള​​​യ്ക്കാ​​​ന്‍ ഇ​​​രു​​​മ്പു​​​ച​​​ങ്ങ​​​ല​​​ക​​​ള്‍​ക്കു പ​​​ക​​​രം പ​​​രു​​​ത്തി ക​​​യ​​​റു​​​ക​​​ളോ മ​​​റ്റോ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം, തു​​​ട​​​ര്‍​ച്ച​​​യാ​​​യി ഒ​​​രേ സ്ഥ​​​ല​​​ത്ത് കെ​​​ട്ടി​​​യി​​​ടു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണം, കാ​​​ലു​​​ക​​​ള്‍ മാ​​​റി മാ​​​റി ത​​​ള​​​യ്ക്ക​​​ണം, മ​​​ദ​​​പ്പാ​​​ടു​​​ള്ള​​​പ്പോ​​​ള്‍ മാ​​​ത്രം ച​​​ങ്ങ​​​ല​​​യി​​​ല്‍ ത​​​ള​​​യ്ക്കു​​​ക തു​​​ങ്ങി​​​യ​​​വ​​​യാ​​​ണു പ്ര​​​ധാ​​​ന നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍.

2019ലെ ​​​സ​​​ര്‍​ക്കാ​​​ര്‍ സ​​​ര്‍​ക്കു​​​ല​​​ര്‍ പ്ര​​​കാ​​​ര​​​മു​​​ള്ള ശാ​​​സ്ത്രീ​​​യ​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​ക്ര​​​മം ആ​​​ന​​​ക​​​ള്‍​ക്ക് ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ശു​​​ദ്ധ​​​മാ​​​യ കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നാ​​​യി ആ​​​ര്‍​ഒ പ്ലാ​​​ന്‍റ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്ക​​​ണം. എ​​​ല്ലാ ആ​​​ന​​​ക​​​ള്‍​ക്കും ദി​​​വ​​​സ​​​വും നാ​​​ലു മു​​​ത​​​ല്‍ അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ ന​​​ട​​​ക്കാ​​​ന്‍ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്ക​​​ണം. ആ​​​ഴ്ച​​​യി​​​ലൊ​​​രി​​​ക്ക​​​ലെ​​​ങ്കി​​​ലും ഒ​​​ഴു​​​ക്കു​​​ള്ള വെ​​​ള്ള​​​ത്തി​​​ല്‍ കു​​​ളി​​​പ്പി​​​ക്ക​​​ണം, ആ​​​ന​​​ക്കോ​​​ട്ട​​​യി​​​ല്‍ ഉ​​​ട​​​നീ​​​ളം സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ള്‍ സ്ഥാ​​​പി​​​ക്ക​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് മ​​​റ്റ് നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍.

ആ​​​ന​​​ക​​​ള്‍​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ്ഥ​​​ലം ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ ദേ​​​വ​​​സ്വം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കൂ​​​ടു​​​ത​​​ല്‍ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം.
ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് നി​​​രീ​​​ക്ഷി​​​ക്കാ​​​ന്‍ ചീ​​​ഫ് വൈ​​​ല്‍​ഡ് ലൈ​​​ഫ് വാ​​​ര്‍​ഡ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കോ​​​ട​​​തി, ഹ​​​ര്‍​ജി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന സെ​​​പ്റ്റം​​​ബ​​​ര്‍ ര​​​ണ്ടി​​​ന് റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കാ​​​നും നി​​​ര്‍​ദേ​​​ശി​​​ച്ചു.

Latest News

Corehub Up