Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ScreenshotCase

കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് കേ​സ്: റി​ബേ​ഷിന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജാ​മ്യ​ത്തി​ല്‍ വി​ട്ടു

വ​​​ട​​​ക​​​ര: കാ​​​ഫി​​​ര്‍ സ്‌​​​ക്രീ​​​ന്‍​ഷോ​​​ട്ട് കേ​​​സി​​​ല്‍ പ്ര​​​തി​​ചേ​​​ര്‍​ക്ക​​​പ്പെ​​​ട്ട ഡി​​​വൈ​​​എ​​​ഫ്‌​​​ഐ നേ​​​താ​​​വ് റി​​​ബേ​​​ഷ് രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം ല​​​ഭി​​​ച്ച​​​തി​​​നാ​​​ല്‍ റി​​​ബേ​​​ഷി​​​നെ ചോ​​​ദ്യം ചെ​​​യ്തശേ​​​ഷം അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ ജാ​​​മ്യ​​​ത്തി​​​ല്‍ വി​​​ട്ടു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണു റി​​​ബേ​​​ഷ് വ​​​ട​​​ക​​​ര​​​യി​​​ലെ ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി ടി. ​​​മ​​​നോ​​​ഹ​​​ര​​​ന്‍ മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​യ​​​ത്. ചോ​​​ദ്യംചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നു കാ​​​ണി​​​ച്ച് അ​​​ന്വേ​​​ഷ​​​ണസം​​​ഘം റി​​​ബേ​​​ഷി​​​നു നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​രു​​​ന്നു.

കേ​​​സി​​​ല്‍ ഇതുവരെ മൂ​​​ന്നു​​​പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി. വി​​​വാ​​​ദ സ്‌​​​ക്രീ​​​ന്‍​ഷോ​​​ട്ട് ആ​​​ദ്യം വ്യാ​​​പ​​​ക​​​മാ​​​യി ഷെ​​​യ​​​ര്‍ ചെ​​​യ്ത വ്യ​​​ക്തി​​​ക​​​ളി​​​ല്‍ ഒ​​​രാ​​​ള്‍ റി​​​ബേ​​​ഷ് രാ​​​മ​​​കൃ​​​ഷ്ണ​​​നാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

റി​​​ബേ​​​ഷ് ഇ​​​ത് നി​​​ര​​​വ​​​ധി ഗ്രൂ​​​പ്പു​​​ക​​​ളി​​​ലേ​​​ക്ക് ഷെ​​​യ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ജി​​​തി​​​ന്‍ ഭാ​​​സ്‌​​​ക​​​ര്‍ നി​​​ര്‍​മി​​​ച്ച കാ​​​ഫി​​​ര്‍ സ്‌​​​ക്രീ​​​ന്‍​ഷോ​​​ട്ട് റി​​​ബേ​​​ഷി​​​നാ​​​ണ് ആ​​​ദ്യം അ​​​യ​​​ച്ച​​​ത്. റി​​​ബേ​​​ഷ് ഇ​​​ത് റെ​​​ഡ് എ​​​ന്‍​കൗ​​​ണ്ടേ​​​ഴ്‌​​​സ് എ​​​ന്ന ഗ്രൂ​​​പ്പി​​​ല്‍ പ​​​ങ്കു​​​വ​​​ച്ചു.

ഈ ​​​ഗ്രൂ​​​പ്പി​​​ല്‍നി​​​ന്ന് സി​​​പി​​​എം വ​​​ട​​​ക​​​ര ക​​​ണ്ണ​​​ങ്കു​​​ഴി ബ്രാ​​​ഞ്ച് അം​​​ഗം അ​​​മ​​​ല്‍ റെ​​​ഡ് ബ​​​റ്റാ​​​ലി​​​യ​​​നി​​​ലേ​​​ക്ക് ഷെ​​​യ​​​ര്‍ ചെ​​​യ്തു. ഈ ​​​മൂ​​​ന്നു​​​പേ​​​രു​​​ടെ​​​യും അ​​​റ​​​സ്റ്റ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇവ ഇ​​​പ്പോ​​​ള്‍ ജാ​​​മ്യ​​​ത്തി​​​ലാ​​​ണ്.

Latest News

Corehub Up